ഐ‌ആർ‌ഡി‌എയുടെ പുതിയ മാർഗനിർദ്ദേശങ്ങൾ‌ യൂലിപ്‌സ് നിക്ഷേപം ആകർഷകമാക്കുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യ പരിരക്ഷയ്‌ക്കൊപ്പം ഒരു നിക്ഷേപ മാർഗം കൂടിയാണ് യൂലിപ് എന്നറിയപ്പെടുന്ന യൂണിറ്റ് ലിങ്ക്ഡ് പ്ലാനുകൾ. ആരോഗ്യ പരിരക്ഷ മാത്രമല്ല ആദായ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി യൂലിപ് നിക്ഷേപം നിങ്ങൾക്ക് ക്ലെയിം ചെയ്യാനും കഴിയും. ഇത്തരം പോളിസികളിൽ നിക്ഷേപിക്കുന്ന പ്രീമിയത്തിന്‍റെ ഒരു ഭാഗം ആരോഗ്യ പരിരക്ഷ നൽകുന്നതിനായാണ് പോകുന്നത്. അതേസമയം ശേഷിക്കുന്ന തുക ഓഹരികളിലോ അല്ലെങ്കില്‍ ഡെബ്റ്റുകളിലോ നിക്ഷേപം നടത്തുന്നു.

രാജ്യത്തെ ഇൻ‌ഷുറൻസ് റെഗുലേറ്ററായ ഐആർഡിഎ (ഇൻ‌ഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി) യൂണിറ്റ് ലിങ്ക്‌ഡ് ലൈഫ് ഇൻ‌ഷുറൻസ് പ്രൊഡക്റ്റുകൾക്കായി (യു‌ലി‌പ്) പുതിയ മാർഗ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇത് യൂണിറ്റ് ലിങ്ക്‌ഡ് ലൈഫ് ഇൻ‌ഷുറൻസ് പ്രൊഡക്റ്റുകളെ ആകർഷകമായ നിക്ഷേപ ഓപ്ഷനാക്കി മാറ്റാൻ സഹായിക്കും. യൂലിപിനായി ഐ‌ആർ‌ഡി‌എ നിർദ്ദേശിച്ച പ്രധാന മാറ്റങ്ങൾ ഇവയാണ്;

യൂലിപ് പോളിസികൾ പുതുക്കുന്നതിന് കൂടുതൽ സമയം അനുവദിച്ചു

യൂലിപ് പോളിസികൾ പുതുക്കുന്നതിന് കൂടുതൽ സമയം അനുവദിച്ചു

ഗ്രേസ് കാലയളവിനുള്ളിൽ നിങ്ങളുടെ ലൈഫ് ഇൻഷുറൻസ് പ്രീമിയം അടയ്‌ക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങളുടെ റിസ്ക് കവർ അവസാനിപ്പിക്കുകയും പോളിസി നഷ്ടപ്പെടുകയും ചെയ്യും. ഗ്രേസ് പിരീഡ് അവസാനിക്കുമ്പോൾ ലൈഫ് കവർ അവസാനിക്കുമെങ്കിലും, ഇൻഷുറൻസ് നിയമങ്ങൾ പ്രകാരം നിശ്ചിത കാലയളവിനുള്ളിൽ കുടിശ്ശിക പ്രീമിയം അടച്ചുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ ലൈഫ് ഇൻഷുറൻസ് പോളിസി പുനരുജ്ജീവിപ്പിക്കാൻ കഴിയും. ഇതിനെ റിവൈവൽ പിരീഡ് എന്ന് പറയും. മുൻപ് രണ്ട് വർഷമായിരുന്ന റിവൈവർ കാലയളവ് ഐആർഡിഎയുടെ പുതിയ മാർഗനിർദ്ദേശപ്രകാരം മൂന്ന് വർഷമായി മാറ്റിയിട്ടുണ്ട്. കൂടാതെ ഇങ്ങനെ ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിന് പലിശയോ പിഴയോ ഈടാക്കരുതെന്നും ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേമുണ്ട്.

ഭാഗികമായി പിൻവലിക്കാൻ കഴിയുന്ന തുകയുടെ അനുപാതം വർധിപ്പിച്ചു

ഭാഗികമായി പിൻവലിക്കാൻ കഴിയുന്ന തുകയുടെ അനുപാതം വർധിപ്പിച്ചു

നിങ്ങൾ ഒരു യു‌ലി‌പ് പെൻ‌ഷൻ‌ സ്‌കീമിൽ‌ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ‌, സാധാരണയായി 60 വയസ് ആകുമ്പോൾ പെൻ‌ഷൻ‌ ഉൽ‌പ്പന്നത്തിൽ‌ നിക്ഷേപിച്ചിരിക്കുന്ന കോർ‌പസിൽ‌ നിന്നും ഒരു നിശ്ചിത ഭാഗം പിൻവലിക്കാൻ‌ നിങ്ങളെ അനുവദിച്ചിരിക്കുന്നു. ഇത് നിക്ഷിപ്ത തുകയുടെ 1/3 ആയി പരിമിതപ്പെടുത്തിയിരുന്നു. മുൻപ് പിൻവലിക്കാൻ കഴിഞ്ഞിരുന്ന 33.33 ശതമാനം തുക പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം 60 ശതമാനമായി ഉയർത്തിയിട്ടുണ്ട്. കൂടാതെ ഈ തുക നികുതി രഹിതവുമായിരിക്കും.

പിഎം കുസും ഉൾപ്പെടെ 2020-21 കേന്ദ്ര ബജറ്റ് കർഷർക്ക് എങ്ങനെ പ്രയോജനപ്പെടും?പിഎം കുസും ഉൾപ്പെടെ 2020-21 കേന്ദ്ര ബജറ്റ് കർഷർക്ക് എങ്ങനെ പ്രയോജനപ്പെടും?

കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് യുലിപ് പെൻഷൻ പോളിസികളിൽ നിന്ന് ഭാഗികമായി പിൻവലിക്കാൻ കഴിയും

കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് യുലിപ് പെൻഷൻ പോളിസികളിൽ നിന്ന് ഭാഗികമായി പിൻവലിക്കാൻ കഴിയും

പഴയ ചട്ടങ്ങൾ പ്രകാരം, പെൻഷൻ യുലിപ് പോളിസികൾ ഭാഗികമായി പിൻവലിക്കാൻ അനുവദിച്ചിരുന്നില്ല. അഞ്ച് വർഷത്തെ നിർബന്ധിത ലോക്ക്-ഇൻ കാലയളവ് പൂർത്തിയാക്കിയ ശേഷം, പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം യൂണിറ്റ് ലിങ്ക്ഡ് പെൻഷൻ പോളിസികളിൽ നിന്ന് ഭാഗികമായി പിൻവലിക്കാൻ കഴിയും.

ഓഹരി വിപണിയിൽ ബജറ്റ് ദിവസത്തിൽ 11 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്; കാരണമെന്ത്?ഓഹരി വിപണിയിൽ ബജറ്റ് ദിവസത്തിൽ 11 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്; കാരണമെന്ത്?

കുറഞ്ഞ ലൈഫ് കവർ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം.

കുറഞ്ഞ ലൈഫ് കവർ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം.

45 വയസ്സിന് താഴെയുള്ളവർക്ക് യുലിപ്‌സ് ലൈഫ് കവർ 10 തവണയായിരുന്നു, ഇത് ഏഴ് തവണയായി വെട്ടിക്കുറച്ചു. മുൻപ് 45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ വാർഷിക പ്രീമിയത്തിന്റെ 10 ഇരട്ടിയിൽ താഴെയുള്ള തുക ഉപയോഗിച്ച് യൂലിപ്സ് വാങ്ങാൻ യോഗ്യതയുണ്ടായിരുന്നുള്ളൂ.

English summary

ഐ‌ആർ‌ഡി‌എയുടെ പുതിയ മാർഗനിർദ്ദേശങ്ങൾ‌ യൂലിപ്‌സ് നിക്ഷേപം കൂടുതൽ ആകർഷകമാക്കുന്നത് എങ്ങനെ? | IRDA's new guidelines make ULIPS an attractive investment option

IRDA's new guidelines make ULIPS an attractive investment option
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X