പാന്‍ കാര്‍ഡ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അത് എല്ലാവര്ക്കും വളരെ പരിഭ്രമമുണ്ടാക്കുന്ന കാര്യമാണ്. കാരണം മറ്റൊന്നുമല്ല, പാന്‍ കാര്‍ഡ് ഇന്ന് സാമ്പത്തീക ഇടപാടുകള്‍ നടത്തുവാന്‍ ആവശ്യമായ പ്രധാനപ്പെട്ട ഒരു രേഖയാണ് എന്നത്
പാന്‍ കാര്‍ഡ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അത് എല്ലാവര്ക്കും വളരെ പരിഭ്രമമുണ്ടാക്കുന്ന കാര്യമാണ്. കാരണം മറ്റൊന്നുമല്ല, പാന്‍ കാര്‍ഡ് ഇന്ന് സാമ്പത്തീക ഇടപാടുകള്‍ നടത്തുവാന്‍ ആവശ്യമായ പ്രധാനപ്പെട്ട ഒരു രേഖയാണ് എന്നത് തന്നെ. കൈയ്യില്‍ പാന്‍ കാര്‍ഡ് ഇല്ല എങ്കില്‍ ബാങ്കുകളിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലും മറ്റ് സര്‍ക്കാര്‍, സര്‍ക്കാതിര സാമ്പത്തീക സേവന സ്ഥാപനങ്ങളിലും വാഗ്ദാനം ചെയ്യുന്ന പല സാമ്പത്തീക സേവനങ്ങളും നിങ്ങള്‍ക്ക് ലഭിക്കുകയില്ല.

നിങ്ങളുടെ പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പുതിയ കാര്‍ഡ് ലഭിക്കുന്നതിനുള്ള അപേക്ഷ നിങ്ങള്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാം. പാന്‍ കാര്‍ഡ് ഇഷ്യു ചെയ്യുന്ന നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ (എന്എസ്ഡിഎല്) ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് പുതിയ പാന്‍ കാര്‍ഡിനായുള്ള അപേക്ഷ നല്‍കേണ്ടത്.
Also Read : കേന്ദ്ര സര്‍ക്കാറിന്റെ കുടുംബ പെന്ഷന് പദ്ധതി; ഈ പെന്ഷന് ആനുകൂല്യത്തിന് അര്‍ഹര്‍ ആരൊക്കെ?
എന്നാല്‍ ഇത്തരത്തില്‍ അപേക്ഷ നല്കി പുതിയ പാന്‍ കാര്‍ഡ് ഇഷ്യൂ ചെയ്ത് നിങ്ങളുടെ കൈകളില്‍ എത്തുന്നതിനോ ദിവസങ്ങളോ ചിലപ്പോള്‍ ആഴ്ചകളോ എടുത്തെന്ന് വരും. അതിനാല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് പാന്‍ കാര്‍ഡ് ആവശ്യം വരികയാണെങ്കില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഇലക്ട്രോണിക് പാന്‍ കാര്‍ഡ് അല്ലെങ്കില്‍ ഇ പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുക, ഓണ്‍ലൈന്‍ വായ്പയ്ക്കായി അപേക്ഷിക്കുക തുടങ്ങിയ ഓണ്‍ലൈന്‍ സാമ്പത്തീക ഇടപാടുകള്‍ക്ക് ഇ പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുവാന്‍ സാധിക്കും.
Also Read : 10 വര്‍ഷത്തില്‍ നേടാം 2.5 കോടി ; എസ്ഐപിയില്‍ ഈ തുക നിക്ഷേപിക്കൂ
എങ്ങനെയാണ്ഓണ്ലൈനായി ഇ പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നത് എന്ന് നോക്കാം.
- പാന്‍ കാര്‍ഡ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യുന്നതിനായി യുടിഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്നോളജി ആന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.utiitsl.com/ ല്‍ ലോഗ് ഇന്‍ ചെയ്യുക
- പാന്‍ കാര്‍ഡ് സര്‍വീസസ് ഓപ്ഷന് തെരഞ്ഞെടുക്കുക
- ഡൗണ്‍ലോഡ് ഇ പാന്‍ തെരഞ്ഞെടുക്കുക
- നിങ്ങളുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കുക
- നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും ജിഎസ്ടിഐഎന്‍ നമ്പറും നല്‍കുക
- ക്യാപ്ചെ നല്‍കിക്കൊണ്ട് നിങ്ങളുടെ വിവരങ്ങള്‍ വെരിഫൈ ചെയ്യുക
- നിങ്ങളുടെ ഇമെയില്‍ വിലാസത്തിലും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലും നിങ്ങള്‍ക്ക് ഒരു ലിങ്ക് ലഭ്യമാകും.
- ഇമെയില്‍ വിലാസവും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറും വെരിഫൈ ചെയ്യുന്നതിനായി ഒടിപി നല്‍കുക.
- ഒടിപി നല്കി കഴിഞ്ഞാല്‍ നിങ്ങളുടെ ഇ പാന്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ആരംഭിക്കും.
Also Read : വീട് വാങ്ങിക്കുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത; എസ്ബിഐയുടെ ഭവനവായ്പയ്ക്ക് 0% പ്രൊസസിംഗ് ഫീ!
ഈ രീതിയില്‍ മിനുട്ടുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ഇ പാന്‍ കാര്‍ഡ് ഡൗണ്‍ ലോഡ് ചെയ്യുകയും നിങ്ങളുടെ ഓണ്‍ലൈന്‍ സാമ്പത്തീക ഇടപാടുകള്‍ അതുപയോഗിച്ച് പൂര്‍ത്തിയാക്കുകയും ചെയ്യാം.പാന്‍ കാര്‍ഡ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ്. ഇതില്‍ 10 അക്ക യുണീക്ക് ആല്‍ഫാന്യൂമെറിക് കോഡ് അടങ്ങിയിട്ടുണ്ട്. തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്ന പാന്‍ കാര്‍ഡ് സാമ്പത്തിക ഇടപാടുകള്‍ക്കും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുമുള്ള ഒരു പ്രധാന രേഖ കൂടിയാണ്. പാന്‍ കാര്‍ഡ് നഷ്ടപ്പെടുന്നത് അങ്ങേയറ്റം നിങ്ങള്‍ക്ക് പല വിധ ബുദ്ധിമുട്ടുകള്‍ക്കും കാരണമായേക്കാം.
Also Read : ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ; മാസം 3300 രൂപ വീതം പെന്ഷന് നേടാം
പാന്‍ കാര്‍ഡിന്റെ തനിപ്പകര്‍പ്പ് ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ വെബ്സൈറ്റ് വഴി നല്‍കാം. പാന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമായി എന്എസ്ഡിഎല് ആദായനികുതി (ഐ-ടി) വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്‍എസ്ഡിഎല്ലിന്റെ പോര്‍ട്ടല്‍ വഴിയോ യുടിഐടിഎസ്എല്ലിന്റെ പോര്‍ട്ടല്‍ വഴിയോ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
Also Read : എന്‍പിഎസ് നിക്ഷേപത്തില്‍ നിന്നും ഉയര്‍ന്ന ആദായത്തിനായി ശ്രമിക്കുമ്പോള്‍ ഈ പിഴവുകള്‍ വരുത്താതെ ശ്രദ്ധിക്കാം
പാന്‍ അപേക്ഷിക്കുന്നതിനുള്ള നിരക്ക് ഇന്ത്യന്‍ വിലാസത്തിന് 93 രൂപയും (ജിഎസ്ടി ഒഴികെ) വിദേശ വിലാസത്തിന് 864 രൂപയുമാണ് (ജിഎസ്ടി ഒഴികെ). ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്, ഡിമാന്‍ഡ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് വഴി അപേക്ഷാ ഫീസ് അടയ്ക്കാം. അപേക്ഷയും പേയ്മെന്റും സ്വീകരിച്ചു കഴിഞ്ഞാല്‍, അപേക്ഷകന് സഹായ രേഖകള്‍ കൊറിയര്‍ അല്ലെങ്കില്‍ പോസ്റ്റ് വഴി എന്എസ്ഡിഎല് / യുടിടിഎസ്എല്ലിലേക്ക് അയയ്ക്കേണ്ടതുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
