ആദായനികുതി നിയമത്തിലെ സെക്ഷൻ 244 പ്രകാരം നികുതിദായകർക്ക് ലഭിക്കേണ്ട ആദായനികുതി റീഫണ്ടിന് കാലതാമസം നേരിട്ടാൽ പലിശ ലഭിക്കുന്നതാണ്. അതായത് നിങ്ങൾ കൃത്യമായ തീയതിക്കുള്ളിതന്നെ റിട്ടേൺ സമർപ്പിക്കുകയും എന്നാൽ റീഫണ്ട് വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പലിശ ലഭിക്കുന്നത്. എന്നാൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) നിർദ്ദേശമനുസരിച്ച്, മൂല്യനിർണ്ണയത്തിൽ വരുന്ന പിഴവ് കാരണമാണ് റിട്ടേൺ സമർപ്പിക്കാൻ കാലതാമസമുണ്ടായതെങ്കിൽ നികുതിദായകരുടെ റീഫണ്ടുകൾക്ക് പലിശ നിഷേധിക്കാൻ പാടില്ല. കൂടാതെ നികുതിദായകന് ലഭിക്കേണ്ട റീഫണ്ടിന് പലിശ നിഷേധിക്കുന്ന സാഹചര്യമുണ്ടായാൽ, ഉദ്യോഗസ്ഥർ തന്നെ അത് വിലയിരുത്തി ആ വ്യക്തിക്ക് രേഖാമൂലമുള്ള വിശദീകരണം നൽകുകയും വേണം.
സാധാരണയായി രണ്ട് സാഹചര്യങ്ങളിലാണ് റീഫണ്ട് നൽകുന്നത്
മുൻകൂർ നികുതിയായോ അല്ലെങ്കിൽ ടിഡിഎസ് (സ്രോതസില്‍ നിന്നുള്ള നികുതി കിഴിവ്) ആയോ അധിക തുക അടയ്‌ക്കേണ്ടി വരുന്ന സാഹചര്യങ്ങളിലും നികുതിദായകൻ സെൽഫ് അസെസ്സ്‌മെന്റ് നികുതി കൂടുതലായി അടയ്ക്കുന്ന സാഹചര്യങ്ങളിലും ആണ് സാധാരണയായി റീഫണ്ട് ലഭിക്കുന്നത്.
1) മുൻകൂർ നികുതി അല്ലെങ്കിൽ ടിഡിഎസ് ആയി അധിക തുക നൽകുകയും ജൂലൈ 31-ന് മുമ്പായി തന്നെ നിങ്ങൾ ഇതിന്റെ ഐടി റിട്ടേൺ ഫയൽ ചെയ്യുകയും ചെയ്‌ത സാഹചര്യങ്ങളിൽ റിട്ടേൺ വൈകുകയാണെങ്കിൽ, അസെസ്സ്‌മെന്റ് നടന്ന വർഷത്തെ ഏപ്രിൽ 1 മുതൽ റീഫണ്ട് ലഭിക്കേണ്ട തീയതി വരെയുള്ള കാലയളവിലേക്ക് നിങ്ങൾക്ക് പലിശ ലഭിക്കുന്നതാണ്.
ജൂലൈ 31-ന് ശേഷമാണ് നിങ്ങൾ റിട്ടേൺ സമർപ്പിച്ചതെങ്കിൽ, റിട്ടേൺ സമർപ്പിക്കുന്ന യഥാർത്ഥ തീയതി മുതലുള്ള പലിശയാണ് കണക്കാക്കുക. ചില കേസുകളിൽ, റീഫണ്ട് പലിശ പ്രതിമാസം 0.5% (പ്രതിവർഷം 6%) എന്ന നിരക്കിലാണ് നൽകുക. റീഫണ്ട് തുക യഥാർത്ഥ നികുതി ബാധ്യതയുടെ 10%-ത്തിൽ കുറവാണെങ്കിൽ, നികുതിദായകന് പലിശ ലഭിക്കുന്നതല്ല.
2) സെൽഫ് അസെസ്സ്‌മെന്റ് നികുതിയുടെ കാര്യത്തിൽ; നിശ്ചിത തീയതിക്ക് മുമ്പായി തന്നെ റിട്ടേൺ സമർപ്പിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ അടയ്ക്കേണ്ടി വന്ന അധിക തുകയുടെ പലിശ ലഭിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്. ഇതുപോലെയുള്ള കേസുകളിൽ നികുതി അടച്ച അല്ലെങ്കിൽ റിട്ടേൺ സമർപ്പിച്ച തീയതി മുതലുള്ള കാലയളവിലേക്കാണ് പലിശ കണക്കാക്കുന്നത്. പ്രതിമാസം 0.5% (പ്രതിവർഷം 6%) എന്ന നിരക്കിൽ ആവും പലിശ നൽകുക. റീഫണ്ട് തുക യഥാർത്ഥ നികുതി ബാധ്യതയുടെ 10%-ത്തിൽ കുറവാണെങ്കിൽ, നികുതിദായകന് പലിശ ലഭിക്കുന്നതല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
