നിങ്ങളുടെ ആരോഗ്യ ഇൻഷൂറൻസിൽ മെറ്റേണിറ്റി കവർ ലഭ്യമാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ ജനനത്തിനായി അമ്മ ജോലിയിൽ നിന്ന് മാറിനിൽക്കുന്ന കാലഘട്ടമാണ് മെറ്റേണിറ്റി ലീവ് അഥവാ പ്രസവാവധി. എല്ലാ വനിതാ ജീവനക്കാർക്കും ഈ അവധിക്ക് നിയമപരമായി അർഹതയുണ്ട്. 2016-ൽ ആണ് മെറ്റേണിറ്റി ബെനിഫിറ്റ് ആക്റ്റ് രാജ്യസഭയിലും പിന്നീട് 2017-ൽ ലോക്‌സഭയിലും പാസാക്കിയത്, തുടർന്ന് 2017 മാർച്ച് 27-ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയായിരുന്നു. ഇത് പ്രകാരം ഗർഭാവസ്ഥയിലും പ്രസവത്തിനുശേഷവും വനിതാ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മിക്ക സ്ഥാപനങ്ങളിലും വനിതാ ജീവനക്കാർക്ക് പ്രസവാനുകൂല്യങ്ങൾ നൽകുന്നതിനുള്ള നിയമം നിർബന്ധമാക്കിയിട്ടുണ്ട്. ഫാക്ടറികൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ഖനികൾ, തോട്ടങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ഷോപ്പുകൾ, തുടങ്ങി ഒട്ടുമിക്ക സ്ഥാപനങ്ങൾക്കും ഈ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാണ്.

 

മെറ്റേണിറ്റി ഇൻഷുറൻസ് പരിരക്ഷ

മെറ്റേണിറ്റി ഇൻഷുറൻസ് പരിരക്ഷ

മെറ്റേണിറ്റി ഇൻഷുറൻസ് പദ്ധതികൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് അമ്മയുടേയും നവജാതശിശുവിന്റേയും പ്രസവ, ആരോഗ്യ പരിരക്ഷാ ചെലവുകൾ വഹിക്കുന്നതിനായാണ്. മാസാമാസമുള്ള ചെക്കപ്പുകൾ, മരുന്നുകൾ, ആശുപത്രി ചെലവുകൾ, പ്രസവ സമയത്തെ ചെലവുകൾ തുടങ്ങിയവ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യ ഇൻഷുറൻസ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് മെറ്റേണിറ്റി ഇൻഷുറൻസും. ഇതിൽ താഴെപ്പറയുന്ന കവറേജുകൾ ഉൾപ്പെടുന്നു.

ഡെലിവറി ചെലവുകൾ

ഡെലിവറി ചെലവുകൾ: അതായത് സാധാരണ ഡെലിവറി ആണെങ്കിലും സിസേറിയനാണെങ്കിലും അവയുമായി ബന്ധപ്പെട്ട ചെലവുകൾ, പ്രസവത്തിനു മുൻപും പിൻപുമുള്ള ഹോസ്പിറ്റൽ ചാർജുകൾ, പരിശോധന ടെസ്റ്റുകൾക്കുള്ള ചെലവ്, മരുന്നുകൾ, കണ്‍സൾട്ടേഷൻ ഫീസ്, പ്രസവത്തിനു ശേഷമുള്ള കണ്‍സൾട്ടേഷൻ ചാർജുകൾ (ഇത് ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്തതിനുശേഷമുള്ള 60 ദിവസത്തെ ചെലവുകളാണ് കവർ ചെയ്യുക).

മുകേഷ് അംബാനിക്ക് വരുമാനം മണിക്കൂറില്‍ ഏഴ് കോടി, അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യ മൂന്നാമത്

ജനനത്തിന് മുമ്പും

ജനനത്തിന് മുമ്പും ശേഷവും കുട്ടിക്കു വരുന്നചെലവുകൾ: അൾട്ര സൗണ്ട് സ്കാനിംഗ്, മരുന്നുകൾ, ഡോക്ടറുടെ കൾസൾട്ടേഷൻ ഫീസ്, റെഗുലർ ചെക്കപ്പുകൾ എന്നിവ ഇതിൽ കവർ ചെയ്യും. പ്രസവത്തിന് മുൻപും പിൻപും അമ്മക്ക് വരുന്ന ചെലവുകളും ഇതിൽ ഉൾപ്പെടും.

സ്വർണ വിലയിൽ ഇന്ന് വീണ്ടും നേരിയ വർദ്ധനവ്; കേരളത്തിലെ ഇന്നത്തെ സ്വർണ വില

നവജാത ശിശുവിനുള്ള കവറേജ്:

നവജാത ശിശുവിനുള്ള കവറേജ്: കുട്ടി ജനിച്ച് 90 ദിവസം വരെയാണ് നവജാത ശിശുവിനുള്ള കവറേജ് ലഭിക്കുന്നത്. കുട്ടിയുടെ ആദ്യ വർഷത്തിലെ വാക്സിനേഷൻ ചെലവ്, ആശുപത്രിയിൽ പ്രവേശിക്കുന്നതിന് 30 ദിവസം മുമ്പുള്ള ചെലവ്, ആശുപത്രിക്ക് ശേഷമുള്ള 60 ദിവസത്തെ ചെലവുകൾ, പോളിസിയിൽ പറഞ്ഞിരിക്കുന്ന പരിധിക്കുള്ളിൽ നിൽക്കുന്ന ശിശുവിനു വരുന്ന ഹെൽത്ത് കെയർ ചെലവുകൾ എന്നിവ.

പെൻഷൻകാർക്ക് സന്തോഷ വാർത്ത, നിങ്ങളുടെ പെൻഷൻ തുക ഇനി ഉയരും

മെറ്റേണിറ്റി ഇൻഷുറൻസിൽ ഉൾപ്പെടാത്തത്

മെറ്റേണിറ്റി ഇൻഷുറൻസിൽ ഉൾപ്പെടാത്തത്

നിരവധി കാര്യങ്ങൾ മെറ്റേണിറ്റി ഇൻഷുറൻസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതിൽ പ്രധാനം പ്രായപരിധിയാണ്. 45 വയസുവരെയാണ് മെറ്റേർനിറ്റി ഇൻഷുറൻ വഴി കവറേജ് ലഭിക്കുക. ഗർഭിണിയായതിന് ശേഷമുള്ള ആദ്യത്തെ 12 ആഴ്ച്ചയിലെ മെഡിക്കൽ ചെലവുകളും ഇതിൽ ഉൾപ്പെടുത്തില്ല. നിലവിൽ ഗർഭിണിയാണെങ്കിലും കവറേജ് ലഭിക്കില്ല.


English summary

നിങ്ങളുടെ ആരോഗ്യ ഇൻഷൂറൻസിൽ മെറ്റേണിറ്റി കവർ ലഭ്യമാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ | know about maternity cover in health insurance

know about maternity cover in health insurance
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X