തൊഴില്‍ കാലയളവില്‍ ഒരു വ്യക്തിയ്ക്ക് എല്ലാ മാസവും പതിവായി ശമ്പളം ലഭിക്കുന്നതിനാല്‍, മിക്ക ആവശ്യങ്ങളും ചെലവുകളും നിറവേറ്റാന്‍ സാധിക്കുന്നതായിരിക്കും. എന്നാല്‍, ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഈ സ്ഥിതി തീര്‍ത്തും വ്യത്യസ്തമായിരിക്കും. പ്രതിമാസ ശമ്പളം ഇക്കാലയളവില്‍ ഇല്ലെന്നതിനാല്‍ മിക്കവരുടെയും ചെലവുകളും മറ്റും അവര്‍ ഉദ്ദേശിച്ചപോലെ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ജോലിയില്‍ നിന്ന് വിരമിച്ച ശേഷമുള്ള ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിന് ദേശീയ പെന്ഷന് പദ്ധതി അഥവാ എന്‍പിഎസ് എന്നൊരു പദ്ധതി ഇന്ത്യന്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.
എന്താണ് ദേശീയ പെന്ഷന് പദ്ധതി?
പേര് സൂചിപ്പിക്കുന്നത് പോലെ, ഇന്ത്യന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച, സ്വമേധയാ നിര്‍വചിക്കപ്പെട്ട പെന്ഷന് സംഭാവന സംവിധാനമാണ് ദേശീയ പെന്ഷന് പദ്ധതി. 2004 ജനുവരി ഒന്നിന് ശേഷം ചേര്‍ന്ന എല്ലാ ജീവനക്കാര്‍ക്കും നിര്‍വചിക്കപ്പെട്ട ആനുകൂല്യ പെന്‍ഷനുകള്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശേഷം 2004 ജനുവരിക്ക് ശേഷം ചേര്‍ന്ന് ജീവനക്കാര്‍ക്ക് പ്രയോജനപ്പെടുന്നതിനായി ഒരു പെന്ഷന് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചു.
അതിനാല്‍, അവര്‍ക്ക് വിരമിക്കല്‍ പദ്ധതിയിലേക്ക് സംഭാവന ചെയ്യാവും വിരമിക്കലിന് ശേഷം ഒരു കോര്‍പ്പസ് നിര്‍മ്മിക്കാനും കഴിയുന്നു. തുടക്കത്തില്‍ ഈ പദ്ധതി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് 2009 -ലിത് രാജ്യത്തെ എല്ലാ പൗരന്മാര്ക്കും തുറന്നുകൊടുത്തു. 18-65 വയസ്സിന് ഇടയില്‍ പ്രായമുള്ള ആര്‍ക്കും ഈ പെന്ഷന് പദ്ധതിയിലേക്ക് സംഭാവന നല്‍കാം. പെന്ഷന് റെഗുലേറ്ററി ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയാണ് (പിഎഫ്ആര്‍ഡിഎ) ദേശീയ പെന്ഷന് സംവിധാനം നിയന്ത്രിക്കുന്നത്.
നികുതി ആനുകൂല്യങ്ങള്‍
എന്‍പിഎസില്‍ പ്രതിവര്‍ഷം 1,50,000 രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് പൂര്‍ത്തിയാകുന്നപക്ഷം, ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരം നികുതി ഇളവുകള്‍ നേടാന്‍ അര്‍ഹതയുണ്ട്. ദേശീയ പെന്ഷന് പദ്ധതി EEE വിഭാത്തില്പ്പെടുന്നവയാണ്. അതായത്, 80 സിസിഡി (1), 80 സിസിഡി 1 (B), 80 സിസിഡി (2) എന്നീ വിഭാഗങ്ങളിലുള്ള നികുതി ആനുകൂല്യങ്ങള്‍ എന്‍പിഎസിന് കീഴില്‍ ലഭ്യമാണ്.
രേഖകള്‍
എന്‍പിഎസില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ഏതൊരു അപേക്ഷകനും വ്യക്തിഗത വിവരങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍, വിലാസ തിരിച്ചറിയല്‍ തെളിവ്, വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കെവൈസി രേഖകള്‍ എന്നിവ ഹാജരാക്കേണ്ടതുണ്ട്. ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും രേഖകളും അപേക്ഷാ ഫോമിനൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
വിശദാംശങ്ങളും രേഖകളും സമര്‍പ്പിക്കല്‍
പ്രസക്തമായ വിശദാംശങ്ങള്‍ പൂരിപ്പിച്ച് ഫോമില്‍ ഒപ്പിട്ടതിന് ശേഷം, ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം സേവനദാതാവിന്റെ (POPSP) ഓഫീസിലും ഇത് സമര്‍പ്പിക്കണം. ഫോം സമര്‍പ്പിച്ചതിന് ശേഷം, രേഖകള്‍ പരിശോധിച്ച് പ്രോസസ്സ് ചെയ്യപ്പെടുകയും നിങ്ങള്‍ക്കൊരു പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (PRAN) സൃഷ്ടിക്കപ്പെടുകയും ചെയ്യും.
പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (PRAN)
ദേശീയ പെന്ഷന് പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ ഏതൊരു വ്യക്തിയ്ക്കും പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ നിര്‍ബന്ധമാണ്. PRAN അപേക്ഷയ്ക്കുള്ള ഫോമുകള്‍ സേവനദാതാവിന്റെ പക്കലോ അല്ലെങ്കില്‍ ദേശീയ പെന്ഷന് പദ്ധതിയുടെ ഔദ്യോഗിക വെബ് പോര്‍ട്ടലിലോ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications