കൃത്യമായ സാമ്പത്തിക അച്ചടക്കവും വ്യക്തമായ സാമ്പത്തിക ആസൂത്രണവുമാണ് സാമ്പത്തിക സുരക്ഷിതത്വത്തിലേക്കുള്ള വഴി തെളിക്കുന്നത്. അതുകൊണ്ട് തന്നെ നിക്ഷേപങ്ങളെക്കുറിച്ചും അവ എങ്ങനെ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നതിനെക്കുറിച്ചും ധരണയുണ്ടായിരിക്കേണ്ടത് പ്രധാനമാണ്. നിരവധിയായ നിക്ഷേപ സാധ്യതകളും അവസരങ്ങളുമാണ് ഇന്ന് വിപണിയിലുള്ളത്. അതിൽ നിന്നും വരുമാനവും ചെലവുകളും കണക്കാക്കി വേണം അനുയോജ്യമായ നിക്ഷേപ രീതി തിരഞ്ഞെടുക്കാൻ.
ദീർഘകാലത്തേക്കുള്ള ഒരു സാമ്പത്തിക ലക്ഷ്യംകൂടി പരിഗണിച്ചുവേണം ഇത്. പുതുവർഷത്തിലേക്ക് കടന്ന സാഹചര്യത്തിൽ പുതിയ പ്രതീക്ഷകൾക്കൊപ്പം തന്നെ ശരിയായ തീരുമാനങ്ങളുമെടുക്കേണ്ടതും നടപ്പിലാക്കേണ്ടതും അനിവാര്യമാണ്. അത് നിങ്ങളെ വിജയകരമായ നിക്ഷേപ യാത്രയ്ക്ക് നിങ്ങളെ സഹായിക്കകയും അതുവഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യാം. ഇത്തരത്തിൽ വിജയകരമായ നിക്ഷേപ യാത്രയ്ക്ക് ഏറെ സഹായകരമാകുന്ന ചില സാമ്പത്തിക ആസൂത്രണ നിയമങ്ങളെക്കുറിച്ച് കൃത്യമായി അറിയാം.

വിദഗ്ധ അഭിപ്രായം തേടുക: എല്ലാം സ്വയം ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കുന്ന നിരവധി പ്ലാറ്റ്ഫോമുകളുള്ള ഒരു കാലത്ത് എന്തിനാണ് മറ്റൊരാളുടെ അഭിപ്രായമോ സഹായമോ തോടുന്നത് എന്ന ചോദ്യം അബദ്ധമാകാനാണ് ഇവിടെ കൂടുതൽ സാധ്യത. പ്രത്യേകിച്ച് നിക്ഷേപം പോലെയുള്ള കാര്യങ്ങളിൽ. അവിടെ ഒരു വിദഗ്ധൻ/വിദഗ്ധയുടെ അഭിപ്രായം നിങ്ങളെ ശരിയായ തീരുമാനമെടുക്കാൻ സഹായിക്കുക മാത്രമല്ല അതിലേക്ക് നയിക്കുകയും ചെയ്യുന്നു. സാമ്പത്തിക ലക്ഷ്യങ്ങൾ ലിസ്റ്റുചെയ്യുന്നതിനും ലക്ഷ്യ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നിക്ഷേപങ്ങൾ നടത്തുന്നതിനും അങ്ങനെ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വരെ പതിവ് അവലോകനങ്ങൾ ചെയ്യുന്നതിനും ഒരു സാമ്പത്തിക ഉപദേഷ്ടവിന്/വിദഗ്ധന് സാധിക്കും.
ബജറ്റിംഗ്: നേരത്തെ സൂചിപ്പിച്ചതുപോലെ കൃത്യമായ സാമ്പത്തിക ആസൂത്രണം വളരെ പ്രധാനമാണ്. സാമ്പത്തിക ലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കുന്നതിന് സാമ്പത്തിക സ്രോതസുകൾ സ്വതന്ത്രമാക്കാൻ ബജറ്റിംഗ് നിങ്ങളെ സഹായിക്കുന്നു. ഉദാഹരണത്തിന്, 50/30/20 ബജറ്റിംഗ് രീതി സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി വരുമാനത്തിന്റെ 20 ശതമാനം നീക്കിവയ്ക്കുന്നു. ഇവിടെ വിവിധ നിക്ഷേപ രീതികളിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യാനാകും. ഒപ്പം മറ്റ് ആവശ്യങ്ങളും ചെലവുകളും നടന്നു പോവുകയും ചെയ്യുന്നു.
സ്മാർട്ട് (SMART) ഗോൾസ്: സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിദഗ്ധർ വലിയ രീതിയിൽ നിർദ്ദേശിക്കുന്ന ഒരു പദ്ധതിയാണ് സ്മാർട്ട് (SMART) ഗോൾസ്. (എസ്)നിർദ്ദിഷ്‌ട, (എം)അളവറിയാവുന്നത്, (എ)സാക്ഷാത്ക്കരിക്കുന്നത്, (ആർ)ഉത്തമമായത്, (ടി)സമയബന്ധിതമായത്. ഇത്തരത്തിൽ ലക്ഷ്യങ്ങൾ സജ്ജീകരിക്കുന്നത് അവ നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കും.
വ്യവസ്ഥാപിതമായ നിക്ഷേപം: വ്യവസ്ഥാപിതമായ നിക്ഷേപം രീതി നിങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുനിൽകുന്നു. ഉദ്ദാഹരണത്തിന് എസ്ഐപി മോഡ് ങ്ങളെ സ്ഥിരമായി അച്ചടക്കത്തോടെ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു. സ്റ്റെപ്പ്-അപ്പ് SIP-കൾ ഉപയോഗിച്ച്, നിങ്ങളുടെ വർദ്ധിച്ചുവരുന്ന വരുമാനത്തിന് അനുസൃതമായി പ്രതിമാസ നിക്ഷേപ തുക വർദ്ധിപ്പിക്കുക.
നിക്ഷേപ സ്വഭാവത്തിലും പ്രക്രിയയിലും ശ്രദ്ധ കേന്ദ്രീകരിക്കുക: അത്യാഗ്രഹവും ഭയവുമാണ് നിക്ഷേപകന്റെ ഏറ്റവും വലിയ ശത്രുക്കളെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു. നിക്ഷേപം നടത്തുമ്പോൾ, നിങ്ങളുടെ വികാരങ്ങൾ മാറ്റിവെക്കുക, കഠിനമായ സമയങ്ങളിലൂടെ സഞ്ചരിക്കാനും നല്ല സമയങ്ങൾ ആസ്വദിക്കാനും നിക്ഷേപ പ്രക്രിയയെ വിശ്വസിക്കൂ.ർ
റിട്ടേണുകളെ പിന്തുടരാതിരിക്കുക: നിങ്ങളുടെ നിക്ഷേപ റിട്ടേണുകൾ ദീർഘകാലാടിസ്ഥാനത്തിൽ പ്രതീക്ഷിക്കുന്ന റിട്ടേൺ നിരക്ക് നിറവേറ്റുന്നിടത്തോളം, 1, 3, അല്ലെങ്കിൽ 5 വർഷങ്ങളിൽ ഏറ്റവും ഉയർന്ന വരുമാനമുള്ള സ്കീമുകൾ പിന്തുടരേണ്ടതില്ല. വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും നിക്ഷേപം തുടരുന്നതിന് പ്രതിരോധം നൽകുന്ന ശക്തമായ നിക്ഷേപ പ്രക്രിയ സ്വീകരിക്കുക.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications