ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ആദായം കണ്ടെത്താൻ സഹായിക്കുന്നതാണ് ഓഹരി വിപണി. വ്യത്യസ്ത തരത്തിലുള്ള ഓഹരി നിക്ഷേപ പദ്ധതികൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രാഥമിക ഓഹരി വില്‍പ്പന അഥവാ ഐപിഒ. പൊതുജനങ്ങള്‍ക്ക് ആദ്യമായി ഓഹരി വില്‍ക്കുകയെന്ന ലക്ഷ്യത്തോടെ സമീപിക്കുന്ന കമ്പനിയുടെ ഭൗതിക, സാമ്പത്തിക സാഹചര്യങ്ങള്‍ മികച്ചതാണെങ്കില്‍ വലിയ നേട്ടം നിക്ഷേപകന് നേടാം.
എന്താണ് പ്രാഥമിക ഓഹരി വില്‍പ്പന
ധനസമാഹരണത്തിന്റെ ഭാഗമായി ഒരു കമ്പനി തങ്ങളുടെ ഓഹരികള്‍ ആദ്യമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന പ്രക്രിയ ആണ് പ്രാഥമിക ഓഹരി വില്‍പ്പന ( ഇനിഷ്യല്‍ പബ്ലിക്ക് ഓഫറിങ് ) അഥവാ ഐ.പി.ഒ. പൊതു നിക്ഷേപകരിൽ നിന്ന് മൂലധനം സ്വരൂപിക്കാൻ ഒരു ഐപിഒ വഴി കമ്പനികൾക്ക് സാധിക്കുന്നു. കമ്പനിയുടെ ലാഭത്തിനനുസരിച്ച് ഓഹരിയുടെ മൂല്യം ഉയരുന്നു, ഒപ്പം ലാഭവീതം കിട്ടും. അതേസമയം കമ്പനി നഷ്ടത്തിലായാൽ അത് നമ്മുടെ ഓഹരിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും , ചുരുക്കി പറഞ്ഞാല്‍ ഒരു ഓഹരിയിൽ നിക്ഷേപിക്കുമ്പോൾ നിക്ഷേപകന്റെ ഉത്തരവാദിത്തം കൂടുന്നു. അതുകൊണ്ട് തന്നെ ദീർഘകാല കാഴ്ചപ്പാടോടെ ഓഹരിയെ സമീപിക്കുന്നതാണ് നല്ലത്.

എന്തുകൊണ്ടാണ് ഐപിഒ
ഐപിഒയിൽ പങ്കെടുക്കുന്നതിന് മുൻപ്, ഓഹരി വിൽപ്പന നടത്തുന്ന കമ്പനിയെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. അതോടൊപ്പം എന്തിനാണ് ഐപിഒ എന്നും ചിന്തിക്കണം. സാധാരണയായി താഴെ പറയുന്ന കാരണങ്ങളാലാണ് കമ്പനികൾ ഐ പി ഒ നടത്താറുള്ളത്.
1. പ്രവർത്തനങ്ങൾ വിപുലീകരിക്കുക
2. കടം വീട്ടുക, അല്ലെങ്കിൽ ഗവേഷണത്തിലും വികസനത്തിലും നിക്ഷേപം
3. കമ്പനിയുടെ പരസ്യത്തിനും വിശ്വാസ്യതയ്ക്കും
4. റെഗുലേറ്ററി നിയമങ്ങൾ പാലിക്കാൻ
പൊതുജനങ്ങൾക്ക് ഓഹരികൾ വിൽക്കുന്നതിലൂടെ മൂലധനം ഉയർത്താൻ കമ്പനികൾക്ക് സാധിക്കുന്നു. അതുവഴി വിപണിയിൽ സജീവമാകാനും കൂടുതൽ ഗവേഷണം നടത്താനും കമ്പനികൾക്ക് കഴിയും.
