ശരവേഗത്തിലാണ് പുതിയ കാലത്ത് മാറ്റങ്ങൾ സംഭവിക്കുന്നത്. ആ മാറ്റങ്ങൾക്കൊപ്പം വേഗത്തിൽ സഞ്ചരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മളുടെ ലോകം ചെറുതാകും. അതുകൊണ്ടുതന്നെ ഡിജിറ്റൽ ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. പണം എടുക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ആയി ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിൽക്കുന്ന കാലം അവസാനിച്ചിട്ട് കുറച്ചായി. അതോടൊപ്പം ഇന്ന് പോക്കറ്റിൽ പണം കരുത്തുന്നവരും വിരളമാണ്. പണം നൽകുന്നതിനും സ്വീകരിക്കുന്നതിനും ഇന്ന് എല്ലാവരും ഉപയോഗിക്കുന്നത് ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് യുണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് അഥവാ യുപിഐ.
എന്താണ് യൂണിഫൈഡ് പെയ്മെന്‍റ് ഇന്‍റർഫെയ്സ്?
ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പെട്ടെന്ന് പണം അയക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യാണ് യൂണിഫൈഡ് പെയ്മെന്റ് ഇന്റഫെയ്സ്. റിസർവ്വ് ബാങ്കിന്‍റെ നിയന്ത്രണത്തിലുള്ള നാഷണൽ പെയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ)യാണ് ഇത് വികസിപ്പിച്ചെടുത്തത്. ഒന്നിൽ അധികം ബാങ്ക് അക്കൗണ്ടുകൾ ഒരു മൊബൈൽ ആപ്ലിക്കേഷൻ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടു വരുകയാണ് യുപിഐ ചെയ്യുന്നത്. മെർച്ചന്‍റ് പെയ്മെന്‍റ് ഉൾപ്പെടെ നിരവധി ബാങ്കിംഗ് സൗകര്യങ്ങള്‍ ഈ ആപ്ലിക്കേഷനിൽ സമന്വയിപ്പിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റിൽ, യുപിഐ ഒരു മാസത്തിനുള്ളിൽ 10 ബില്ല്യണിലധികം ഇടപ്പാടുകൾ നടത്തി പുതിയ ചരിത്രം സൃഷ്ടിച്ചു.

പുതിയ ഇന്റർനെറ്റ് ലോകത്തിൽ യുപിഐ ഇടപാടുകൾ സുരക്ഷിതമാണോ എന്ന സംശയം എല്ലാവർക്കുമുണ്ട്. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് 2022–23 അനുസരിച്ച്, ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകളുടെ എണ്ണം കഴിഞ്ഞ വർഷം 13,530 ആയി വർദ്ധിച്ചു. പക്ഷെ യുപിഐ ഇടപാടുകളിലെ സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കുന്നുണ്ട്.
യു.പി.ഐ സുരക്ഷാ സംവിധാനങ്ങളുടെ അടിസ്ഥാനം അതിന്റെ മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ സിസ്റ്റത്തിലാണ്. യുപിഐ അക്കൗണ്ട് എടുക്കുമ്പോൾ മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട്, യുപിഐ വ്യക്തിഗത തിരിച്ചറിയൽ നമ്പർ (യുപിഐ-പിൻ) എന്നിവയുമായി ലിങ്ക് ചെയ്യുകയാണ്. അതായത് അക്കൗണ്ട് ഉടമയ്‌ക്ക് മാത്രമേ ഇടപാടുകൾ ആരംഭിക്കാൻ കഴിയൂ സാരം. അതോടൊപ്പം ഓരോ ഇടപാടിനും ഒരു യുപിഐ പിൻ ആവശ്യമാണ് എന്നതും സുരക്ഷ നൽകുന്ന കാര്യമാണ്.
യു.പി.ഐ ഇടപാടുകൾ ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കൾ (മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ) തുടങ്ങിയവയുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുത്. ഓപ്പറേറ്റിംഗ് സിസ്റ്റം പതിവായി അപ്‌ഡേറ്റ് ചെയ്യുന്നതും ശക്തമായ ആന്റിവൈറസ് സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നതും ശീലമാക്കുക. അതുവഴി മാൽവെയറുകളേയും സ്പൈവെയറുകളേയും തടയാം.
വിശ്വസനീയവുമായ യു.പി.ഐ ആപ്പുകൾ ഉപയോഗിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ, സൈബർ കുറ്റവാളികളുടെ തന്ത്രങ്ങളിലും മാറ്റങ്ങളുണ്ടാകും. അതിനാൽ, ഉയർന്നുവരുന്ന ഭീഷണികളെക്കുറിച്ച് ഉപയോക്താക്കൾ സ്വയം ബോധവൽക്കരിക്കുകയും സുരക്ഷ സംവിധാനങ്ങളെക്കുറിച്ച് മനസിലാക്കുകയും ചെയ്യുക.
യുപിഐ ഉപയോഗിച്ച് പണം അടക്കാനുള്ള വ്യത്യസ്ഥ മാർഗങ്ങൾ
1. വെർച്ച്വൽ ഐഡി ഉപയോഗിച്ച് പണം അയക്കുകയോ , ആവശ്യപ്പെടുകയോ ചെയ്യാം
2. അക്കൗണ്ട് + ഐഎഫ് സി കോഡ് ഉപയോഗിച്ച് യുപിഐ സംവിധാനത്തിലൂടെ പണം കൈമാറാം
3. ആധാർ നമ്പർ ഉപയോഗിച്ചും യുപിഐ യിലൂടെ പണം കൈമാറാം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
