നിങ്ങളുടെ വീട്ടിലെ സ്വർണ്ണാഭരണങ്ങൾക്ക് ഇൻഷുറൻസുണ്ടോ? ഇല്ലെങ്കിൽ മുട്ടൻ പണി വരുന്നുണ്ട് സൂക്ഷിച്ചോ!

നമ്മുടെ നാട്ടിൽ ഇപ്പോൾ മനുഷ്യ ജീവനും നമ്മൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്കും വീടുകൾക്കും കടകൾക്കും വരെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ കഴിയുന്ന സ്കീമുകളുണ്ട്. പക്ഷേ നാം വാങ്ങുന്ന സ്വർണ്ണാഭരണങ്ങൾക്കും ഇൻഷുറൻസ് ഉറപ്പാക്കാനാകുമെന്ന് എത്രപേർക്കറിയാം? വീട്ടിൽ കുറച്ചധികം സ്വർണ്ണം ആഭരണമായോ മറ്റേതെങ്കിലും രൂപത്തിലോ ഉണ്ടെങ്കിൽ പൂർണ്ണമായും അതിന്റെ സുരക്ഷ ഉറപ്പാക്കാൻ നമ്മൾ അറിഞ്ഞിരിക്കേണ്ട ഇൻഷുറൻസ് പദ്ധതികൾ നിരവധിയാണ്.

വീട്ടിൽ ഒരു ബാർ സ്വർണ്ണമുണ്ടെങ്കിൽ നിങ്ങളുടെ നിലവിലുള്ള ഹോം ഇൻഷുറൻസ് പ്ലാനിൽ തന്നെ അതും ഉൾപ്പെടും. എന്നാൽ കുറച്ചധികം ആഭരണങ്ങളായാണ് സ്വർണ്ണമുള്ളതെങ്കിൽ അത് ഹോം ഇൻഷുറൻസിന്റെ പരിധിയിൽ ഉൾപ്പെടില്ല. മിക്ക ഇൻഷുറൻസ് കമ്പനികളും ഹോം ഇൻഷുറൻസ് പോളിസിക്ക് കീഴിലുള്ള മുഴുവൻ തുകയുടെ പരമാവധി 15% മാത്രമാണ് സ്വർണ്ണാഭരണങ്ങൾക്കായി നൽകുന്നത്. ഹോം ഇൻഷുറൻസിലെ ഈ ന്യൂനതയാണ് സ്വർണ്ണാഭരണങ്ങൾക്കായുള്ള ഒരു സമഗ്ര ഇൻഷുറൻസ് പ്ലാനിന്റെ അനിവാര്യത വ്യക്തമാക്കുന്നത്.

നിങ്ങളുടെ വീട്ടിലെ സ്വർണ്ണാഭരണങ്ങൾക്ക് ഇൻഷുറൻസുണ്ടോ? ഇല്ലെങ്കിൽ മുട്ടൻ പണി വരുന്നുണ്ട് സൂക്ഷിച്ചോ!

നമ്മുടെ വീടുകളിലെ സ്വർണ്ണ,വജ്ര ആഭരണങ്ങൾ കേടുപാടുകൾ സംഭവിച്ചാലോ മോഷണം പോയാലോ മറ്റേതെങ്കിലും തരത്തിൽ നഷ്ടമായാലോ ആഭരണത്തിന്റെ മുഴുവൻ തുകയും ലഭ്യമാക്കുന്ന സമഗ്ര ഇൻഷുറൻസ് പ്ലാനുകൾ ഇപ്പോൾ നിലവിലുണ്ട്. സ്വർണ്ണ ഇൻഷുറൻസ് പദ്ധതി പ്രകാരം ആഭരണം ഏതെങ്കിലും തരത്തിൽ നഷ്ടമാവുകയോ കൈമോശം സംഭവിക്കുകയോ ചെയ്‌താൽ നികുതിയും പണിക്കൂലിയും ഒഴികെ ആഭരണത്തിന്റെ മൂല്യത്തിന്റെ 95% പണവും ഉപഭോക്താവിനു തിരികെ ലഭിക്കും. മനപ്പൂർവ്വം ഉണ്ടാക്കുന്ന വീഴ്ചകളിലൂടെ സ്വർണ്ണം നഷ്ടമായാലോ സർക്കാർ ഏതെങ്കിലും കാരണത്താൽ ആഭരണങ്ങൾ പിടിച്ചെടുത്താലോ ഇൻഷുറൻ പരിരക്ഷ ലഭിക്കില്ല.

സ്വർണ്ണത്തിന് ആവിശ്യക്കാർ ഏറെയുള്ള സമയമാണിത്. ആഭരണങ്ങൾ ധരിക്കുന്നതിനുപരിയായി വില അനുദിനം കുതിച്ചുയരുന്നതിനാൽ സ്വർണ്ണത്തെ ഒരു സുരക്ഷിത നിക്ഷേപ മാർഗ്ഗമായും നിരവധി ആളുകൾ പരിഗണിക്കുന്നുണ്ട്. അതിനാൽ തന്നെ സ്വർണ്ണം വാങ്ങുമ്പോൾ തന്നെ ഒരു നിശ്ചിത തുകയുടെ ഇൻഷുറൻസ് കൂടി ലഭ്യമാക്കുന്ന പദ്ധതികൾ രൂപീകരിക്കാൻ സ്വർണ്ണ വ്യാപരികളും ഇൻഷുറൻസ് കമ്പനികളും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ചില ജ്വലറികൾ കോപ്ലിമെന്ററിയായി ഇൻഷുറൻസ് നൽകാനും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സ്വർണ്ണ ഇൻഷുറൻസ് ഉപഭോക്താക്കൾക്കിടയിൽ നല്ല രീതിയിൽ പ്രചാരം നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ ആളുകൾ തങ്ങളുടെ വീട്ടിലെ വിലപിടിപ്പുള്ള ആഭരണങ്ങൾക്ക് ഇൻഷുറൻ ഉറപ്പാക്കാനുള്ള തീരുമാനത്തിലേക്കെത്തുന്നതോടെ ഈ ഇൻഷുറൻസ് കൂടുതൽ ജനപ്രിയമാകുമെന്നു തന്നെയാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X