വ്യത്യസ്തങ്ങളായ സാമ്പത്തിക ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ഏറ്റവും മികച്ച സാമ്പത്തിക ഉപകരണമായിട്ടാണ് വ്യക്തിഗത വായപകൾ പരിഗണിക്കപ്പെടുന്നത്. വായ്പയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം എല്ലാരുടെയും മനസിലേക്ക് ഓടിവരുക തിരിച്ചടവാണ്. നിലവിലെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാത്ത ഭാവിയിൽ സാമ്പത്തിക ഭദ്രതയ്ക്ക് കോട്ടം തട്ടാതെ വേണം വായ്പകൾ ആസൂത്രണം ചെയ്യാൻ. പ്രതിമാസ തിരിച്ചടവ് കണക്കുകൂട്ടാൻ എളുപ്പമാണ്. പ്രധാനമായും രണ്ട് കാര്യങ്ങളാണ് പേഴ്സണൽ ലോണിന്റെ പ്രതിമാസ തിരിച്ചടവ് തുകയെ സ്വാധീനിക്കുന്നത്, വായ്പ കാലയളവും പലിശ നിരക്കും.
പലിശ നിരക്ക്: പലിശ നിരക്ക് കൂടുന്നതനുസരിച്ച് തിരിച്ചടവും വലുതായിരിക്കും. പലിശ കുറയുന്നുവെങ്കിൽ തിരിച്ചടവും കുറയുന്നു. കാലാവധിയും വായ്പയുടെ തുകയും പരസ്പരം വിപരീത അനുപാതത്തിലാണ്. ലോൺ കാലാവധി ദൈർഘ്യമേറിയതും ചെറിയ ഇഎംഐയും ലോൺ കാലാവധി കുറയുന്നതിനനുസരിച്ച് പ്രതിമാസ തവണയും വലുതായിരിക്കും.

ഉദ്ദാഹരണത്തിന് പത്ത് ലക്ഷം രൂപ വ്യക്തിഗത വായ്പയെടുക്കുന്ന ഒരാളുടെ പ്രതിമാസ തവണകൾ എങ്ങനെയായിരിക്കുമെന്ന് ഒന്ന് കണക്കാക്കി നോക്കാം. ഇവിടെ ശരാശരി പലിശ നിരക്ക് 11 ശതമാനമായി കണക്കാക്കുന്നു. പലിശ നിരക്ക് ഇവിടെ ഒന്ന് തന്നെ ആയതിനാൽ ഒന്ന് മുതൽ അഞ്ച് വർഷം വരെയുള്ള കാലാവധിയിൽ എത്ര രൂപ തിരിച്ചടവ് വേണ്ടി വരുമെന്ന് നോക്കാം.
പരമാവധി നേരത്തെ അടച്ചുതീർക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ, 12 മാസം അതായത് ഒരു വർഷത്തിനുള്ളിൽ ലോൺ ക്ലോസ് ചെയ്യുന്നതിന് ഓരോ മാസവും നിങ്ങൾ 88,381 രൂപ അടയ്ക്കേണ്ടതുണ്ട്. കാലാവധി 2 വർഷമായി നീളുമ്പോൾ, പ്രതിമാസ ഇഎംഐ, 46,607 രൂപ ആയി കുറയും. മുന്നോട്ടുള്ള ഓര വർഷവും ഇത്തരത്തിൽ പ്രതിമാസ തിരിച്ചടവുകൾ കുറഞ്ഞു വരുന്നതായി നമുക്ക് കാണം. മൂന്ന് വർഷത്തേക്കാണ് വായ്പ കാലാവധിയെങ്കിൽ 32,738 രൂപയും നാല് വർഷത്തേക്കാണെങ്കിൽ 25,845 രൂപയും വെച്ച് ഓരോ മാസവും അടച്ചാൽ മതി. ഇത് തന്നെ അഞ്ച് വർഷത്തെ കണക്കെടുത്താൽ 21,742 രൂപയായിരിക്കും പ്രതിമാസ അടവ്.
പല കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്ന വായ്പയാണ് വ്യക്തിഗത വായ്പകൾ അഥവ പേഴ്സണൽ ലോൺ. വീട് പുതുക്കിപ്പണിയൽ, മെഡിക്കൽ അത്യാഹിതങ്ങൾ, യാത്രകൾ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിഗത ആവശ്യങ്ങൾ എന്നിവയ്‌ക്ക് ഇത് ഉപയോഗിക്കാം. ഈട് ആവശ്യമില്ലായെന്നത് ഇവിടെ ശ്രദ്ധേയമാണെങ്കിലും പലിശ നിരക്ക് താരതമ്യേന കൂടുതലായിരിക്കും. പ്രധാനമായും നിങ്ങളുടെ ക്രെഡിറ്റ് ചരിത്രവും വരുമാന സ്രോതസുകളും പരിഗണിച്ചാണ് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായ വായ്പ ദാതക്കൾ വായ്പ അനുവദിക്കുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
