പഴയ ക്രെഡിറ്റ് അക്കൗണ്ട് അവസാനിപ്പിക്കുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. ക്രെഡിറ്റ് സ്കോർ 300-850 പരിതിയിൽ നിലനിർത്തുന്നത് വളരെ പ്രധാനമാണ്.
ക്രെഡിറ്റ് സ്കോർ എന്താണ് ?
നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയെ പ്രതിനിധീകരിക്കുന്ന 300 - 850 വരെയുള്ള സംഖ്യാ മൂല്യമാണ് ക്രെഡിറ്റ് സ്കോർ. നിങ്ങളുടെ തിരിച്ചടവ് പെരുമാറ്റം,തിരിച്ചടവ് ചരിത്രം, ക്രെഡിറ്റ് ഉപയോഗം തുടങ്ങിയവ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വായ്പ തിരിച്ചടവ് ശേഷി മനസ്സിലാക്കാനായി ധനകാര്യ സ്ഥാപനങ്ങൾ ഇതിനെ ഉപയോഗിക്കുന്നു. ഉയർന്ന ക്രെഡിറ്റ് സ്കോർ വായ്പ ലഭിക്കുന്നത്തിൻ്റെ സാധ്യത കൂട്ടും.

ക്രെഡിറ്റ് അക്കൗണ്ട് അവസാനിപ്പിക്കുന്നത് ക്രെഡിറ്റ് സ്കോറിനെ എങ്ങനെ ബാധിക്കുന്നു?
ക്രെഡിറ്റ് അക്കൗണ്ട് അവസാനിപ്പിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ഗുണമുള്ളതും ഇല്ലാത്തതുമായ രീതിയിൽ ബാധിച്ചേക്കാം. ഇത് വ്യക്തിപരമായ സാഹചര്യങ്ങൾ അനുസരിച്ച് മാറിയേക്കും.
* ക്രെഡിറ്റ് ഉപയോഗാനുപാതം:
ക്രെഡിറ്റ് കാർഡ് ഉപയോഗം ക്ലോസ് ചെയുന്നത് നിലവിൽ നിങ്ങൾക്ക് ലഭ്യമായ ക്രെഡിറ്റിൻ്റെ അളവ് കുറക്കും. നിങ്ങളുടെ മറ്റ് കാർഡുകളിൽ ബാലൻസ് സൂക്ഷിക്കുന്നുണ്ടെങ്കിൽ ഇത് ക്രെഡിറ്റ് ഉപയോഗ അനുപാതം വർധിപ്പിക്കാൻ സഹായിക്കും.ഉയർന്ന ക്രെഡിറ്റ് ഉപയോഗാനുപാതം നിങ്ങളുടെ സ്കോറിനെ പ്രതികൂലമായി ബാധിക്കും.
*തിരിച്ചടവ് ദൈർഘ്യം:
നിങ്ങളുടെ ക്രെഡിറ്റ് അക്കൗണ്ടുകളുടെ ശരാശരി പ്രായം ക്രെഡിറ്റ് ബ്യൂറോകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കും. പഴയ അക്കൗണ്ടുകൾ അവസാനിപ്പിക്കുന്നത് ക്രെഡിറ്റ് ഹിസ്റ്റിയുടെ ദൈർഘ്യം കുറയ്ക്കാം, ഇതു് ക്രെഡിറ്റ് സ്കോർ കുറയാനിടയാക്കും. ധനകാര്യ സ്ഥാപനങ്ങൾ പൊതുവേ ദീർഘകാലം നിലനിൽക്കുന്ന, സ്ഥിരതയുള്ള ക്രെഡിറ്റ് ചരിത്രമുള്ളവർക്ക് മുൻഗണന നൽകുന്നു.
പലതരം വായ്പകളാൽ വരുന്ന മാറ്റങ്ങൾ?
ക്രെഡിറ്റ് കാർഡുകൾ, ഹോം ലോൺ, വ്യക്തികത ലോൺ പോലെയുള്ള വ്യത്യസ്ത ക്രെഡിറ്റുകൾ ഉണ്ടെങ്കിൽ, അതു് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തും. ഉദാഹരണത്തിന്, ഒരു ലോൺ അക്കൗണ്ട് അവസാനിപ്പിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് മിക്സ്സിൽ മാറ്റം വരുത്തിയെക്കാം.
മുമ്പ് നടത്തിയ പണമിടപാടുകളുടെ ചരിത്രം
മുൻപ് ക്ലോസ് ചെയ്ത അക്കൗണ്ടിന്റെ കൃത്യമായ തിരിച്ചടവ് രേഖയുണ്ടെങ്കിൽ ക്രെഡിറ്റ് സ്കോറിനെ അത് അനുകൂലമായി ബാധിക്കുകയും ധനകാര്യ സ്ഥാപനങ്ങളുമായി വിശ്വാസം വളർത്താനും സഹായിക്കും.
ക്ലോസ് ചെയ്ത ക്രെഡിറ്റ് അക്കൗണ്ട് എപ്പോഴാണ് ക്രെഡിറ്റ് റിപ്പോർട്ടിൽ കാണിക്കുന്നത്?
ക്ലോസ് ചെയ്യ്ത അക്കൗണ്ട് ക്രെഡിറ്റ് റിപ്പോർട്ടിൽ പ്രത്യക്ഷപ്പെടുന്നതിനുള്ള സമയം ഇവയെ ആശ്രയിച്ചിരിക്കും:
1. ധനകാര്യ സ്ഥാപനത്തിന്റെ റിപ്പോർട്ടിംഗ് കാലയളവ്
ധനകാര്യ സ്ഥാപനങ്ങൾ സാധാരണയായി മാസത്തിലൊരിക്കലാണ് ക്രെഡിറ്റ് പ്രവർത്തനങ്ങൾ ക്രെഡിറ്റ് ബ്യൂറോകളിൽ റിപ്പോർട്ട് ചെയ്യുന്നത്. അക്കൗണ്ട് ക്ലോസ് ചെയ്യ്ത വിവരം രേഖപ്പെടുത്താൻ 30-45 ദിവസമെടുക്കാം. ചിലപ്പോൾ പുതിയ വിവരങ്ങൾ പ്രതിഫലിക്കാൻ 3-4 മാസമെടുത്തെക്കാം.
2. ക്രെഡിറ്റ് ബ്യൂറോയുടെ പ്രോസസ്സിംഗ് സമയം
എക്സ്പീരിയൻ, സിബിൽ, സിആർഐഎഫ് ഹൈ്മാർക്ക്, പോലെയുള്ള ക്രെഡിറ്റ് ബ്യൂറോകൾ ലെൻഡർമാറിൽ നിന്ന് വിവരങ്ങൾ ലഭിച്ചതിന് ശേഷം ക്രെഡിറ്റ് റിപ്പോർട്ടുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയം വ്യത്യാസപ്പെടാം.
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യണമോ?
ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നതിന് മുമ്പ് ഇവ ശ്രദ്ധിക്കുക:
1. ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗാനുപാതം കാര്യമായി ഉയർന്നേക്കുമെങ്കിൽ, അതു് നിലനിർത്തുന്നത് നല്ലതാണ്.
2. ഏറെക്കാലമായുള്ള പഴയ അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയുടെ ദൈർഘ്യത്തെ പ്രതികൂലമായി ബാധിക്കാം.
3. അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പ് കുടിശ്ശികകൾ അടക്കുക, ഇല്ലെങ്കിൽ അവ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ മോശമായി ബാധിക്കും.
പ്രതികൂല സാഹചര്യങ്ങൾ കുറയ്ക്കാനുള്ള നടപടികൾ
1: ക്രെഡിറ്റ് ഉപയോഗം കുറക്കുക: ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നതിന് മുമ്പ്, മറ്റ് കാർഡുകളിൽ ഉയർന്ന ബാലൻസ് ഇല്ലെന്ന് ഉറപ്പാക്കുക. ക്രെഡിറ്റ് സ്കോർ കുറയാതെയിരിക്കാൻ ഇത് അത്യാവശ്യമാണ്.
2: ക്രെഡിറ്റ് സ്കോർ മാനേജ്മെന്റ്: നിങ്ങളുടെ ക്രെഡിറ്റ് സ്കോർ സ്ഥിരമായി പരിശോധിച്ച് മാറ്റങ്ങൾ ശ്രദ്ധിക്കുക.
3: കുടിശ്ശിക മുഴുവനായി അടയ്ക്കുക: അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പ് എല്ലാ കുടിശ്ശികകളും തീർത്തുവെന്ന് ഉറപ്പാക്കുക.
4: നല്ല ക്രെഡിറ്റ് മിക്സ് നിലനിർത്തുക: നിങ്ങളുടെ ക്രെഡിറ്റ് പോർട്ട്ഫോളിയോയിൽ വ്യത്യസ്ത തരത്തിലുള്ള ക്രെഡിറ്റുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക, അവ ഉത്തരവാദിത്വത്തോടുകൂടി കൈകാര്യം ചെയ്യുക.
ക്രെഡിറ്റ് റിപ്പോർട്ട് എങ്ങനെ പരിശോധിക്കാം
പല പ്രശസ്ത വെബ്സൈറ്റുകൾ സൗജന്യ ക്രെഡിറ്റ് സ്കോറും റിപ്പോർട്ടുകളും നൽകുന്നു. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് നിരന്തരം പരിശോധിക്കുന്നത് വളരെ പ്രധാനമാണ്, പിഴവുകൾ ഒഴിവാക്കാനും, വൈരുദ്ധ്യം ഉണ്ടെങ്കിൽ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് അവ തിരുത്തുന്നതിനും ഇത് സഹായിക്കും.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications