മനുഷ്യന്റെ ജീവിത ചിലവുകൾ ഓരോ ദിവസവും വർദ്ധിച്ചുവരികയാണ്. അവശ്യസാധനങ്ങളുടെ വിലവർധനവിനൊപ്പം തന്നെ മറ്റു ചിലവുകളും റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിലുണ്ടാക്കുന്ന സാമ്പത്തിക ചിലവാണ് ഇന്ന് എല്ലാ രക്ഷിതാക്കളുടെയും പ്രധാനപ്പെട്ട ആശങ്ക. എന്നാൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴി കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് കണ്ടെത്താൻ സാധിക്കും. എന്താണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ എന്നും അതിലൂടെ എങ്ങനെയാണ് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ചിലവുകൾ കണ്ടെത്താൻ സാധിക്കുക എന്നും വിശദമായി മനസ്സിലാക്കാം.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും ജനപ്രിയ മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അല്ലെങ്കില്‍ എസ്ഐപി. ഇതുവഴി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം. മാസത്തില്‍ 500 രൂപ മുതല്‍ നിക്ഷേപിക്കാമെന്നതാണ് എസ്ഐപിയുടെ ഗുണം. മാര്‍ക്കറ്റിന്റെ ചലനങ്ങളെ ബാധിക്കാതെ നിക്ഷേപം തുടരാനും ദീര്‍ഘകാലത്തില്‍ റുപ്പീ കോസ്റ്റ് ഏവറേജിംഗിന്റെ ഗുണം ലഭിക്കുകയും. കൂട്ടുപലിശയുടെ നേട്ടം സ്വന്തമാക്കാനും കഴിയും. ദിവസ, ആഴ്ച, മാസ എസ്ഐപികൾ വഴി നിക്ഷേപിക്കാം.

20,000 രൂപ പ്രതിമാസ എസ്ഐപി വഴി 20 ലക്ഷം രൂപ
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി 20 ലക്ഷം രൂപ കണ്ടെത്തണമെങ്കിൽ എല്ലാ മാസവും 20,000 രൂപ നിക്ഷേപം നടത്തണം. അതായത് ഒരു വർഷത്തിൽ 2,40,000 ലക്ഷം രൂപ നിക്ഷേപിക്കും. 6 വർഷത്തേക്ക് ഈ പ്രതിമാസ നിക്ഷേപം നടത്തണം. അങ്ങനെ എങ്കിൽ ആകെ നിക്ഷേപം 14.4 ലക്ഷം രൂപയാകും. നിക്ഷേപത്തിന് 12 ശതമാനം വാർഷിക റിട്ടേൺ, സംയുക്ത പലിശ എന്നിവ ലഭിച്ചാൽ 6.75 ലക്ഷം രൂപ പലിശയിനത്തിൽ ലഭിക്കും. അതായത് ന നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകുമ്പോൾ, നിക്ഷേപ തുകയും കൂട്ടുപലിശ തുകയും കൂടി ആകെ 21.15 ലക്ഷം രൂപ കയ്യിൽ കിട്ടും.
പലിശയായി 20 ലക്ഷം രൂപ എങ്ങനെ ലഭിക്കും
10 വർഷത്തേക്ക് പ്രതിമാസം 20,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ മൊത്തം നിക്ഷേപം 24 ലക്ഷം രൂപയാകും. 12 ശതമാനം വാർഷിക റിട്ടേൺ ലഭിച്ചാൽ പലിശയിനത്തിൽ മാത്രം 22.46 ലക്ഷം രൂപ നേടാം. അതായത് 10 വർഷത്തെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി ആകെ 46.5 ലക്ഷം രൂപ നേടാം.
നിക്ഷേപത്തിലൂടെ ഒരു കോടി രൂപ നേടാം
കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു കോടി രൂപ സ്വരൂപിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, കുട്ടി ജനിച്ചവർഷം തന്നെ നിക്ഷേപം ആരംഭിക്കണം. അങ്ങനെയെങ്കിൽ 15 വർഷം നിക്ഷേപം തുടരാം. 15 വർഷം പ്രതിമാസം 20,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 12 ശതമാനം റിട്ടേൺ ലഭിച്ചാൽ ആകെ നിക്ഷേപം ഒരു കോടിയിലധികം രൂപയായി മാറും. പ്രതിമാസം ഇരുപതിനായിരം രൂപ 15 വർഷത്തേക്ക് നിക്ഷേപിച്ചാൽ ആകെ നിക്ഷേപം 36 ലക്ഷം രൂപയും ലഭിക്കുന്ന പലിശ 64.92 ലക്ഷം രൂപയും ആയിരിക്കും. അതായത് ആകെ ലഭിക്കുന്ന തുക 1.01 കോടി രൂപ ആയിരിക്കും.
എസ്ഐപിയുടെ ഗുണങ്ങള്‍
ഇക്വിറ്റി അല്ലെങ്കില്‍ ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപം ആരംഭിച്ച് മാര്‍ക്കറ്റ് റിസ്ക് കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന പുതിയ അല്ലെങ്കില്‍ പഴയ നിക്ഷേപകര്‍ക്ക് എസ്ഐപി മികച്ച ഓപ്ഷനാണ്. ഇതിലൂടെ, നമുക്ക് വിപണിയില്‍ ചെറിയ തുകകളിലും തവണകളിലും യാതൊരു ബുദ്ധിമുട്ടും കൂടാതെ നിക്ഷേപം നടത്താം. ഇതിന് കീഴില്‍, എസ്ഐ (സ്റ്റാന്‍ഡിംഗ് ഇന്സ്ട്രക്ഷന്) നല്‍കിക്കൊണ്ട് ഫണ്ട് ഹൗസിന് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് സൗകര്യം നേടാനും കഴിയും. എല്ലാ മാസവും നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇതിന്റെ ഇന്‍സ്റ്റാള്‍മെന്റ് തുക ഓട്ടോമാറ്റിക്കായി പിന്‍വലിച്ചെടുക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications