ഇന്ത്യയിൽ മാത്രം ലഭ്യമാകുന്ന ചില ലൈഫ്‌ടൈം ഫ്രീ ക്രെഡിറ്റ് കാർഡുകളെക്കുറിച്ചറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്ത് കാലത്ത് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്തവർ വളരെ കുറവാണ്. ക്രഡിറ്റ് കാര്‍ഡുകള്‍ ഇപ്പോൾ ഏറ്റവും സൗകര്യപ്രദമായ പണമടയ്ക്കല്‍ രീതിയായി മാറി. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകൾ വാഗ്‌ധാനം ചെയ്യുന്നുണ്ട്. ചില ബാങ്കുകൾ‌ നൽകുന്ന ക്രെഡിറ്റ് കാർ‌ഡുകൾ‌ ലൈഫ് ടൈം സൗജന്യമാണ്. മാത്രമല്ല കാർ‌ഡ് ഹോൾ‌ഡർ‌ ഈ ക്രെഡിറ്റ് കാർ‌ഡുമായി തുടരുന്നതിന് വാർ‌ഷിക ഫീസ് ചാർ‌ജുകളൊന്നും നൽകേണ്ടതായും വരില്ല. ഇന്ത്യയിൽ മാത്രമായി ലഭ്യമായ മികച്ച നാല് ലൈഫ് ടൈം സൗജന്യ ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെയാണെന്ന് നോക്കാം;

എസ്‌ബി‌ഐ ഉന്നതി ക്രെഡിറ്റ് കാർഡ്

എസ്‌ബി‌ഐ ഉന്നതി ക്രെഡിറ്റ് കാർഡ്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) പുറത്തിറക്കിയ ക്രെഡിറ്റ് കാർഡാണ് 'എസ്‌ബി‌ഐ ഉന്നതി ക്രെഡിറ്റ് കാർഡ്'. ഇതൊരു സീറോ ഫീസ് കാർഡാണ്, അതായത് അപേക്ഷകന് ഇതെടുക്കുമ്പോൾ ജോയിനിംഗ് ഫീസൊന്നും നൽകേണ്ടതില്ല, മാത്രമല്ല ഉപയോഗിക്കുന്ന ആദ്യ 4 വർഷത്തേക്ക് വാർഷിക ഫീസും ഇല്ല. ഏതെങ്കിലും എസ്ബിഐ ബ്രാഞ്ചിൽ 25,000 രൂപയുടെയെങ്കിലും സ്ഥിര നിക്ഷേപമുള്ളവർക്ക് ഉന്നതി കാർഡിന് അപേക്ഷിക്കാം.

കാർഡ്

ഉപഭോക്താവ് ഈ കാർഡ് ഉപയോഗിച്ച് ഓരോ നൂറു രൂപ ചെലവിടുമ്പോഴും ഒരു റിവാർഡ് പോയിന്റ് ലഭിക്കും. ഉന്നതി കാർഡ് ഉപയോഗിച്ച് നിങ്ങൾ വർഷത്തിൽ 50,000 രൂപയോ അതിൽ കൂടുതലോ ചിലവഴിക്കുകയാണെങ്കിൽ 15 ദിവസത്തിനുള്ളിൽ 500 രൂപ ക്യാഷ്ബാക്കായി ലഭിക്കും. മാസ്റ്റർ, വിസ കാർഡുകൾ സ്വീകരിക്കുന്ന ഇന്ത്യയിലെ ഏത് ഔട്ട്‌ലെറ്റുകളിലും പേയ്‌മെന്റ് നടത്താൻ എസ്‌ബി‌ഐ ഉന്നതി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാവുന്നതാണ്. കാർഡ് ലഭിക്കാൻ വരുമാന പരിധിയൊന്നും ഇല്ല.

ഉന്നതി കാർഡ്

പെട്രോൾ പമ്പുകളിൽ ഉന്നതി കാർഡ് ഉപയോഗിച്ച് നടത്തുന്ന 500 മുതൽ 3000 രൂപ വരെയുള്ള ഓരോ ഇടപാടിനും കാർഡ് ഉടമയ്ക്ക് 1% ഇന്ധന സർചാർജ് ഇളവ് ലഭിക്കും. ഉപഭോക്താക്കൾക്ക് ഉന്നതി കാർഡ് ഉപയോ​ഗിച്ച് എളുപ്പത്തിൽ വൈദ്യുതി, ടെലിഫോൺ, മൊബൈൽ തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകൾ അടയ്‌ക്കാവുന്നതാണ്.

ഐസിഐസിഐ ഇൻസ്റ്റന്റ് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്

ഐസിഐസിഐ ഇൻസ്റ്റന്റ് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്‌പ ബാങ്കായ ഐസിഐസിഐ ബാങ്കിൽ സ്ഥിര നിക്ഷേപമുള്ള ഉപഭോക്താക്കൾക്കായി പുറത്തിറക്കിയ ക്രെഡിറ്റ് കാർഡാണ് ഐസിഐസിഐ ഇൻസ്റ്റന്റ് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്. ഐ‌സി‌ഐ‌സി‌ഐ ബാങ്കിലെ തിരഞ്ഞെടുത്ത നിശ്ചിത നിക്ഷേപത്തിനെതിരെ ഒരു ഉറപ്പുള്ള സൗജന്യ കാർഡായാണ് ഇത് നൽ‌കുന്നത്, കൂടാതെ ഇതിന് വാർ‌ഷിക ഫീസൊന്നും ഈടാക്കുന്നില്ല. കാർഡ് ഉപയോഗിച്ച് ചിലവഴിക്കുന്ന ഓരോ 100 രൂപയിലും 2 പേബാക്ക് പോയിന്റുകൾ ലഭിക്കും. കൂടാതെ ഇൻഷുറൻസ്, യൂട്ടിലിറ്റി വിഭാഗങ്ങൾക്കായി ചിലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 1 പേബാക്ക് പോയിന്റ് ലഭിക്കും.

ഐസിഐസിഐ ഇൻസ്റ്റന്റ് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്

ഐസിഐസിഐ ഇൻസ്റ്റന്റ് പ്ലാറ്റിനം ക്രെഡിറ്റ് കാർഡിൽ നിന്ന് ഈടാക്കുന്ന പലിശ നിരക്ക് പ്രതിമാസം 2.49% ആണ്. കാർഡ് ഉടമ കുടിശ്ശികയുള്ള തുകയ്‌ക്കെതിരെ മുഴുവൻ പേയ്‌മെന്റും നടത്തുകയാണെങ്കിൽ പലിശ ഈടാക്കുന്നതല്ല. കൂടാതെ പാചക ട്രീറ്റ്‌സ് പ്രോഗ്രാമിന് കീഴില്‍, കാര്‍ഡ് ഉടമകള്‍ക്ക് എക്സ്ക്ലൂസീവ് ഡൈനിംഗ് ഓഫറുകൾ നേടാം.

കഫെ കോഫി ഡേ 280 ഔട്ട്‌ലെറ്റുകൾ അടച്ചു; ലാഭം വർധിപ്പിക്കാനെന്ന് വിശദീകരണംകഫെ കോഫി ഡേ 280 ഔട്ട്‌ലെറ്റുകൾ അടച്ചു; ലാഭം വർധിപ്പിക്കാനെന്ന് വിശദീകരണം

 

 

