നമ്മളിൽ പലരും ഒരു ക്രെഡിറ്റ് കാർഡെങ്കിലും ഉപയോഗിക്കുന്നവരാണ്. ഇന്ന് ക്രെഡിറ്റ് കാർഡുകൾ എല്ലാവർക്കും വളരെ സാധാരണമാണ്. എന്നാൽ ക്രെഡിറ്റ് കാർഡിനെ മറികടക്കുന്ന മറ്റൊരു കാർഡുണ്ട്. അതാണ് ചാർജ് കാർഡ്. അതായത് ക്രെഡിറ്റ് കാർഡിനേക്കാൾ കുറച്ച് കൂടെ എലൈറ്റ്. ആവശ്യാനുസരണം ക്രെഡിറ്റ് കാർഡുകൾ ഇന്ന് ലഭ്യമാണ് എന്നാൽ ചാർജ്ജ് കാർഡുകൾ നൽകുന്ന ധാരാളം ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഇല്ല.
അമേരിക്കൻ എക്സ്പ്രസ് ആണ് ഇപ്പോൾ ധാരാളം ഓഫറുകൾ നൽകുന്ന ചാർജ് കാർഡുകൾ നൽകുന്ന ഏക സ്ഥാപനം. മറ്റ് ബാങ്കുകളും സ്ഥാപനങ്ങളും കോർപ്പറേറ്റ് കാർഡുകളുടെ രൂപത്തിലാണ് ചാർജ്ജ് കാർഡുകൾ നൽകുന്നത്. അവ കമ്പനിയുടെ പേരിൽ ഇഷ്യു ചെയ്യുന്നതിനാൽ എല്ലാ കോർപ്പറേറ്റ് കാർഡുകളും ചാർജ് കാർഡുകളാണ്.
ചാർജ് കാർഡുകൾ നിങ്ങളുടെ ഇഷ്‌ടാനുസൃതം ഉപയോഗിക്കാം.
ചാർജ് കാർഡുകൾ എന്നത് ബ്രാൻഡഡ് കാർഡുകളാണ്. ഈ കാർഡ് നിങ്ങൾക്ക് എല്ലാ വിധ വാങ്ങലുകൾക്കും ഓൺലൈൻ പേയ്‌മെന്റുകൾക്കും ഉപയോഗിക്കാനാവും. ക്രെഡിറ്റ് കാർഡുകൾക്ക് ക്രെഡിറ്റ് ലിമിറ്റുകൾ ഉണ്ട്. നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ മൂന്നോ നാലോ ഇരട്ടിയായിരിക്കും ലിമിറ്റ്. എന്നാൽ ചാർജ് കാർഡുകൾക്ക് ഉയർന്ന ക്രെഡിറ്റ് നൽകുന്നുണ്ട്.
നിങ്ങൾക്ക് ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ ക്രെഡിറ്റ് കാർഡുകൾ നൽകുമ്പോൾ ക്രെഡിറ്റ് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ചാർജ്ജ് കാർഡുകൾക്ക് പരിധികളൊന്നും മുൻപേ നിശ്ചയിക്കുന്നില്ല.
മുഴുവൻ തുകയും അടച്ചിരിക്കണം
ചാർജ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം കുടിശ്ശിക തുക തിരിച്ചടയ്‌ക്കേണ്ടതിന്റെ ആവശ്യകതയാണ്. അതായത് ചാർജ് കാർഡിലെ കുടിശ്ശിക മുഴുവനും അടയ്‌ക്കേണ്ട തീയതിയ്‌ക്ക് തന്നെ അടച്ചിരിക്കണം. എന്നാൽ ക്രെഡിറ്റ് കാർഡിൽ അതിന്റെ ആവശ്യമില്ല. ചാർജ് കാർഡുകൾ സാധാരണയായി ഉയർന്ന വരുമാനക്കാർക്ക് വേണ്ടിയുള്ളതാണ്.
ഉയർന്ന ചെലവ്, മികച്ച പ്രതിഫലം
ചാർജ് കാർഡുകൾ ഉയർന്ന വരുമാനമുള്ളവർക്ക് വേണ്ടിയാണ്. ബിസിനസ്സുകാരും എലൈറ്റ് ക്ലാസ് ശമ്പളക്കാരും സ്ഥിരമായി യാത്ര ചെയ്യുന്നവരുമാണ് ചാർജ് കാർഡുകളുടെ ടാർഗെറ്റ് ഉപഭോക്താക്കൾ. പ്ലാറ്റിനം കാർഡിൽ എക്‌സ്‌ക്ലൂസീവ് ഓഫറുകളും അംഗങ്ങളുടെ ആവിശ്യത്തിനനുസരിച്ചുള്ള സേവനങ്ങളും ഏത് സമയത്തും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇതിനായുള്ള പ്രതിവർഷ ചാർജ്ജ് കുറച്ച് കൂടുതലാണെന്ന് മാത്രം. അമേരിക്കൻ എക്‌സ്പ്രസ് രണ്ട് കാർഡുകളാണ് നൽകുന്നത്. ഗോൾഡ് കാർഡും പ്ലാറ്റിനം കാർഡും. ഗോൾഡ് കാർഡിന് ആദ്യത്തെ വർഷം 1,000 രൂപയാണ് ചാർജ് ചെയ്യുന്നത്. രണ്ടാം വർഷം ഇത് 4,500 രൂപയാകും. പ്ലാറ്റിനം കാർഡുകൾക്കായുള്ള ചാർജ് 60,000 രൂപയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications