ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം പലതരത്തിലാണ് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നത്. തിരച്ചടവ് ചരിത്രം, ക്രെഡിറ്റ് യൂട്ടിലൈസേഷന്‍, ക്രെഡിറ്റ് ഹിസ്റ്ററിയുടെ ദൈര്‍ഘ്യം തുടങ്ങിയവയെല്ലാം ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നവയാണ്. ഓരോന്നും പരിശോധിക്കാം.
1. പെയ്മെന്റ് ഹിസ്റ്ററി: കൃത്യസമയത്ത് പെയ്മെന്റ് നടത്തിയാല്‍ അത് സ്കോര്‍ ഉയര്‍ത്താന്‍ സഹായിക്കും. എന്നാല്‍ പെയ്മെന്റ് നടത്താതെ വരികയോ വൈകുകയോ ചെയ്താല്‍ അത് സ്കോറിനെ സാരമായി ബാധിക്കും. ഡ്യു ഡേറ്റ് മിസ് ആകാതിരിക്കാന്‍ ഓട്ടോമാറ്റിക് പെയ്മെന്റ് പോലുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം.
2. ക്രെഡിറ്റ് വിനിയോഗം: നിങ്ങള്‍ ഉപയോഗിക്കുന്ന ക്രെഡിറ്റ് ആണിത്. കെഡ്രിറ്റ് യൂട്ടിലൈസേഷന്‍ എപ്പോഴും 30 ശതമാനത്തില്‍ താഴെ നിലനിര്‍ത്തണം. ഉദാഹരണത്തിന്, നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റ് എന്നത് 10 ലക്ഷമാണെങ്കില്‍ ബാലന്‍സ് തുക 3 ലക്ഷത്തില്‍ താഴെ നിലനിര്‍ത്താന്‍ ശ്രമിക്കണം. മാസത്തില്‍ പലതവണയായി പെയ്മെന്റ് നടത്തി യൂട്ടിലൈസേഷന്‍ ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കണം.

3. ക്രെഡിറ്റ് ഹിസ്റ്ററിയുടെ ദൈര്‍ഘ്യം: എത്രകാലം അക്കൗണ്ട് ഓപ്പണ്‍ ആക്കി വെക്കുന്നുവോ അത്രയും നല്ലത്. ഉപയോഗിക്കുന്നില്ലെങ്കിലും നിങ്ങളുടെ പഴയ ക്രെഡിറ്റ് കാര്‍ഡുകളും ഓപ്പണാക്കി വെക്കാം. പഴയ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നത് സ്കോറിനെ ബാധിക്കും.
4. ക്രെഡിറ്റ് മിക്സ്: ക്രെഡിറ്റ് കാര്‍ഡ്, ലോണുകള്‍ തുടങ്ങിയവ ഒരുമിച്ച് കൈകാര്യം ചെയുന്നത് ഗുണം ചെയ്യും. അതേസമയം അതൊരു നിര്‍ബന്ധമല്ല. അനാവശ്യമായി പുതിയ അക്കൗണ്ട് തുറക്കേണ്ടതില്ല. ആവശ്യമുള്ളപ്പോള്‍ മാത്രം ഓപ്പണ്‍ ചെയ്യുക.
ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍
1. കൃതസമയത്ത് തന്നെ പെയ്മെന്റ് നടത്തുക. ഒരു തവണ പോലും പണം നല്കാന് വൈകിയാല്‍ സ്കോറിനെ ബാധിക്കും.
2. ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ 30 ശതമാനത്തില്‍ താഴെ നിലനിര്‍ത്തുക. ക്രെഡിറ്റ് ബാലന്‍സ് കൂടുന്നത് സ്കോറിനെ ബാധിക്കും. അതേസമയം പഴയ ക്രെഡിറ്റ് കാര്‍ഡുകള്‍ ക്ലോസ് ചെയ്യരുത്. ക്രെഡിറ്റ് ഹിസ്റ്ററി നിലനിര്‍ത്താന്‍ പഴയ അക്കൗണ്ടുകള്‍ ഓപ്പണാക്കി തന്നെ വെക്കുക.
3. ചെറിയ സമയത്തിനുള്ളില്‍ അനവധി പുതിയ ഇന്‍ക്വയറികള്‍ നടത്തുന്നതും സ്കോര്‍ കുറയ്ക്കും.
4. നിശ്ചയിച്ച തീയ്യതിയ്ക്കു മുമ്പ് തന്നെ പണമിടപാട് നടത്തുന്നത് സ്കോര്‍ ഉയര്‍ത്തും.
5. കൃത്യമായ ഇടവേളകളില്‍ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുക. പിഴവുകളും ഫ്രോഡുകളുമൊക്കെ ഉണ്ടെങ്കില്‍ തിരിച്ചറിയാനാകും.
6. ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്തുക. ഇങ്ങനെ ചെയ്താല്‍ കടം കൂടാതെ തന്നെ യൂട്ടിലൈസേഷന്‍ കുറയ്ക്കാന്‍ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
