സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നത് എല്ലാവരുടേയും ലക്ഷ്യങ്ങളിൽ ഒന്നാണ്. അതിനായി ആളുകൾ ബാങ്കുകളിലും മറ്റും ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപം നടത്തുന്നത് പതിവാണ്. പണം സുരക്ഷിതമായിരിക്കുമെന്നും ആവശ്യമുള്ളപ്പോൾ പിൻവലിക്കാമെന്നും കരുതിയാണ് മിക്കവരും ബാങ്കുകളിൽ നിക്ഷേപിക്കുന്നത്. ഇന്ന് നിക്ഷേപത്തിൽ നിന്ന് നേട്ടങ്ങളുണ്ടാക്കാൻ ഉതകുന്ന നിരവധി നിക്ഷേപ ഓപ്‌ഷനുകൾ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. കൃത്യമായ നിക്ഷേപ പദ്ധതി കണ്ടെത്തി നിക്ഷേപം നടത്തിയാൽ ഉയർന്ന വരുമാനം കണ്ടെത്താൻ കഴിയും.
സുരക്ഷയും ഉയർന്ന വരുമാനവും വാഗ്ദാനം ചെയ്യുന്ന 5 നിക്ഷേപ പദ്ധതികളെക്കുറിച്ച് വിശദമായി അറിയാം
1. ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകൾ
ഇന്ത്യയിലെ ചില്ലറ നിക്ഷേപകർക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചിരിക്കുന്ന സ്ഥിര വരുമാന ബോണ്ടുകളാണ് ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകൾ. ഏറ്റവും കുറഞ്ഞത് 1000 രൂപയുടെ നിക്ഷേപത്തിൽ ഒരു വ്യക്തിക്ക് ഈ ബോണ്ടുകളിൽ നിക്ഷേപിക്കാം. നിക്ഷേപ തുകയ്ക്ക് പരിധിയില്ല. 1000 രൂപയുടെ ഗുണിതങ്ങളായിട്ടായിരിക്കണം നിക്ഷേപിക്കേണ്ടത്. വ്യക്തികൾക്ക് സിംഗിൾ അല്ലെങ്കിൽ ജോയിന്റ് ഹോൾഡിംഗ് മോഡിലും നിക്ഷേപിക്കാം. ഏഴ് വർഷമാണ് ആർബിഐ സേവിംഗ്‌സ് ബോണ്ടിന്റെ കാലാവധി. 8.05 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.

ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി നിയമപ്രകാരം നികുതി നൽകണം. ഈ ബോണ്ടുകളുടെ പലിശ വരുമാനത്തിന് ഒരു വ്യക്തിക്ക് ബാധകമായ സാധാരണ സ്ലാബ് നിരക്കിൽ നികുതി നൽകേണ്ടതാണ്. റീട്ടെയിൽ ഡയറക്‌ട് പോർട്ടൽ വഴി നിക്ഷേപകർക്ക് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളിൽ നിക്ഷേപം നടത്താം.
2. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ
നിലവിലുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിൽ വലിയ പ്രയാസമില്ലാതെ നേട്ടമുണ്ടാക്കാനുള്ള ഏറ്റവും നല്ല പദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം. നികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്കും അഞ്ച് വർഷത്തേക്ക് ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്നവർക്കും ഈ സ്കീം അനുയോജ്യമാണ്. 7.7 ശതമാനമാണ് പലിശ നിരക്ക്. ചെറുകിട, ഇടത്തരം വരുമാനമുള്ള നിക്ഷേപകർക്ക് സുരക്ഷിതവും കുറഞ്ഞ അപകടസാധ്യതയുള്ളതുമായ നിക്ഷേപ പദ്ധതിയാണിത്.
3. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
ലഘു സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫിസ് മാസവരുമാന പദ്ധതി അഥവാ എംഐഎസ് സ്‌കീം. ഇത് പ്രകാരം നിക്ഷേപിക്കുന്ന തുകയുടെ പലിശ പ്രതിമാസം ലഭിക്കുകയും, നിക്ഷേപിച്ച തുക മുഴുവൻ കാലാവധിയിൽ ലഭിക്കുകയും ചെയ്യും. വ്യക്തിഗത അക്കൗണ്ടും പ്രായ പൂർത്തിയായവർക്ക് ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. കുറഞ്ഞത് 1000 രൂപ ഉപയോഗിച്ച് ഒരു അക്കൗണ്ട് തുറക്കാം. പ്രായപൂർത്തിയാവാത്തവരുടെ പേരിൽ രക്ഷിതാക്കൾക്കും അക്കൗണ്ട് ആരംഭിക്കാം. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് വേണ്ടി ഒരു രക്ഷിതാവ് തുറക്കുന്ന അക്കൗണ്ടിന്റെ പരിധി പ്രത്യേകമായിരിക്കും. 1000 രൂപയുടെ ഗുണിതങ്ങളായി 9 ലക്ഷം രൂപ വരെ സിംഗിൾ അക്കൗണ്ടിൽ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷമാണ് പരിധി
4. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ഏറ്റവും ജനകീയമായ ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് പിപിഎഫാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പിപിഎഫ് നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് ഓരോ സാമ്പത്തിക വര്‍ഷത്തിലും എല്ലാ പാദത്തിലും സര്‍ക്കാര്‍ പരിശോധിച്ച് പുതുക്കുകയാണ് ചെയ്യുക. നിലവിൽ 7.1 ശതമാനം പലിശയാണ് നൽകുന്നത്. 15 വർഷമാണ് നിക്ഷേപ കാലാവധി. അത് അഞ്ച് വർഷം കൂടി നീട്ടാം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം പിപിഎഫിലേക്കുള്ള നിക്ഷേപം നികുതി ഇളവിന് അർഹമാണ്.
5. സ്ഥിര നിക്ഷേപങ്ങൾ
രാജ്യത്ത് ഏറ്റവും പ്രചാരമുള്ളതാണ് സ്ഥിര നിക്ഷേപം. ബാങ്ക് തകരാർ സംഭവിച്ചാൽ, 5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾ സർക്കാർ ഇൻഷ്വർ ചെയ്യുന്നു. വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കുകളാണ് സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്.
എസ്ബിഐ - 3 മുതൽ 7.1 ശതമാനം
എച്ച്.ഡി.എഫ്.സി - 3 മുതൽ 7.2 ശതമാനം
ആക്സിസ് ബാങ്ക് - 3.5 മുതൽ 7 ശതമാനം
ഐസിഐസിഐ - മുതൽ 7.1 ശതമാനം
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications