കൊറോണ കാലത്തും സുരക്ഷിതത്വം നല്‍കുന്ന നിക്ഷേപങ്ങളെ കുറിച്ചറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊറോണ വൈറസ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ബാങ്ക് നിക്ഷേപങ്ങള്‍ പോലും സുരക്ഷിതമല്ലാത്ത സ്ഥിതിയാണ് നിലവില്‍. യെസ് ബാങ്ക് പ്രതിസന്ധി നേരിട്ടതോടെ ചെറിയ ബാങ്കുകളില്‍ നിക്ഷേപം നടത്തുന്നതില്‍ ആളുകള്‍ വിമുഖത കാട്ടുന്നുണ്ട്. ഇതുപോലുള്ള സമയങ്ങളില്‍ സുരക്ഷിതമായ കളികള്‍ കളിക്കുന്നതാണ് നല്ലത്. കൊറോണ പ്രതിസന്ധിക്കിടയിലും സുരക്ഷിതമായി നിക്ഷേപിക്കാന്‍ പറ്റിയ ഇടങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം:


1. ദേശീയ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്സി)

1. ദേശീയ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്സി)

കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ പോസ്റ്റോഫീസ് വഴിയുള്ള ഒരു പദ്ധതിയാണ് ദേശീയ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും നിക്ഷേപം നടത്താനുള്ള ഒരേയൊരു കാരണം അത് മാത്രമല്ല. നിക്ഷേപങ്ങള്‍ക്ക് 7.9 ശതമാനം പലിശയാണ് എന്‍എസ്‌സി നല്‍കുന്നത്. അതേസമയം, സ്ഥിര നിക്ഷേപങ്ങള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6 ശതമാനം പലിശ നല്‍കുന്നു. ഒന്നര ലക്ഷം രൂപ മുതലുള്ള തുക എന്‍എസ്‌സിയില്‍ നിക്ഷേപിക്കുന്നത് വഴി സെക്ഷന്‍ 80സി അനുസരിച്ച് നികുതി ഇളവ് ലഭിക്കുകയും ചെയ്യും. ചുരുക്കത്തില്‍ സുരക്ഷിതവും മികച്ച വരുമാനം നല്‍കുന്നതുമായ നല്ല പദ്ധതിയാണ് ദേശീയ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്.

2. കെടിഡിഎഫ്‌സി സ്ഥിര നിക്ഷേപം

2. കെടിഡിഎഫ്‌സി സ്ഥിര നിക്ഷേപം

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമാണ് കെടിഡിഎഫ്‌സി. അതിനാല്‍ തന്നെ നിക്ഷേപങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 7.5 ശതമാനം പലിശയാണ് സ്ഥാപനം നല്‍കുന്നത്. രാജ്യത്തെ മിക്ക ബാങ്കുകളും നല്‍കുന്നതിനേക്കാള്‍ മികച്ച പലിശ നിരക്കാണ് ഇത്.

എസ്ബിഐയിൽ ഫിക്സഡ് ഡിപ്പോസിറ്റുണ്ടോ? പലിശ നിരക്കുകൾ കുത്തനെ കുറച്ചു, പുതിയ നിരക്കുകൾ അറിയാംഎസ്ബിഐയിൽ ഫിക്സഡ് ഡിപ്പോസിറ്റുണ്ടോ? പലിശ നിരക്കുകൾ കുത്തനെ കുറച്ചു, പുതിയ നിരക്കുകൾ അറിയാം

3. പോസ്റ്റ് ഓഫീസ് ടൈം നിക്ഷേപ അക്കൗണ്ട്

3. പോസ്റ്റ് ഓഫീസ് ടൈം നിക്ഷേപ അക്കൗണ്ട്

പോസ്റ്റ് ഓഫീസ് വഴിയുള്ള നിക്ഷേപ പദ്ധതിയാണ് ഇത്. അതിനാല്‍ തന്നെ സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നു. ഒന്നു മുതല്‍ മൂന്ന് വരെയുള്ള വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 6.9 ശതമാനമാണ് പലിശ നിരക്ക്. ചെറിയ സമ്പാദ്യങ്ങള്‍ക്കുള്ള പലിശ നിരക്ക് സര്‍ക്കാര്‍ വെട്ടിക്കുറക്കാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാല്‍ ഇപ്പോള്‍ നിക്ഷേപിക്കുന്നത് നല്ലതായിരിക്കും. അതുവഴി ഒരാള്‍ക്ക് മികച്ചതും മെച്ചപ്പെട്ടതുമായ പലിശ നേടാന്‍ സാധിക്കും. ഈ അക്കൗണ്ട് ഒരു പോസ്റ്റ് ഓഫീസില്‍ നിന്നും മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് മാറ്റാന്‍ സാധിക്കും. മാത്രമല്ല, എത്ര അക്കൗണ്ടുകള്‍ വേണമെങ്കിലും തുറക്കാന്‍ കഴിയുമെന്നതും പ്രത്യേകതയാണ്.

ജോലിക്കാരുടെ ഒരു ദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്ജോലിക്കാരുടെ ഒരു ദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

4. എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് സ്ഥിര നിക്ഷേപങ്ങള്‍

4. എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് സ്ഥിര നിക്ഷേപങ്ങള്‍

എല്‍ഐസിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നിക്ഷേപമാണ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് സ്ഥിര നിക്ഷേപങ്ങള്‍. ഈ നിക്ഷേപങ്ങളും ബാങ്കുകളെ അപേക്ഷിച്ച് സുരക്ഷിതമാണ്. ഒരു വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന്റെ പലിശ നിരക്ക് 7.50 ശതമാനവും 18 മാസത്തെ നിക്ഷേപത്തിന് 7.5 ശതമാനവുമാണ്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപമാണ് നോക്കുന്നതെങ്കില്‍ 7.6 ശതമാനം പലിശ ലഭിക്കും.

 

 

English summary

കൊറോണ കാലത്തും സുരക്ഷിതത്വം നല്‍കുന്ന നിക്ഷേപങ്ങളെ കുറിച്ചറിയാം | Know about best investment options in covid19 situations

Know about best investment options in covid19 situations
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X