ഏതൊരു വ്യക്തിക്കും നിക്ഷേപം നടത്താവുന്ന മേഖലയാണ് സ്ഥിര നിക്ഷേപം (എഫ്ഡി). വളരെ ലളിതവും അപകടസാധ്യതകൾ ഇല്ലാത്തതുമായി ഒരു നിക്ഷേപ ഓപ്ഷൻ കൂടിയാണ് സ്ഥിര നിക്ഷേപം. നിക്ഷേപകന് ഇഷ്ടമുള്ള നിക്ഷേപ കാലയളവ് തിരഞ്ഞെടുക്കാമെന്നതും എഫ്ഡിയുടെ ഒരു പ്രത്യേകതയാണ്. എന്നാൽ ഹ്രസ്വകാലയളവിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെങ്കിലും ദീർഘകാലയളവിൽ പണപ്പെരുപ്പത്തിനെതിരെ ഇത് ദുർബലമായ നിക്ഷേപ ഓപ്ഷനാണ്. അതിനാൽ തന്നെ ഉയർന്ന വരുമാനം പ്രതീക്ഷിക്കുന്ന ഒരു നിക്ഷേപമാണ് നിങ്ങൾക്കാവിശ്യമെങ്കിൽ മറ്റേതെങ്കിലും ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതാവും നല്ലത്. എങ്കിലും ക്രമമായ വരുമാനം നേടാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഏറ്റവും യോജിച്ച നിക്ഷേപം എഫ്ഡി തന്നെയാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ബാങ്ക് ഓഫ് ബറോഡ, ആക്സിസ് ബാങ്ക് തുടങ്ങിയ, രാജ്യത്തെ മുൻനിര ബാങ്കുകൾ അവരുടെ സ്ഥിര നിക്ഷേപത്തിന്റെ പലിശനിരക്കുകൾ അടുത്തിടെയാണ് പരിഷ്കരിച്ചത്. റിസർവ് ബാങ്കിന്റെ (ആർബിഐ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) റിപ്പോ നിരക്ക് മാറ്റമില്ലാതെ 5.15 ശതമാനമായി നിലനിർത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു പുതിയ പ്രഖ്യാപനം. 2 കോടിയിൽ താഴെയുള്ള നിക്ഷേപത്തിന് ഈ മൂന്ന് ബാങ്കുകളും നൽകുന്ന പലിശ നിരക്ക് എത്രയെന്ന് നോക്കാം;
എസ്ബിഐ
ഏറ്റവും പുതിയ നിരക്ക് പ്രകാരം, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധി പൂർത്തിയാകുന്ന എഫ്ഡിയ്ക്ക് എസ്ബിഐ 4.5% മുതൽ 6% വരെയാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാരാണെങ്കിൽ 5% മുതൽ 6.50% വരെ പലിശ ലഭിക്കും. ഫെബ്രുവരി 10 മുതലാണ് എസ്ബിഐയുടെ പരിഷ്കരിച്ച പലിശ നിരക്ക് പ്രാബല്യത്തിൽ വന്നത്.
7-45 ദിവസം 4.50 ശതമാനം
46-179 ദിവസം 5.00 ശതമാനം
180-210 ദിവസം 5.50 ശതമാനം
211 ദിവസം മുതൽ 1 വർഷത്തിൽ താഴെ 5.50%
1-2 വർഷം 6.00 ശതമാനം
2-3 വർഷം 6.00 ശതമാനം
3-5 വർഷം 6.00 ശതമാനം
5-10 വർഷം 6.00 ശതമാനം
ആക്സിസ് ബാങ്ക്
ഫെബ്രുവരി 11 മുതലാണ് ആക്സിസ് ബാങ്കിന്റെ പരിഷ്കരിച്ച പലിശ നിരക്ക് പ്രാബല്യത്തിൽ വന്നത്. 7 ദിവസം മുതൽ 10 വർഷം വരെ വിവിധ കാലയളവുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കാണ് ആക്സിസ് ബാങ്ക് പരിഷ്കരിച്ചിട്ടുള്ളത്. സാധാരണ ഉപഭോക്താക്കളുടെ സ്ഥിര നിക്ഷേപങ്ങൾക്ക് 3.5% മുതൽ 6.50% വരെ പലിശ ലഭിക്കും. അതേസമയം മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.15% വരെയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്.
7-14 ദിവസം 3.50 ശതമാനം
15-29 ദിവസം 4.25 ശതമാനം
30-45 ദിവസം 4.90 ശതമാനം
46-60 ദിവസം 5.40 ശതമാനം
61 ദിവസം മുതൽ 3 മാസം വരെ 5.40 ശതമാനം
3-4 മാസം 5.40 ശതമാനം
4-5 മാസം 5.40 ശതമാനം
5-6 മാസം 5.40 ശതമാനം
6-7 മാസം 5.80 ശതമാനം
7-8 മാസം 5.80 ശതമാനം
8-9 മാസം 5.80 ശതമാനം
9-10 മാസം 6.05 ശതമാനം
1 വർഷം മുതൽ 6.40 ശതമാനം
18 മാസം മുതൽ 2 വർഷം വരെ 6.50 ശതമാനം
2 വർഷം മുതൽ 30 മാസം വരെ 6.50 ശതമാനം
30 മാസം മുതൽ 5 വർഷം വരെ 6.50 ശതമാനം
5-10 വർഷം 6.50 ശതമാനം
ബാങ്ക് ഓഫ് ബറോഡ
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്ഡിയ്ക്ക് 4.5% മുതൽ 6.25% വരെയാണ് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് എഫ്ഡിക്ക് പ്രത്യേക പലിശ നിരക്കാണ്. അതായത് മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശ ലഭിക്കും. ഫെബ്രുവരി 10 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്.
7-14 ദിവസം 4.50 ശതമാനം
15-45 ദിവസം 4.50 ശതമാനം
46-90 ദിവസം 5.00 ശതമാനം
91-180 ദിവസം 5.00 ശതമാനം
181-270 ദിവസം 5.50 ശതമാനം
271 ദിവസം മുതൽ 1 വർഷത്തിൽ താഴെ 5.50 ശതമാനം
1 വർഷം 6.00 ശതമാനം
1 വർഷം മുതൽ 400 ദിവസം വരെ 6.00 ശതമാനം
400 ദിവസം മുതൽ 2 വർഷം 6.00 ശതമാനം
2-3 വർഷം 6.00 ശതമാനം
3-5 വർഷം 6.25 ശതമാനം
5-10 വർഷം 6.00 ശതമാനം
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications