ഓഹരി വിപണികളും സ്വര്‍ണവും തമ്മില്‍ വിപരീത ബന്ധമാണെന്നാണ് പൊതുവെ പറയാറുള്ളത്. ഓഹരി വിപണി താഴേക്ക് വരുമ്പോള്‍ സാധാരണയായി സ്വര്‍ണ വില ഉയരാറാണ് പതിവ്. എന്നാല്‍ ഇത്തരമൊരു ട്രെന്‍ഡിന് ഈയിടെയായി മാറ്റമുണ്ട്. റെക്കോര്‍ഡ് ഉയരത്തില്‍ നിന്നുമാണ് സ്വര്‍ണ വില പെട്ടെന്ന് താഴേക്ക് വന്നത്. ഇന്നത്തെ സ്വര്‍ണ വില പ്രകാരം പവന് 800 രൂപ കുറഞ്ഞ് 29,800 രൂപയിലെത്തി. ഗ്രാമിന് 3725 രൂപയാണ് നിരക്ക്. രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നത്തെ വ്യാപാരം. കഴിഞ്ഞ ആഴ്ച മുതലാണ് സ്വര്‍ണ വില കുത്തനെ താഴേക്ക് വന്നത്. വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ വാര്‍ത്തയാണ് ഇത്. കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വര്‍ണ വില മുകളിലേക്ക് ഉയര്‍ന്നിരുന്നു. 2020 മാര്‍ച്ച് 9 മുതല്‍ ആഗോള വിപണിയില്‍ സ്വര്‍ണ വില താഴേക്ക് വന്നു. അടുത്തിടെയുണ്ടായ നിരക്ക് വര്‍ധനവുമായി താരതമ്യം ചെയ്യുമ്പോള്‍ തുടര്‍ച്ചയായ മൂന്ന് സെഷനുകളിലും സ്വര്‍ണ വ്യാപാരം നഷ്ടത്തിലാണ്.
ഇന്ത്യയിലെ സ്വര്‍ണ നിരക്ക്
രാജ്യത്തെ സ്വര്‍ണ വില റെക്കോര്‍ഡ് നേട്ടം കൈവരിച്ച മാസങ്ങളാണ് കടന്നു പോയത്. 10 ഗ്രാം സ്വര്‍ണത്തിന് 45,000 രൂപ വരെയെത്തി. മാത്രമല്ല മൂന്ന് ദിവസത്തെ നഷ്ടത്തിന് ശേഷം 43,650 രൂപയ്ക്കാണ് 10 ഗ്രാം സ്വര്‍ണ വ്യാപാരം നടന്നത്. അതിനാല്‍ തന്നെ ഒരു സമ്പാദ്യം എന്ന നിലയ്ക്ക് വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടണമോയെന്ന കാര്യം സംശയകരമാണ്.

ദീര്‍ഘകാല കാലാവധിയില്‍ സ്വര്‍ണം വാങ്ങുക
സ്വര്‍ണ വില ചാഞ്ചാടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദീര്‍ഘ കാലത്തേക്ക് നിക്ഷേപം നടത്താനാണ് വിദഗ്ധര്‍ പറയുന്നത്. കാരണം സാമ്പത്തിക, സാമൂഹിക-രാഷ്ട്രീയ തലത്തില്‍ നിലവിലെ പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍ ഭാവിയില്‍ ഒരു നേട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഉയര്‍ന്ന വിലയും സ്വര്‍ണത്തിന്റെ ആവശ്യകതയും കണക്കിലെടുക്കുമ്പോള്‍ നിക്ഷേപ മേഖലയില്‍ ഇപ്പോള്‍ മാന്ദ്യമാണ് അനുഭവപ്പെടുന്നത്. അതേസമയം സ്വര്‍ണത്തിന്റെ ഇടിഎഫുകള്‍ കണക്കിലെടുക്കുമ്പോള്‍ ആവശ്യക്കാരുണ്ടെന്നതാണ് വസ്തുത. ഫെബ്രുവരി മാസത്തെ നെറ്റ് ഇന്‍ഫ്ളോ 1483 കോടി രൂപയാണ്. തൊട്ടുമുന്‍പത്തെ മാസം ഇത് 202 കോടി രൂപയായിരുന്നു. അതേസമയം ആഗോളതലത്തിലെ ഓഹരി വിപണിയില്‍ സ്വര്‍ണം വിശ്വസിക്കാവുന്ന ആസ്തിയായി കരുതുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
