കുട്ടികളുടെ ജീവിതം ഏറ്റവും സുരക്ഷിതമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ മതാപിതാക്കളും. അതിനാൽ തന്നെ കുട്ടികളുടെ ഭാവി മുന്നിൽകണ്ട് അവർ ജനിക്കുമ്പോൾ തന്നെ ഇന്നത്തെ കാലത്തെ മതാപിതാക്കൾ വിവിധ ചൈൽഡ് പ്ലാനുകളെക്കുറിച്ച് ആലോചിക്കുന്നവാരാണ് . മാതാപിതാക്കളുടെ അഭാവത്തിലും കുട്ടികളുടെ ജീവിതം ഒരു തടസവും കൂടാതെ മുന്നോട്ടു പോകാൻ ചൈൽഡ് ഇൻഷുറൻസ് പ്ലാനുകൾ സഹായിക്കും. ഇങ്ങനെ കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കണമെന്ന് ആഗ്രഹിക്കുന്നുവർക്കായി എൽഐസി വിവിധ ചൈൽഡ് പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസം, വിവാഹം, കരിയർ തുടങ്ങിയ കുട്ടികളുടെ ജീവിതത്തിലെ വഴിത്തിരുവുകളിൽ ധനസഹായം ലഭ്യമാക്കുക, മാതാപിതാക്കളുടെ അഭാവത്തിലും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളാണ് ചൈൽഡ് പ്ലാനുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.
എൽഐസി കുട്ടികൾക്കായി അവതരിപ്പിക്കുന്ന മികച്ച ചൈൽഡ് പ്ലാനുകൾ ഇവയാണ്;
1. ചൈൽഡ് കരിയർ പ്ലാൻ
നിങ്ങളുടെ കുട്ടിയുടെ കരിയർ പ്ലാനിംഗ് ലക്ഷ്യങ്ങളും അവരുടെ വളർച്ചാ ഘട്ടത്തിൽ വരുന്ന മറ്റ് സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എൽഐസി ചൈൽഡ് കരിയർ പ്ലാൻ. ഇത് മികച്ച ഫ്ലെക്സിബിലിറ്റി വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാൻ കൂടിയാണ്. അതായത് സംഅഷ്വേർഡ്, പ്രീമിയം തുക, പോളിസി കാലയളവ്, പേയ്മെന്റ് രീതി എന്നിവ തിരഞ്ഞെടുക്കാൻ ഉപഭോക്താവിന് സ്വാതന്ത്ര്യമുണ്ട്. ഇത് ഒരു മണി ബാക്ക് എൻഡോവ്‌മെൻറ് പ്ലാൻ കൂടിയാണ്. പോളിസി എടുത്ത ആൾ മരണപ്പെടുകയാണെങ്കിൽ നോമിനിക്ക് സം അഷ്വേർഡ് പ്ലസ് ബോണസ് ഉടനെ തന്നെ ലഭിക്കും. അതായത് നിങ്ങളുടെ അഭാവത്തിലും കുട്ടിയുടെ ഭാവി സുരക്ഷിതമായിരിക്കും.
2. എൽഐസി ജീവൻ തരുൺ പ്ലാൻ
എൽഐസി ജീവൻ തരുൺ പ്ലാനും ഒരു മണി ബാക്ക് പോളിസിയാണ്. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ചെലവുകള്‍ക്ക് സഹായകമാവുകയെന്ന ലക്ഷ്യത്തോടെയാണ് എൽഐസി ഈ പോളിസി അവതരിപ്പിച്ചിരിക്കുന്നത്. പോളിസിയുടെ പരമാവധി കാലാവധി 25 വര്‍ഷമായിരിക്കുമെങ്കിലും കുട്ടിക്ക് 20 വയസ്സാവുന്നതുവരെ പ്രീമിയം അടച്ചാല്‍ മതിയാകും. 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് ഈ സ്‌കീമില്‍ ചേരാന്‍ സാധിക്കും. പോളിസി പ്രീമിയത്തിനൊപ്പം ഒരു ചെറിയ തുക അധികമായി അടച്ചാല്‍ വെയ് വര്‍ ബെനിഫിറ്റ് ലഭിക്കും. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് രക്ഷാകര്‍ത്താവിന് മരണം സംഭവിക്കുകയാണെങ്കിൽ കുട്ടിയ്ക്ക് തുടര്‍ പ്രീമിയം അടയ്‌ക്കേണ്ട കാര്യമില്ല.
3. എൽഐസി ന്യൂ ചിൽഡ്രൻസ് മണിബാക്ക് പ്ലാൻ:
നിങ്ങളുടെ കുട്ടി വളർന്നു കഴിയുമ്പോളുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കുകയെന്നതാണ് എൽഐസിയുടെ ന്യൂ ചിൽഡ്രൻസ് മണിബാക്ക് പ്ലാനിന്റെ ലക്ഷ്യം. അതായത് കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക്. 12 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് ഈ പ്ലാനിൽ ചേരാം. 25 വർഷമാണ് പോളിസിയുടെ കാലാവധി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