ആക്സിസ് ബാങ്ക് ഇൻസ്റ്റാ ഈസി ക്രെഡിറ്റ് കാർഡ്

ആക്സിസ് ബാങ്ക് ഇൻസ്റ്റാ ഈസി ക്രെഡിറ്റ് കാർഡ്

20, 000 രൂപ മുതല്‍ 25,00,000 രൂപ വരെയുള്ള ഫിക്‌സഡ് ഡിപോസിറ്റില്‍ ആക്‌സിസ് ബാങ്കിന്റെ ഇന്‍സ്റ്റാ ഈസി ക്രഡിറ്റ് കാര്‍ഡ് നേടാം. നിക്ഷേപത്തിന്റെ പ്രിൻസിപ്പൽ തുകയുടെ പരമാവധി 80% വരെ നിങ്ങൾക്ക് ഈ കാർഡിൽ ക്രെഡിറ്റ് പരിധി ലഭിക്കും.മാത്രമല്ല ഇന്ത്യയിലെ തിരഞ്ഞെടുത്ത പാർട്ട്‌നർ റെസ്റ്റോറന്റുകളിൽ ആക്സിസ് ബാങ്കിന്റെ ഡൈനിംഗ് ഡിലൈറ്റ്സ് ഓഫർ വഴി കുറഞ്ഞത് 15% ഓഫർ ലഭിക്കും. ആക്‌സിസ് ബാങ്കിന്റെ ഇന്‍സ്റ്റാ ഈസി ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന 2,500 രൂപയ്ക്ക് മുകളിലുള്ള പർച്ചെയ്‌സുകൾ നിങ്ങൾക്ക് ഇഎംഐയിലേക്ക് എളുപ്പത്തിൽ പരിവർത്തനം ചെയ്യാൻ കഴിയും.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒ ആര്? ബാങ്ക് സിഇഒമാരുടെ ശമ്പളം അറിയാംഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒ ആര്? ബാങ്ക് സിഇഒമാരുടെ ശമ്പളം അറിയാം

 ഇന്ത്യൻ ഓയിൽ സിറ്റി ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്

ഇന്ത്യൻ ഓയിൽ സിറ്റി ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്

സിറ്റി ബാങ്കിന്റെയും ഇന്ത്യൻ ഓയിൽ കമ്പനിയുടെയും സഹകരണത്തോടെ വാഗ്ദാനം ചെയ്യുന്ന ഒരു സ്വകാര്യ ക്രെഡിറ്റ് കാർഡാണ് ഇന്ത്യൻ ഓയിൽ സിറ്റിബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്. ഇത് ഒരു സീറോ വാർഷിക ക്രെഡിറ്റ് കാർഡാണ്. കാർഡ് ഉടമ ഈ കാർഡിന് യാതൊരു വിധ വാർഷിക ഫീസും നൽകേണ്ടതില്ല. ഈ കാർഡിന്റെ ആദ്യ ഉപയോഗത്തിന് 250 രൂപ വിലവരുന്ന സൗജന്യ ഇന്ധനം ലഭിക്കും.

വിവാഹങ്ങളിൽ തിളങ്ങാൻ സ്വർണ നൂലിൽ തീർത്ത മാസ്ക്; വില 2.75 ലക്ഷം രൂപവിവാഹങ്ങളിൽ തിളങ്ങാൻ സ്വർണ നൂലിൽ തീർത്ത മാസ്ക്; വില 2.75 ലക്ഷം രൂപ

ഇന്ത്യൻ ഓയിൽ

ഇന്ത്യയിലെ ഏത് ഇന്ത്യൻ ഓയിൽ ഔട്ട്‌ലെറ്റുകളിൽ ഈ കാർഡ് ഉപയോഗിക്കുകയാണെങ്കിലും 2.5% ഇന്ധന സർചാർജ് ലഭിക്കും. ഇന്ത്യൻ ഓയിൽ സിറ്റി പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് ഉടമകൾ ഇന്ത്യൻ ഓയിൽ കമ്പനി സ്റ്റേഷനുകളിലും സൂപ്പർമാർക്കറ്റുകളിലും അവർ ചെലവഴിക്കുന്ന 4 രൂപയ്ക്ക് 150 ടർബോ പോയിന്റുകൾ നേടാൻ കഴിയും. ഇതിന് പുറമെ കാർഡ് ഉടമകൾക്ക് മറ്റ് സ്റ്റോറുകളിൽ ചെലവഴിക്കുന്ന ഓരോ 1 രൂപയ്ക്കും ഒരു ടർബോ പോയിന്റ് നേടാനും കഴിയും.

English summary

Know about Lifetime Free Credit Cards available only in India | ഇന്ത്യയിൽ മാത്രം ലഭ്യമാകുന്ന ചില ലൈഫ്‌ടൈം ഫ്രീ ക്രെഡിറ്റ് കാർഡുകളെക്കുറിച്ചറിയാം

Know about Lifetime Free Credit Cards available only in India
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X