വിരമിച്ചതിന് ശേഷവും സാമ്പത്തിക സുരക്ഷിതത്വം നിലനിർത്താൻ സഹായിക്കുന്ന സർക്കാർ സ്പോൺസർ ചെയ്ത പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്). ഈ പദ്ധതിയിലെ നിക്ഷേപങ്ങളെ രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. നിക്ഷേപവും പലിശയും ചേർത്തുള്ള ആകെ തുകയുടെ 60 ശതമാനം വിരമിക്കുന്ന സമയം ഒറ്റത്തവണയായി പിൻവലിക്കാൻ സാധിക്കും. ബാക്കിയുള്ള 40 ശതമാനം വിരമിച്ചതിന് ശേഷം പെൻഷൻ തുകയായി നിങ്ങൾക്ക് ലഭിക്കുന്നു. എന്നാൽ വിരമിക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾക്ക് പണം ആവശ്യമായി വന്നാൽ, എൻ.പി.എസിൽ നിന്ന് ഭാഗികമായി പിൻവലിക്കൽ ചില വ്യവസ്ഥകളോടെ സാധ്യമാണ്.
ഇനിയും സമയം വൈകിയിട്ടില്ല; മുതിർന്ന പൗരന്മാർക്ക് പെൻഷൻ ഉറപ്പാക്കാം, സർക്കാർ പിന്തുണയോടെ
2024 ജനുവരി 12ന് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ) എൻ.പി.എസിൽ നിന്ന് ഭാഗികമായി പിൻവലിക്കുന്നതിലെ നിയമങ്ങൾ വിവരിച്ചുകൊണ്ട് ഒരു സർക്കുലർ പുറത്തുവിടുകയും അത് ഫെബ്രുവരി 1ന് പ്രാബല്യത്തിൽ വരികയും ചെയ്തു. ഈ നിയമങ്ങൾ അനുസരിച്ച് എൻ.പി.എസ് അക്കൗണ്ട് ഉടമകൾക്ക് അവരുടെ നിക്ഷേപത്തിന്റെ 25 ശതമാനം വരെ പിൻവലിക്കാൻ സാധിക്കും. ഭാഗികമായ പിൻവലിക്കൽ സാധ്യമായ സാഹചര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

നിങ്ങളുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി നിങ്ങൾക്ക് പണം പിൻവലിക്കാൻ സാധിക്കും. മാത്രമല്ല, കുട്ടികളുടെ വിവാഹത്തിനായി നിക്ഷേപത്തിന്റെ 25 ശതമാനം വരെ പിൻവലിക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. അതുപോലെ വീട് വാങ്ങുന്നതിനോ അല്ലെങ്കിൽ ഭവന വായ്പ തിരിച്ചടവിനോ ഭാഗിക പിൻവലിക്കൽ അനുവദിനീയമാണ്. ഗുരുതരമായ രോഗങ്ങൾക്കുള്ള ചികിത്സാ ചെലവുകൾക്കായും നിങ്ങൾക്ക് പണം പിൻവലിക്കാൻ സാധിക്കും. ബിസിനസ് ആരംഭിക്കുന്നതിലും നിങ്ങളുടെ പണം പിൻവലിക്കൽ സാധ്യമാകുന്നതാണ്.
ഇടപാടുകളിൽ ശ്രദ്ധവേണം, ഈ നാളുകാർക്ക് സാമ്പത്തിക നഷ്ടത്തിന് സാധ്യത... അറിയാം സമ്പൂർണ സാമ്പത്തിക വാരഫലം
എങ്കിലും, ഭാഗികമായ പിൻവലിക്കലിന് ചില യോഗ്യതകൾ പരാമർശിക്കുന്നുണ്ട്. അതായത്, കുറഞ്ഞത് മൂന്ന് വർഷമെങ്കിലും നിങ്ങൾ എൻ.പി.എസിൽ അംഗമായിരുന്നിരിക്കണം. മാത്രമല്ല, പിൻവലിക്കുന്നതിൽ ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. നിങ്ങളുടെ നിക്ഷേപത്തിന്റെ 25 ശതമാനം മാത്രമേ നിങ്ങൾക്ക് പിൻവലിക്കാൻ സാധിക്കുകയുള്ളൂ. മുഴുവൻ നിക്ഷേപ കാലയളവിൽ നിങ്ങൾക്ക് മൂന്ന് തവണ ഭാഗിക പിൻവലിക്കൽ സാധ്യമാണ്. പക്ഷെ, അഞ്ച് വർഷത്തെ ഇടവേള ഓരോ പിൻവലിക്കലിലും നിങ്ങൾ നിലനിർത്തേണ്ടതുണ്ട്.
കടത്തിൽ വീഴാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം; ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
നിങ്ങളുടെ നിക്ഷേപത്തിന്റെ 25 ശതമാനം വരെ ഭാഗികമായി പിൻവലിക്കുന്നതിന്, എൻ.പി.എസുമായി ബന്ധപ്പെട്ട ഏതെങ്കിലും സർക്കാർ നോഡൽ ഏജൻസിക്ക് ഒരു അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അതിൽ പിൻവലിക്കലിക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കണം. രോഗം കാരണം ഒരു നിക്ഷേപകന് അപേക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ, ഒരു കുടുംബാംഗത്തിനോ അല്ലെങ്കിൽ നോമിനിക്കോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications