സ്ത്രീകളെ സാമ്പത്തികമായി ഉന്നതിയിലേക്ക് കൊണ്ടുവരിക എന്നുള്ള ലക്ഷ്യത്തോടുകൂടി കേന്ദ്രസർക്കാർ നിരവധി നിക്ഷേപ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന.
സുകന്യ സമൃദ്ധി യോജന
പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാം. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ പദ്ധതി പ്രകാരം എടുക്കാൻ കഴിയു. അതുപോലെ ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമേ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കൂ. ബാങ്കുകള്‍ മുഖേനയോ, പോസ്റ്റ് ഓഫീസുകളില്‍ നിന്നോ സുകന്യ സമൃദ്ധി യോജനയില്‍ പങ്കാളികളാകാം. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിനിന്റെ ഭാഗമായി 2015 ലാണ് കേന്ദ്രസര്‍ക്കാര്‍ സുകന്യ സമൃദ്ധി യോജന ആരംഭിക്കുന്നത്. വനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

പലിശ നിരക്ക്
8.50 ശതമാനം പലിശ നിരക്കാണ് സുകന്യ സമൃദ്ധി യോജന വാഗ്ദാനം ചെയ്യുന്നത്. 250 രൂപ പ്രാരംഭ നിക്ഷേപം നടത്തി സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാവുന്നതാണ്. അതിനുശേഷം ഓരോ സാമ്പത്തിക വര്‍ഷത്തിലും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപം നടത്താം. മൊത്തം തുക ഒരുമിച്ചോ അല്ലെങ്കില്‍ പ്രതിമാസ അടിസ്ഥാനത്തിലോ അടയ്ക്കാവുന്നതാണ്. എന്നാൽ അക്കൗണ്ടില്‍ മിനിമം തുക നിലനിര്‍ത്തിയില്ലെങ്കില്‍, 50 രൂപ പിഴ ഈടാക്കും.
നികുതി ഇളവ്
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവിന് അര്‍ഹതയുണ്ട്. ഇഇഇ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പദ്ധതി ആയതിനാൽ നിക്ഷേപിക്കുന്ന തുകയോടൊപ്പം പലിശ, കാലവധിയില്‍ പിന്‍വലിക്കുന്ന തുക എന്നിവയ്ക്കും നികുതി നല്‍കേണ്ടതില്ല.
കാൽക്കുലേറ്റർ
35 ദിവസവും മാറ്റി വച്ചാൽ ഒരു മാസം 1050 രൂപ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കാം. നിലവിലെ പലിശ നിരക്ക് കണക്കിലെടുത്താൽ നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ 5 ലക്ഷം രൂപ നേടാം. ഓരോ ദിവസവും 100 രൂപ മാറ്റി വെച്ചാൽ പ്രതിമാസ നിക്ഷേപം 3000 രൂപയാകും. അതിലൂടെ 16 ലക്ഷ്യം രൂപയാണ് കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുക. പ്രതിമാസം 6000 രൂപ നിക്ഷേപമാണങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ 33 ലക്ഷം രൂപ നേടാം. പ്രതിമാസം 9000 രൂപയാണെങ്കിൽ തുക 50 ലക്ഷം ആകും. ഭാവിയില്‍ പലിശ നിരക്ക് കൂട്ടിയാല്‍ സുകന്യ സമൃദ്ധി യോജനയില്‍ നിന്ന് ലഭിക്കുന്ന വരുമാനവും ഉയരും. സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് ത്രൈമാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കാറുണ്ട്.
പിൻവലിക്കൽ
21 വർഷമാണ് കാലാവധിയെങ്കിലും 18 വയസ് പൂര്‍ത്തിയായി വിവാഹം നടന്നാല്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് അവസാനിപ്പിക്കാം. 10ാം തരം പഠനം പൂർത്തിയായ പെൺകുട്ടി 18 വയസ് പൂർത്തിയാക്കിയാൽ അക്കൗണ്ടിലെ 50 ശതമാനം തുക പിൻവലിക്കാൻ സാധിക്കും. വർഷത്തിൽ ഒരു തവണ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. അക്കൗണ്ട് ആരംഭിച്ച് അഞ്ചുവർഷത്തിന് ശേഷം അക്കൗണ്ട് ഉടമയുടെ ഗുരുതര രോഗം, പെൺകുട്ടിയുടെ മാതാപിതാക്കളുടെ മരണം തുടങ്ങിയവ സംഭവിക്കുകയാണെങ്കിൽ പണം പിൻവലിക്കാം. കാലാവധി അവസാനിക്കാതെ പണം പിൻവലിക്കുേമ്പാൾ മതിയായ രേഖകൾ ഹാജരാക്കാൻ അക്കൗണ്ട് ഉടമക്ക് സാധിക്കണം.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications