നാൾക്കുനാൾ ജീവിത ചിലവ് വർദ്ധിച്ചുവരിയാണ്. വരും നാളുകളിൽ അത് ഉയരുക മാത്രമാണ് ചെയ്യുക. അഞ്ച് വർഷം മുൻപ് ഒരു കിലോ അരിയുടെ വില എത്രയാണെന്ന് ആലോചിച്ചാൽ, അല്ലെങ്കിൽ വെളിച്ചെണ്ണയുടെ വില എത്രയാണ് ചിന്തുക്കുമ്പോഴാണ് നിത്യചിലവുകളിലുണ്ടായ വർദ്ധനവ് നമുക്ക് മനസിലാക്കാൻ സാധിക്കുക. അതുകൊണ്ടുതന്നെ ഭാവി ജീവിതം ഭദ്രമാക്കാൻ സാമ്പത്തിക അടിത്തറ അത്യാവശ്യമാണ്. ഭാവിയിൽ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ മികച്ച നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കണം. പലരും ദീർഘകാലാടിസ്ഥാനത്തിൽ പണം ഇരട്ടിയാക്കാൻ കഴിയുന്ന പദ്ധതികളിൽ നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നത്. അത്തരമൊരു ഓപ്ഷൻ സർക്കാർ പിന്തുണയുള്ള കിസാൻ വികാസ് പത്രയാണ്.
ഇന്ത്യൻ പോസ്റ്റ് ഓഫീസ് നടത്തുന്ന പദ്ധതിയാണ് കിസാൻ വികാസ് പത്ര. 115 മാസത്തിനുള്ളിൽ അല്ലെങ്കിൽ ഏകദേശം 9 വർഷവും 7 മാസവും കൊണ്ട് നിക്ഷേപകരുടെ ഒറ്റത്തവണ നിക്ഷേപം ഇരട്ടിയാക്കുന്നതിലൂടെ നിക്ഷേപകർക്ക് ഉറപ്പായ വരുമാനം ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, നിങ്ങൾ 8,000 നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 16,000 ലഭിക്കും.
കിസാൻ വികാസ് പത്ര എന്താണ്..?
1988-ൽ ആരംഭിച്ച കിസാൻ വികാസ് പത്ര, ദീർഘകാല നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തതാണ് പ്രത്യേകിച്ച് അർദ്ധനഗര, ഗ്രാമപ്രദേശങ്ങളിലെ ആളുകൾക്കിടയിൽ. ഏറ്റവും സുരക്ഷിതമായ നിക്ഷേപ ഉപകരണങ്ങളിൽ ഒന്നാണിത്. കുറഞ്ഞ നിക്ഷേപ തുകയിലൂടെ പദ്ധതി ആരംഭിക്കാം. അതുപോലെ പരമാവധി നിക്ഷേപത്തിന് പരിധിയുമില്ല. നിക്ഷേപത്തിന് പ്രതിവർഷം 7.5 ശതമാനം പലിശ നിരക്ക് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. എന്നാൽ സർക്കാർ ഇത് ഓരോ പാദത്തിലും മാറ്റിയേക്കാം.

ആവശ്യമായ രേഖകൾ
ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ്, പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ്. ആധാർ കാർഡ്, യൂട്ടിലിറ്റി ബിൽ, പാസ്‌പോർട്ട് അല്ലെങ്കിൽ ബാങ്ക് പാസ്‌ബുക്ക് തുടങ്ങിയവ കെവൈസി രേഖകൾക്കായി നൽകാം. നിക്ഷേപം 50,000 രൂപ കവിയുന്നുവെങ്കിൽ പാൻ കാർഡ് നിർബന്ധമാണ്. നിക്ഷേപം ₹ 10 ലക്ഷം കവിയുന്നുവെങ്കിൽ ശമ്പള സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ അല്ലെങ്കിൽ ഐടിആർ രേഖകൾ പോലുള്ള വരുമാന തെളിവ് നിർബന്ധമാണ് .
എങ്ങനെ അപേക്ഷിക്കാം..?
അപേക്ഷാ ഫോം ശേഖരിക്കാൻ അടുത്തുള്ള പോസ്റ്റ് ഓഫീസിലേക്കോ നിയുക്ത ബാങ്ക് ശാഖയിലേക്കോ പോകുക. ഫോം എ പൂരിപ്പിക്കുക . മുഴുവൻ പേര്, വിലാസം, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ എന്നിവ നൽകുക. നിക്ഷേപ തുക, പണമടയ്ക്കൽ രീതി, നോമിനി വിശദാംശങ്ങൾ എന്നിവ ചേർക്കുക. കെവൈസി രേഖകൾ നൽകുക. തുക അടയ്ക്കുക. 50,000 രൂപ വരെ പണമായി അടയ്ക്കാം. വലിയ നിക്ഷേപങ്ങൾ ഡിമാൻഡ് ഡ്രാഫ്റ്റായോ ചെക്കായോ RTGS/NEFT ആയോ അടയ്ക്കണം. പേയ്‌മെന്റ് പൂർത്തിയായിക്കഴിഞ്ഞാൽ, ബാങ്ക്/പോസ്റ്റ് ഓഫീസ് നിങ്ങളുടെ രേഖകൾ പരിശോധിക്കും. പരിശോധനയ്ക്ക് ശേഷം, നിങ്ങൾക്ക് ഒരു കിസാൻ വികാസ് പത്ര സർട്ടിഫിക്കറ്റ് ലഭിക്കും.
10 ലക്ഷം നിക്ഷേപിക്കാം
ഈ പദ്ധതിയിൽ 10 ലക്ഷം നിക്ഷേപിച്ചാൽ നിങ്ങൾക്ക് . 115 മാസത്തിനുശേഷം കാലാവധി പൂർത്തിയാകുമ്പോൾ 20 ലക്ഷം സ്വന്തമാക്കാം. ഈ പരിപാടിയിലൂടെ കൂട്ടുപലിശയുടെ ആനുകൂല്യം സർക്കാർ നൽകുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