ആർക്കൊക്കെ പങ്കെടുക്കാം
18 വയസ്സിന് മുകളിലുള്ള ആർക്കും ഐപിഒയിൽ പങ്കാളികളാവാം. അതോടൊപ്പം റീട്ടെയിൽ നിക്ഷേപകർ, സ്ഥാപന നിക്ഷേപകർ, ഉയർന്ന ആസ്തിയുള്ള വ്യക്തികൾ, വ്യക്തിഗത വ്യാപാരികൾ, ബിസിനസ് നിക്ഷേപകർ, അല്ലെങ്കിൽ ബിസിനസ് എന്റർപ്രൈസസിലെ ജീവനക്കാർ തുടങ്ങിയവർക്കും പങ്കെടുക്കാം.
ഗുണവും ദോഷവും
കമ്പനിയുടെ വളർച്ചയ്ക്കനുസരിച്ച് സാമ്പത്തിക മുന്നേറ്റം നേടാമെന്നുള്ളതാണ് ഏറ്റവും വലിയ ഗുണം. പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണത്തിന് ഐപിഒ സഹായകരമാകും. ഉയർന്ന അപകടസാധ്യതയാണ് ഏറ്റവും വലിയ വലിയ ദോഷം. അതോടൊപ്പം കമ്പനിയുടെ ചരിത്രപരമായ ഡാറ്റയുടെ അഭാവം, അമിതമായ ഹൈപ്പ് എന്നിവയും തിരിച്ചടിയാകും.
എന്തൊക്കെ ശ്രദ്ധിക്കണം
നിക്ഷേപ ലക്ഷ്യം : ഐ.പി.ഒയില്‍ പങ്കെടുക്കുന്നതിനു മുമ്പ് നിക്ഷേപ ലക്ഷ്യത്തെക്കുറിച്ച് നിക്ഷേപകന് ധാരണയുണ്ടായിരിക്കണം. എന്തുകൊണ്ട് താന്‍ ഈ ഐ.പി.ഒയില്‍ പങ്കെടുക്കുന്നുവെന്ന കാര്യത്തില്‍ ഉപയോക്താവിന് വ്യക്തത വേണം. ഭാവിയില്‍ നല്ല വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന ഉറച്ച അടിസ്ഥാനതത്വങ്ങളുള്ള ഒരു സ്ഥാപനം വേണം തെരഞ്ഞെടുക്കാന്‍. ചെറുകിട കമ്പനികളുടെ ഐ.പി.ഒകള്‍ക്ക് ഹ്രസ്വകാല നേട്ടം നല്‍കാന്‍ സാധിച്ചേക്കും. എന്നാല്‍ ദീര്‍ഘകാല നേട്ടത്തിനു മികച്ച കമ്പനികള്‍ തെരഞ്ഞെടുക്കുക.
അപകടസാധ്യത : ഐ.പി.ഒയില്‍ പങ്കെടുക്കുന്നതിനു മുമ്പ് നേരിടേണ്ടി വന്നേക്കാവുന്ന അപകട ഘടകങ്ങള്‍ മനസിലാക്കുകയാണ് വേണ്ടത്. അപകടങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ നിങ്ങള്‍ കമ്പനിയുടെ ഡി.ആര്‍.എച്ച്.പി (ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്‌പെക്ടസ്) ശ്രദ്ധാപൂര്‍വ്വം പഠിക്കണം.
കമ്പനിയുടെ ബിസിനസ് : ഏത് തരത്തിലുള്ള ബിസിനസിലാണ് കമ്പനി ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ഉപയോക്താവ് അറിഞ്ഞിരിക്കണം. ഗണ്യമായ വളര്‍ച്ചാ സാധ്യതയുള്ള കമ്പനിയിലോ ബിസിനസുകളിലോ നിക്ഷേപിക്കുന്നതാണ് ഉത്തമം.
ഡേറ്റ വിശകലനം : കമ്പനിയുടെ നിര്‍ണായക സാമ്പത്തിക ഡേറ്റ വിശകലനം ചെയ്യുന്നതിലൂടെ കമ്പനിയുടെ സാമ്പത്തിക ആരോഗ്യവും വളര്‍ച്ചാ സാധ്യതയും നിര്‍ണയിക്കാനാകും.
More From GoodReturns

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications