എൻഇഎഫ്‌ടി (നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ), ഐഎംപിഎസ് (ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സർവീസ്), ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്) തുടങ്ങിയവ എളുപ്പത്തില്‍ പണം കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിക്കുന്ന സംവിധാനങ്ങളാണ്. ഓൺലൈനിൽ പണം കൈമാറ്റം ചെയ്യുന്നത് ഇപ്പോൾ തടസ്സരഹിതവും വേഗത്തിലുള്ളതുമായ ഒരു പ്രോസസ്സാണ്.
വ്യത്യസ്ത ബാങ്കുകളിലുള്ള അക്കൗണ്ടുകളിലേയ്ക്ക് പണമിടപാട് സാധ്യമാക്കുന്നതിനുള്ള സംവിധാനങ്ങളാണ് ആര്‍ടിജിഎസ്, എൻഇഎഫ്‌ടി എന്നിവ. ജനുവരി ഒന്നുമുതല്‍ എൻഇഎഫ്‌ടി ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് ആര്‍ബിഐ വിജ്ഞാപനമിറക്കിയിരുന്നു. പണകൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് ഈ തീരുമാനമെടുത്തത്. എൻഇഎഫ്‌ടി 24 മണിക്കൂറും ലഭ്യമാകുമെന്ന് അടുത്തിടെയാണ് ആർബിഐ പ്രഖ്യാപിച്ചത്. ഒരാൾക്ക് എപ്പോൾ വേണമെങ്കിലും പണം അയയ്ക്കാനും സ്വീകരിക്കാനും ഇതിലൂടെ സാധ്യമാകും. ബാങ്ക് അവധി ദിവസങ്ങളിലും ഇടപാടുകൾ നടത്താം. നേരത്തെ ബാങ്കിന്റെ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് 6.30വരെയാണ് ഈ സംവിധാനം വഴി പണമിടപാട് നടത്താൻ കഴിഞ്ഞിരുന്നുള്ളൂ.
ആവശ്യമനുസരിച്ച് പണം കൈമാറാൻ ഇവയിൽ ഏതാണ് ഉപയോഗിക്കേണ്ടതെന്ന് തീരുമാനിക്കുന്നതിന് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്.
തുക: ചെറിയ തുക കൈമാറുന്നതിനായാണ് ഐഎംപിഎസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. നിങ്ങൾക്ക് ഒരു സമയം രണ്ട് ലക്ഷം രൂപ വരെ ഇതുവഴി കൈമാറാൻ കഴിയും. എന്നാൽ എൻഇഎഫ്‌ടി മുഖേന കൈമാറാൻ കഴിയുന്ന തുകയ്‌ക്ക് പരിധികളൊന്നും ഇല്ല. നിങ്ങൾക്ക് ഇത് വഴി വലിയ തുക കൈമാറ്റം ചെയ്യാവുന്നതാണ്.
ചാർജുകൾ: ജൂലൈയിലെ പണനയ അവലോകന യോഗത്തിലാണ് ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഇടാപാടുകള്‍ക്കുളള സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിക്കാൻ ആർബിഐ തീരുമാനിച്ചത്. എന്നിരുന്നാലും ഐഎംപിഎസിന് ഇപ്പോഴും ചാർജ് ഈടാക്കുന്നുണ്ട്. ഐഎംപിഎസ് വഴി നടത്തുന്ന ഇടപാടിന് ഈടാക്കുന്ന നിരക്ക് പ്രധാനമായും കൈമാറ്റം ചെയ്യപ്പെടുന്ന തുകയെയും കൈമാറ്റം നടത്തുന്ന ബാങ്കിന്റെ നയത്തേയും ആശ്രയിച്ചായിരിക്കും. സാധാരണയായുള്ള നിരക്ക് 1 മുതൽ 25 രൂപ വരെയാണ്.
വിശദാംശങ്ങൾ ആവശ്യമാണ്: എന്‍ഇഎഫ്ടിയെ അപേക്ഷിച്ച് ഐഎംപിഎസിന് ഉള്ള ഒരു പ്രധാന നേട്ടം, നിങ്ങൾ പണം കൈമാറ്റം ചെയ്യുന്ന ഓരോ തവണയും പണമയയ്‌ക്കുന്നയാളുടെ ബാങ്ക് വിശദാംശങ്ങൾ നൽകുന്ന പ്രക്രിയ ആവർത്തിക്കേണ്ടതില്ല എന്നതാണ്.
എന്‍ഇഎഫ്ടി, ഐഎംപിഎസ് ഇവ രണ്ടും വ്യത്യസ്‌ത നേട്ടങ്ങൾ നൽകുന്നവയാണ്. മാത്രമല്ല നിങ്ങൾ ചെയ്യാൻ താൽപ്പര്യപ്പെടുന്ന ഇടപാടിനെ ആശ്രയിച്ചായിരിക്കണം ഏത് മാർഗമാണ് തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കാൻ. ഗുണഭോക്താവിന്റെ വിശദാംശങ്ങൾ ഒരോ തവണയും നൽകുന്നതിനുള്ള പ്രക്രീയ ഒഴിവാക്കി വേഗത്തിൽ പണം കൈമാറ്റം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഐഎംപിഎസ് നല്ല ചോയിസായിരിക്കും. എന്നാൽ സർവീസ് ചാർജുകളൊന്നും നൽകാതെ വലിയ തുക കൈമാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ എൻഇഎഫ്‌ടി തിരഞ്ഞെടുക്കുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications