പെൺകുട്ടികളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാൻ ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നുണ്ട്. അവരുടെ ജീവിതം ശോഭനമാക്കാൻ സഹായിക്കുന്ന നിരവധി നിക്ഷേപ പദ്ധതികൾ നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. മാതാപിതാക്കൾക്കോ അല്ലെങ്കിൽ രക്ഷിതാവിനെയോ കുറഞ്ഞ തുകയുടെ നിക്ഷേപത്തിലൂടെ അവരുടെ ഭാവി ആവശ്യങ്ങൾക്കായി വലിയൊരു തുക സമ്പാദിക്കാനാവും. സുരക്ഷിതമായ നിക്ഷേപ മാർഗം തിരഞ്ഞെടുക്കാൻ കൂടി ശ്രദ്ധിക്കണമെന്നു മാത്രം.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (എസ്ഐപി) വഴിയുള്ള മൂച്വൽ നിക്ഷേപത്തിലൂടെ പ്രതിമാസം 1000 രൂപ നിക്ഷേപിച്ച് പെൺകുട്ടിക്ക് 18 വയസാകുമ്പോൾ 14 ലക്ഷം നേടാനാകും. ഇതിനായി കുട്ടി ജനിച്ച് ദിവസങ്ങൾക്കുള്ളിൽതന്നെ എസ്ഐപി തുടങ്ങണം. വിപണിയുമായി ബന്ധപ്പെട്ടതായതിനാൽ എസ്ഐപിയിൽ ചില അപകടസാധ്യതയുണ്ടാകുമെന്നതിൽ സംശയമില്ല. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ എസ്ഐപി വഴിയുള്ള മൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ മറ്റൊരു സ്കീമിലും സാധ്യമല്ലാത്ത ഉയർന്ന വരുമാനം നൽകും.

കുട്ടി ജനിച്ച മാസം മുതൽ പ്രതിമാസം 1000 രൂപ വീതം നിക്ഷേപിച്ചാൽ, കുട്ടിക്ക് 18 വയസാകുമ്പോൾ 14 ലക്ഷത്തിലധികം തിരികെ കിട്ടും. ഇതിനായി നിങ്ങൾ ഓരോ വർഷവും 10 ശതമാനം വീതം ടോപ് അപ് ചെയ്യണം. പ്രതിമാസം നിക്ഷേപിക്കുന്ന തുകയ്ക്ക് പുറമേ കുറച്ചുകൂടി നിക്ഷേപിക്കാൻ ടോപ് അപ് സൗകര്യം സഹായിക്കും.
14 ലക്ഷം എങ്ങനെ നേടാം?
കുട്ടി ജനിച്ച് ഒരു മാസത്തിനുശേഷം നിങ്ങൾ എസ്ഐപി തുടങ്ങുന്നുവെന്ന് കരുതുക. പ്രതിമാസം 1000 രൂപ നിക്ഷേപിക്കുന്നു. അടുത്ത വർഷം 1000 ത്തിന്റെ 10 ശതമാനം കൂട്ടണം, അതായത് 100 രൂപ. അങ്ങനെയെങ്കിൽ അടുത്ത വർഷത്തെ നിങ്ങളുടെ എസ്ഐപി നിക്ഷേപം 1100 രൂപയാണ്. അടുത്ത വർഷം 1100 ൽനിന്ന് വീണ്ടും 10 ശതമാനം കൂട്ടുന്നു, അതായത് 110 രൂപയിൽ കൂടുതൽ. നിങ്ങളുടെ എസ്ഐപി നിക്ഷേപം 1,210 രൂപയാണ്. ഇപ്രകാരം ഓരോ വർഷവും നിലവിലെ തുകയിൽനിന്ന് 10 ശതമാനം കൂട്ടണം.
ഈ രീതിയിൽ 18 വർഷംവരെ തുടരണം. 18 വർഷം കൊണ്ട് നിങ്ങൾ 5,47,190 രൂപയും നിക്ഷേപം നടത്തും. 12 ശതമാനം പലിശ ഇനത്തിൽ 8,94,276 രൂപ കിട്ടും. അങ്ങനെ 18 വർഷം പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് കിട്ടുന്നത് 14,41,466 രൂപയാണ്. 15 ശതമാനം പ്രതിവർഷം എസ്ഐപി നിക്ഷേപം കൂട്ടുകയാണെങ്കിൽ 18 വർഷം കഴിയുമ്പോൾ 19,44,527 രൂപ നേടാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
