റിട്ടയർമെന്റിന് ശേഷമുള്ള ജീവിതം എല്ലാവരുടെയും ആശങ്കയാണ്. ജീവിത ചെലവുകൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നതാണ് ആശയങ്കയുടെ അടിസ്ഥാനം. എന്നാൽ റിട്ടയർമെന്റിന് ശേഷവും സ്ഥിരവരുമാനും ലഭിക്കാനുള്ള നിരവധി പദ്ധതികൾ ഇന്ന് നിലവിലുണ്ട്. അത് കൃത്യമായി മനസിലാക്കുകയും അതിനനുസരിച്ച് നിക്ഷേപം നടത്തുകയും ചെയ്താൽ ജീവിതം സുഗമമാക്കാം. അങ്ങനെ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്)
രാജ്യത്തെ മുതിർന്ന പൗരൻമാർക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഒരു നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം. 60 വയസിനു മുകളിലുള്ള ആർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം. ഈ നിക്ഷേപ പദ്ധതിക്ക് പ്രതിവർഷം 8.2 ശതമാനം പലിശയാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഏത് അംഗീകൃത ബാങ്ക് വഴിയും പോസ്റ്റ് ഓഫീസ് വഴിയും ഈ പദ്ധതിയിൽ അംഗങ്ങളാക്കാം. ആകർഷകമായ സവിശേഷതകളും സമാനതകളില്ലാത്ത സുരക്ഷയും വാഗ്ദാനം ചെയ്യുന്ന ദീർഘകാല നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം.

എസ്‌സിഎസ്എസിന്റെ ഗുണങ്ങൾ
1. സർക്കാർ ആവിഷ്കരിച്ച പദ്ധതിയായതിനാൽ തന്നെ ഇതൊരു സുരക്ഷിത നിക്ഷേപ പദ്ധതിയാണ്. ഇതിൽ നിക്ഷേപകന് നഷ്‌ടം വരാനുള്ള സാധ്യത കുറവാണ്. ഈ പദ്ധതിയിൽ ഒരാൾക്ക് 30 ലക്ഷം രൂപ വരെ നിക്ഷേപിക്കുകയും ചെയ്യാം.
2. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ടുകൾ വളരെ എളുപ്പത്തിൽ തുറക്കാം. അതോടൊപ്പം ഏത് അംഗീകൃത ബാങ്കിലോ പോസ്റ്റ് ഓഫീസ് അകൗണ്ട് എടുക്കുകയും ചെയ്യാം.
3. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിൽ നിക്ഷേപിക്കുന്നവർക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കും.
4. നിക്ഷേപകൻ മറ്റൊരിടത്തേക്ക് താമസം മാറുകയാണെങ്കിൽ, അവർക്ക് ഏറ്റവും അടുത്തുള്ള ബാങ്ക് ബ്രാഞ്ചിലേക്കോ പോസ്റ്റ് ഓഫീസ് ബ്രാഞ്ചിലേക്കോ അക്കൗണ്ട് എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്യാനാകും.
5. പദ്ധതിയിൽ അക്കൗണ്ട് തുറന്ന് ഒരു വർഷത്തിന് ശേഷം നിക്ഷേപകർക്ക് പണം പിൻവലിക്കാം. അക്കൗണ്ട് തുറന്ന് ഒരു വർഷത്തിനകം അക്കൗണ്ട് ക്ലോസ് ചെയ്താൽ പലിശ ലഭിക്കില്ല. അടച്ച പണം മാത്രം തിരികെ നൽകും.
എസ്‌സിഎസ്എസിൽ ആർക്കൊക്കെ അംഗങ്ങളാക്കാം
1. 55 വയസ്സിന് മുകളിലും 60 വയസ്സിന് താഴെയുള്ള ഒരു വ്യക്തിക്ക് അക്കൗണ്ട് തുറക്കാൻ അർഹതയുണ്ട്.
2. 55 വയസ്സ് തികയുകയും എസ്‌സിഎസ്എസ് നിയമങ്ങൾ നടപ്പിലാക്കുന്നതിന് മുമ്പ് വിരമിക്കുകയും ചെയ്ത വ്യക്തികൾ സ്കീമിന് അർഹരാണ്.
3. പ്രവാസി ഇന്ത്യക്കാർക്ക് അക്കൗണ്ടുകൾ തുറക്കാൻ അർഹതയില്ല.
പലിശ നിരക്ക്
8.20 ശതമാനമാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ വാർഷിക പലിശ നിരക്ക്. അതായത് ഒരു സേവിംഗ്സ് അക്കൗണ്ടും ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടുമായി താരതമ്യം ചെയ്യുമ്പോൾ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം കൂടുതൽ വരുമാനം നൽകുന്നു. അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്, പരമാവധി തുക 15 ലക്ഷം രൂപ.
5 വർഷമാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ കാലാവധി. ഇത് അക്കൗണ്ട് തുറന്ന തീയതി മുതൽ കണക്കാക്കുന്നു. എന്നാൽ അക്കൗണ്ട് ഉടമയ്ക്ക് കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനും കഴിയും.
ഒരു SCSS അക്കൗണ്ട് എങ്ങനെ തുറക്കാം
അംഗീകൃത ബാങ്ക് ശാഖയിലോ പോസ്റ്റ് ഓഫീസ് ശാഖയിലോ അക്കൗണ്ട് തുറക്കാം. ബാങ്ക് അനുവദിക്കുകയാണെങ്കിൽ, ബാങ്കിന്റെ ഇന്റർനെറ്റ് പോർട്ടൽ വഴിയും മൊബൈൽ ബാങ്കിംഗ് വഴിയും അക്കൗണ്ട് തുറക്കാൻ കഴിയും. പോസ്റ്റ് ഓഫീസിൽ ഓൺലൈനായി അക്കൗണ്ട് തുറക്കാനുള്ള സംവിധാനമുണ്ട്.
More From GoodReturns

ആർബിഐ റിപ്പോ നിരക്ക് മാറിയില്ല: എസ്‌സിഎസ്എസ്, പിപിഎഫ് നിക്ഷേപകർക്ക് ഇനി വൻ നേട്ടം!

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications