ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്ത മലയാളികൾ പുതിയകാലത്ത് വളരെ കുറവാണ്. അത്യാവശ്യസമയത്ത് പണം കടം തരുന്ന കൂട്ടുകാരനാണ് ക്രെഡിറ്റ് കാർഡുകളെന്ന് വേണമെങ്കിൽ തമാശരൂപേണ പറയാനും സാധിക്കും. എന്നാൽ ആഡ്-ഓൺ ക്രെഡിറ്റ് കാർഡ് സൗകര്യം എത്ര പേർ ഉപയോഗിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. കടം കൊടുക്കുന്നയാൾ ക്രെഡിറ്റ് കാർഡ് ഉടമയ്ക്ക് നൽകുന്ന അധിക ക്രെഡിറ്റ് കാർഡുകളാണ് ആഡ്-ഓൺ ക്രെഡിറ്റ് കാർഡുകൾ. അവ സെക്കണ്ടറി അല്ലെങ്കിൽ സപ്ലിമെന്ററി ക്രെഡിറ്റ് കാർഡിന്റെ ഒരു രൂപമാണ്. അതുകൊണ്ടുതന്നെ ആഡ്-ഓൺ ക്രെഡിറ്റ് കാർഡുകളെ കുറിച്ച് വിശദമായി അറിയാം.
ആഡ്-ഓൺ ക്രെഡിറ്റ് കാർഡുകൾ
ഒരു വ്യക്തിയുടെ ക്രെഡിറ്റ് റെക്കോർഡ് മികച്ചതാണെങ്കിൽ, മിക്ക ബാങ്കുകളും അധിക സവിശേഷതകളും, ഉയർന്ന ക്രെഡിറ്റ് ലിമിറ്റുമുള്ള ആഡ്-ഓൺ ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യാറുണ്ട്. ഉപഭോക്താക്കളുടെ പങ്കാളികൾക്കും, കുട്ടികൾക്കും, മാതാപിതാക്കൾക്കും, സഹോദരങ്ങൾക്കും ഈ കാർഡുകൾ ഉപയോഗിക്കാം.

ക്രെഡിറ്റ് കാർഡ് പരിധി
ആഡ്-ഓൺ കാർഡിലെ ക്രെഡിറ്റ് പരിധി പൊതുവെ പ്രാഥമിക ക്രെഡിറ്റ് കാർഡിലേതിന് തുല്യമാണ്. ചില സാഹചര്യങ്ങളിൽ, ആഡ്-ഓൺ കാർഡുകളിലെ ക്രെഡിറ്റ് പരിധി പ്രാഥമിക കാർഡിനേക്കാൾ കുറവാണ്. കുടുംബാംഗങ്ങൾക്ക് നിങ്ങളോട് പണം, കാർഡ് എന്നിവ ആവശ്യപ്പെടാതെ ആഡ് ഓൺ ക്രെഡിറ്റ് കാർഡുകളിലൂടെ ചിലവുകൾ നടത്താൻ സാധിക്കുന്നു. കുടുംബാംഗങ്ങളുടെ ഉത്തരവാദിത്തത്തോടെയുള്ള ചിലവാക്കലുകൾ ഉറപ്പാക്കാനും ഈ കാർഡുകൾ സഹായിക്കുന്നു.
എന്തൊക്കെയാണ് ചാർജുകൾ?
ആഡ്-ഓൺ ക്രെഡിറ്റ് കാർഡുകളിലെ നിരക്കുകൾ ബാങ്കിനെ ആശ്രയിച്ചാണ്. ഇത് സാധാരണയായി 125 രൂപയ്ക്കും 1000 രൂപയ്ക്കും ഇടയിലാണ്. അധിക ക്രെഡിറ്റ് കാർഡിന് വേണ്ടി വരുന്ന എല്ലാ ചെലവുകളും പ്രാഥമിക ക്രെഡിറ്റ് കാർഡ് ഉടമയാണ് നൽകേണ്ടത്. വലിയ തോതിൽ ചിലവഴിക്കൽ നടത്തുന്നവർക്ക് ചില ബാങ്കുകൾ സൗജന്യമായും ആഡ് ഓൺ കാർഡുകൾ അനുവദിക്കാറുണ്ട്.
എങ്ങനെ ലഭിക്കും...?
ഒരു ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുമ്പോൾ വരുമാനവും, ക്രെഡിറ്റ് സ്കോറും ഉൾപ്പടെ ക്രെഡിറ്റ് യോഗ്യത തെളിയിക്കുന്നതിന് നിരവധി രേഖകളും തെളിവുകളും നൽകണം. ആഡ്-ഓൺ ക്രെഡിറ്റ് കാർഡുകൾ സെക്കന്റെറി കാർഡുകളായതിനാൽ ഈ പ്രശ്നം വരുന്നില്ല. എന്തെന്നാൽ, മുമ്പ് ക്രെഡിറ്റ് കാർഡുകൾ എടുത്തിട്ടുണ്ടെങ്കിൽ ബാങ്കുകളുടെ പക്കൽ ഇതിനകം തന്നെ ഉപഭോക്താക്കളുടെ ക്രെഡിറ്റ് വിവരങ്ങൾ ഉണ്ടായിരിക്കും. പ്രൈമറി ക്രെഡിറ്റ് കാർഡുകൾക്ക് ആഡ്-ഓൺ ആയി ക്രെഡിറ്റ് കാർഡുകൾ ലഭിക്കുമെങ്കിലും, ആഡ്-ഓൺ കാർഡുകൾ വഴി നടത്തുന്ന എല്ലാ ഇടപാടുകളുടേയും ഉത്തരവാദിത്തവും, ബില്ലും ആദ്യത്തെ കാർഡിന്റെ ഉടമയുടെ അക്കൗണ്ടിലേക്ക് ചേർക്കപ്പെടും.
ആഡ്-ഓൺ ക്രെഡിറ്റ് കാർഡുകളുടെ എണ്ണം സാധാരണയായി മൂന്നിനും അഞ്ചിനും ഇടയിലാണ്. ആഡ്-ഓൺ ക്രെഡിറ്റ് കാർഡുകളിലേക്ക് അപേക്ഷിക്കുന്നതിന് ഓരോ ബാങ്കിനും പ്രത്യേക പ്രക്രിയയുണ്ട്. കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിന് നിങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിക്കാവുന്നതാണ്.
പ്രവർത്തിക്കുന്നതെങ്ങനെ?
ക്രെഡിറ്റ് കാർഡുകളിലെ തിരിച്ചടവ് ചരിത്രം പരിശോധിച്ചാണ് ആഡ് ഓൺ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുന്നത്. പ്രൈമറി കാർഡ് ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ കാർഡുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ആഡ് ഓൺ കാർഡുകളുടെ ഉപയോഗം ട്രാക്ക് ചെയ്യാൻ സാധിക്കും.
ക്രെഡിറ്റ് കാർഡ് ഉപയോഗത്തെ പോലെ തന്നെ ആഡ്-ഓൺ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലും കൃത്യമായ ശ്രദ്ധ പുലർത്തണം. കാരണം ക്രെഡിറ്റ് കാർഡിലെ ആകെ പരിധിയുടെ എത്ര ശതമാനം ഉപയോഗിച്ചു എന്ന ക്രെഡിറ്റ് യൂട്ടിലൈസേഷൻ അനുപാതം ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നു. ഇവിടെ ആഡ് ഓൺ ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം ഉയർന്നു നിന്നാൽ ക്രെഡിറ്റ് സ്കോറിനെ അത് ദോഷകരമായി ബാധിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications