ദില്ലി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ (ഐടിആര്‍) ചെയ്യുമ്പോള്‍ പലരെയും കുഴക്കുന്ന സംഭവമാണ് വാടക വരുമാനം. ഇതെവിടെ ചേര്‍ക്കും? ഒന്നില്‍ കൂടുതല്‍ വീടുള്ളവരെയാണ് ഈ സംശയം എന്നും അലട്ടാറ്. താമസിക്കുന്ന വീടിന് പുറമെ മറ്റു വീടുകളില്‍ (സ്വന്തം പേരിലുള്ള) നിന്നും വാടക വരുമാനം ലഭിക്കുകയാണെങ്കില്‍ അവ സ്വത്തില്‍ നിന്നുള്ള വരുമാനത്തിലാണ് കാണിക്കേണ്ടത്. ഇവിടെ മറ്റൊരു കാര്യം പ്രത്യേകം എടുത്തുപറയണം.
വാടക വീടുകള്‍ ഒഴിഞ്ഞുകിടക്കുകയാണെങ്കില്ക്കൂടി നികുതി ഫയല്‍ ചെയ്യുമ്പോള്‍ ഫോമില്‍ സാങ്കല്പ്പികമായ വാടക രേഖപ്പെടുത്തേണ്ടതുണ്ട്. പ്രദേശത്ത് സമാനമായ വീടുകള്‍ക്കുള്ള വാടക നിലവാരം അടിസ്ഥാനപ്പെടുത്തി ഫോമില്‍ തുക നല്‍കാം. ഇനി വാടക കുറച്ചാണ് കാണിക്കുന്നതെങ്കില്‍ നികുതി വകുപ്പ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ സാധ്യതയുണ്ട്.
വാടക വസ്തുക്കളുടെ കാര്യത്തില്‍, ബാധകമായ എല്ലാ നികുതി ആനുകൂല്യങ്ങളും കിഴിച്ചതിന് ശേഷമാണ് വാര്‍ഷിക മൂല്യം കണക്കാക്കുന്നത്. ഇവിടെ മുന്‍സിപ്പല്‍ നികുതികളും പിരിച്ചുകിട്ടാത്ത വാടകയുണ്ടെങ്കില്‍ അതും കിഴിക്കും. ഇനിയിപ്പോള്‍ വാടകക്കാരനാണ് മുന്‍സിപ്പല്‍ നികുതി അടച്ചതെങ്കില്‍ ഇത് ചൂണ്ടിക്കാട്ടി നികുതിയിളവ് നേടാന്‍ ഉടമയ്ക്ക് സാധിക്കില്ല. ഒരു സാമ്പത്തിക വര്‍ഷം ലഭിച്ച മുഴുവന്‍ വാടകയും അടിസ്ഥാനപ്പെടുത്തിയാണ് വസ്തുവിന്റെ വാര്‍ഷിക മൂല്യം കണക്കാക്കുന്നത്.
അറ്റകുറ്റപ്പണി, വൈദ്യുതി, ജലവിതരണം എന്നിവയ്ക്കുള്ള ചെലവ് മുന്‍നിര്‍ത്തി വസ്തുവിന്റെ വാര്‍ഷിക മൂല്യത്തില്‍ 30 ശതമാനം നികുതിയിളവാണ് ആദായ നികുതി വകുപ്പ് നല്‍കുന്നത്. ഈ ചെലവുകള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചില്ലെങ്കിലും ഉടമസ്ഥന് ഇളവ് നേടാം. ഇനിയിപ്പോള്‍ യഥാര്‍ത്ഥ ചെലവുകള്‍ ഇതില്‍ കൂടുതലാണെങ്കിലും വാര്‍ഷിക മൂല്യത്തിന്റെ 30 ശതമാനം മാത്രമേ നികുതിയിളവ് തേടാന്‍ കഴിയുകയുള്ളൂ. ഇനി ഉടമ തന്നെയാണ് വസ്തു ഉപയോഗിക്കുന്നതെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് പൂജ്യമായിരിക്കും. വാര്‍ഷിക മൂല്യമില്ലാത്തതുതന്നെ കാരണം.
വാര്‍ഷിക മൂല്യം അടിസ്ഥാനപ്പെടുത്തി വസ്തുവില്‍ അടച്ച നികുതി ക്ലെയിം ചെയ്തതിന് ശേഷം ഭവന വായ്പയിലേക്ക് നല്കിയ പലിശയിലും ക്ലെയിം ഉന്നയിക്കാന്‍ ഉടമസ്ഥന് അവസരമുണ്ട്. വായ്പാ ഇനത്തില്‍ നല്കിയ പലിശ ക്ലെയിം ചെയ്യുന്നതിന് പരിധിയില്ലെന്ന് ഇവിടെ പ്രത്യേകം ഓര്‍മിപ്പിക്കുന്നു.
ഒടുവില്‍ എല്ലാ നികുതിയും ക്ലെയിം ചെയ്തതിന് ശേഷം മൊത്തം വരുമാനം നെഗറ്റീവെങ്കില്‍ അത് ഹൗസ് പ്രോപ്പര്‍ട്ടിക്ക് കീഴില്‍ നഷ്ടമായി രേഖപ്പെടുത്തും. ഈ നഷ്ടം സ്വത്തില്‍ നിന്നുള്ള വരുമാനത്തിനെതിരെ സജ്ജീകരിക്കാം.; അല്ലെങ്കില്‍ 2 ലക്ഷം രൂപ വരെയുള്ള നഷ്ടം ശമ്പളത്തിലേക്കോ പലിശ വരുമാനത്തിലേക്കോ ക്രമീകരിക്കാം. ശേഷിക്കുന്ന നഷ്ടം അടുത്ത 8 വര്‍ഷം വരെയുള്ള വാടക വരുമാനത്തിലേക്ക് ചേര്‍ക്കപ്പെടും.
വീടു നിര്‍മിക്കുന്ന കാലത്ത് പലിശ അടച്ചിട്ടുണ്ടെങ്കില്‍ ആ തുക അഞ്ച് തുല്യ തവണകളിലായി ക്ലെയിം ചെയ്യാന്‍ ഉടമസ്ഥന് അവസരമുണ്ട്. പാരമ്പര്യമായി ലഭിക്കുന്ന സ്വത്തും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ കാണിക്കണം. സംയുക്തമായാണ് ഒരു വസ്തുവില്‍ സ്വത്തവകാശമെങ്കില് ബന്ധപ്പെട്ട സ്വത്തിലുള്ള വിഹിതം അടിസ്ഥാനപ്പെടുത്തി ഉടമസ്ഥര്‍ നികുതി നല്‍കണം. ഇവിടെ ഉടമസ്ഥാവകാശം അടിസ്ഥാനപ്പെടുത്തിയാണ് മുന്‍സിപ്പല്‍ നികുതിയും വാടകയും തീരുമാനിക്കുക. ഇനി ആധാരത്തില്‍ ഓരോരുത്തര്‍ക്കും സ്വത്തില്‍ എത്ര അവകാശമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ തുല്യമായാകും ഇത് കണക്കാക്കപ്പെടുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications