ഐആര്‍സിടിസിയില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് റദ്ദ് ചെയ്താല്‍ റീഫണ്ടിനായി രണ്ടോ മൂന്നോ ദിവസം കാത്തിരിക്കേണ്ടി വരുന്നത് ഇനി പഴങ്കഥ. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇനി ഐആര്‍സിടിസിയുടെ പേയ്മെന്റ് ഗ
ഐആര്‍സിടിസിയില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് റദ്ദ് ചെയ്താല്‍ റീഫണ്ടിനായി രണ്ടോ മൂന്നോ ദിവസം കാത്തിരിക്കേണ്ടി വരുന്നത് ഇനി പഴങ്കഥ. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇനി ഐആര്‍സിടിസിയുടെ പേയ്മെന്റ് ഗേറ്റ് വേയായ ഐആര്‍സിടിസി ഐപേ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദ് ചെയ്ത ഉടനേ തന്നെ റീഫണ്ട് തുക ലഭിക്കും.

2019ല്‍ കേന്ദ്ര സര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ ക്യാംപയിന്റെ ഭാഗമായാണ് ഐആര്‍സിടിസി ഐ പേ അവതരിപ്പിക്കപ്പെടുന്നത്. ടിക്കറ്റ് റദ്ദ് ചെയ്യുന്നതിന് പുറമേ യാത്രക്കാര്‍ക്ക് തത്ക്കാല്‍ ടിക്കറ്റുകളും, റെഗുലര്‍ ടിക്കറ്റുകളും ബുക്ക് ചെയ്യുവാനും സാധിക്കും.
യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഐആര്‍സിടിസി ഐപേ സംവിധാനത്തോടൊപ്പം ഐആര്‍സിടിസി തങ്ങളുടെ യൂസര്‍ ഇന്റര്‍ഫേസും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനെടുക്കുന്ന സമയത്തിലും കുറവുണ്ടായിട്ടുണ്ട് .
ഐആര്‍സിടിസി ഐപേയിലൂടെ എങ്ങനെയാണ് ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക എന്ന് നോക്കാം.
www.irctc.co.in എന്ന ഐആര്‍സിടിസി വെബ്സൈറ്റ് തുറക്കുക. യാത്ര സംബന്ധിച്ച വിവരങ്ങള്‍ നല്‍കുക. നിങ്ങളുടെ സഞ്ചാര മാര്ഗത്തിനനുസൃതമായി ട്രെയിന്‍ തെരഞ്ഞെടുക്കുക. നിങ്ങളുടെ ലോഗ് ഇന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് വെബ്സൈറ്റിലേക്ക് ലോഗ് ഇന്‍ ചെയ്യുക. യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കുക
അടുത്തതായി പണം അടയ്ക്കുവാനുള്ള രീതി തെരഞ്ഞെടുക്കുക. ഇവിടെ യാത്രക്കാരന് ഐആര്‍സിടിസി ഐപേ ഓപ്ഷന് തെരഞ്ഞെടുക്കണം. പേ ആന്റ് ബുക്ക് എന്നതില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ട്രെയിന്‍ ടിക്കറ്റ് ഐആര്‍സിടിസി ഐപേ സംവിധാനം ഉപയോഗിച്ച് ബുക്ക് ചെയ്തു കഴിഞ്ഞു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
