അത്യാവശ്യ ഘട്ടങ്ങളിൽ പണ ലഭ്യത ഉറപ്പാക്കുന്ന ഏറ്റവും മികച്ച സാമ്പത്തിക ഉപകരണങ്ങളിലൊന്നാണ് പേഴ്സണൽ ലോൺ അഥവ വ്യക്തിഗത വായ്പ. അതിവേഗത്തിലുള്ള അംഗീകാരവും പണ ലഭ്യതയും ഈട് നൽകാതെ തന്നെ പണം ലഭിക്കുന്ന സാഹചര്യവും വ്യക്തിഗത വായ്പകളെ കൂടുതൽ ജനപ്രിയമാക്കി. പ്രത്യേക കാരണങ്ങളൊന്നും ബോധിപ്പിക്കാതെ തന്നെ പണം ലഭിക്കുന്നുവെന്നതാണ് വ്യക്തിഗത വായ്പയുടെ പ്രധാന സവിശേഷതകളിലൊന്ന്. എന്നിരുന്നാലും അപകട വായ്പകളുടെ ഗണത്തിലാണ് വ്യക്തിഗത വായ്പകൾ വരുന്നത്. അതുകൊണ്ട് തന്നെ ഉയർന്ന പലിശ നിരക്കാണ് വായ്പ ദാതക്കൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. വായ്പ ദാതക്കൾക്ക് അപകട സാധ്യത കൂടുതലായതിനാൽ തന്നെ ക്രെഡിറ്റ് സ്കോർ അടക്കമുള്ള മാനദണ്ഡങ്ങളും കാര്യമായി പരിഗണിക്കുന്നു. അത്തരത്തിൽ വ്യക്തിഗത വായ്പ അംഗീകാരത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഉയർന്ന ക്രെഡിറ്റ് സ്കോർ - നിങ്ങളുടെ തിരിച്ചടവ് ശേഷിയെയും തിരിച്ചടവ് ചരിത്രത്തെയും പ്രതിഫലിപ്പിക്കുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. സാധാരണ ഗതിയിൽ 750ന് മുകളിലുള്ള ക്രെഡിറ്റ് സ്കോറുകളെല്ലാം മികച്ചതായി പരിഗണിക്കപ്പെടുന്നു. ചില ബാങ്കുകൾ കുറഞ്ഞ പലിശ നിരക്ക്, ഉയർന്ന വായ്പ തുക, ദീർഘമായ കാലാവധി തുടങ്ങിയ ഉയർന്ന ക്രെഡിറ്റ് സ്കോറിൽ മികച്ച വായ്പാ നിബന്ധനകൾ വാഗ്ദാനം ചെയ്യുന്നു.

പ്രതിമാസ വരുമാനം - വായ്പ ദാതക്കൾ വ്യക്തിഗത വായ്പ അപേക്ഷകൾ പരിഗണിക്കുമ്പോൾ മുൻതൂക്കം നൽകുന്ന മറ്റൊരു ഘടകം സ്ഥിര വരുമാനമാണ്. വായ്പ തുക തിരിച്ചടയ്ക്കാനുള്ള കഴിവിനെ ഇത് പ്രതിഫലിപ്പിക്കുന്നു. വ്യക്തിഗത വായ്പകളുടെ കാര്യത്തിൽ വായ്പ തിരിച്ചടവിൽ വീഴ്ച സംഭവിച്ചാൽ വായ്പ തുക തിരിച്ചുപിടിക്കാൻ ബാങ്കിന് ഒരു ജാമ്യമോ ഈടോ ഇല്ല. ഇത്തരം സാഹചര്യങ്ങളിൽ ചില ബാങ്കുകൾ ശമ്പളക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും വേണ്ടിയുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ വരുമാന ആവശ്യകത പ്രത്യേകം വ്യക്തമാക്കുന്നു. ഉദ്ദാഹരണത്തിന് 25,000 രൂപ.
ഒരു നിശ്ചിത പ്രായം - ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകുന്നതിന് ഒരു നിശ്ചിത പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് പ്രധാനമായും 18 വയസ്സ് മുതൽ 60 വയസ്സ് വരെയാണ്. ഇതും തിരിച്ചടവ് ശേഷിയെ അളക്കുന്നു. ഉദാഹരണത്തിന്, ആക്സിസ് ബാങ്ക് വെബ്‌സൈറ്റിൽ കുറഞ്ഞ പ്രായം 21 വയസ്സ് ആയിരിക്കണം എന്ന് പറയുന്നു. വായ്പ കാലാവധി പൂർത്തിയാകുമ്പോൾ പരമാവധി 60 വയസ്സ് ആയിരിക്കണമെന്നും നിർദ്ദേശമുണ്ട്.
ഉറപ്പുള്ള കരിയർ - പ്രതിമാസ വരുമാനം പോലെ തന്നെ പ്രധാനമാണ് ഉറപ്പുള്ള കരിയറും. ഒരു സ്ഥാപനത്തിൽ തന്നെ ഒരു നിശ്ചിത കാലയളവിൽ കൂടുതൽ ജോലി ചെയ്യുന്നവർക്കും കൃത്യമായ ഇടവേളകളിൽ തൊഴിൽ മേഖലയിൽ മുന്നേറ്റമുണ്ടാക്കുന്നവർക്കും വായ്പ അംഗീകരത്തിനുള്ള സാധ്യത കൂടുതലാണ്. അതേസമയം അടിക്കടി തൊഴിലിടം മാറുന്നത് വ്യക്തിഗത വായ്പ അപേക്ഷയെ പ്രതികൂലമായി ബാധിക്കും. ഉദാഹരണത്തിന്, എച്ച്ഡിഎഫ്സി ബാങ്ക് വെബ്‌സൈറ്റിൽ കുറഞ്ഞത് രണ്ട് വർഷത്തെ മൊത്തം പ്രവൃത്തിപരിചയം, നിലവിലെ സ്ഥാപനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ പരാമർശിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത - ചില ബാങ്കുകൾ അല്ലെങ്കിൽ വായ്പകൾ വാഗ്ദാനം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങൾ അപേക്ഷകന്റെ വിദ്യാഭ്യാസ യോഗ്യത ഒരു മാനദണ്ഡമായി കണക്കാക്കുന്നു. മിക്ക സ്ഥാപനങ്ങളിലും ഇത് ഡിഗ്രി, ഡിപ്ലോമ തലത്തിലാണ്. ഇതും പ്രധാനമായും അപേക്ഷകന് അല്ലെങ്കിൽ അപേക്ഷകയ്ക്ക് വായ്പ തിരിച്ചടവിന് സാധിക്കുമോയെന്ന് വിലയിരുത്തുന്നതിനാണ്.
താമസ സ്ഥലം - ചില ധനകാര്യ സ്ഥാപനങ്ങൾ ഭൂമിശാസ്ത്രപരമായി വായ്പ പരിധി നിശ്ചയിക്കുന്നു. അവ നിർദ്ദിഷ്ട നഗരങ്ങളിൽ/പ്രദേശങ്ങളിൽ താമസിക്കുന്ന വ്യക്തികൾക്ക് വ്യക്തിഗത വായ്പകൾ നൽകുന്നു. ചില ബാങ്കുകൾ വ്യക്തിഗത വായ്പയ്ക്കുള്ള യോഗ്യതാ മാനദണ്ഡമായി ഒരു വ്യക്തി ഒരു നിശ്ചിത കാലയളവിൽ നിലവിലെ സ്ഥലത്ത് താമസിക്കണമെന്ന് ആവശ്യപ്പെടുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications