ലോക്ക്‌ഡൗൺ കാലയളവിൽ പക്വത പ്രാപിക്കുന്ന പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) കാലാവധി 15 വർഷത്തിന് അപ്പുറത്തേക്ക് നീട്ടാൻ ആഗ്രഹിക്കുന്നവർക്ക് അതിനായി 2020 ജൂലൈ 31 വരെ സമയം നീട്ടി നൽകിയതായി തപാൽ വകുപ്പ് ജൂലൈ 3-ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിലവിലെ കോവിഡ് പശ്ചാത്തലം കണക്കിലെടുത്താണ് ചെറുകിട സമ്പാദ്യ പദ്ധതികൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്ന ചില ഇളവുകൾ 2020 ജൂലൈ 31 വരെ നീട്ടിയത്.
പിപിഎഫ് വിപുലീകരണത്തിലെ ഇളവുകൾ
പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി 15 വര്‍ഷമാണ്, എന്നാല്‍ അതിനുശേഷവും കൂടുതല്‍ സംഭാവന നല്‍കിയോ അല്ലാതെയോ അഞ്ച് വര്‍ഷത്തേക്ക് കൂടി ഇത് നീട്ടാന്‍ കഴിയും. ലോക്ക്‌ഡൗൺ പശ്ചാത്തലത്തിന് ഇതിന് ജൂലൈ 31 വരെ സമയമുണ്ട്. പിപിഎഫ് അക്കൗണ്ട് ഉടമകൾ കാലാവധി പൂർത്തിയായതിന് ശേഷം കോൺട്രിബ്യൂഷൻ മോഡിൽ തുടരാൻ താൽപ്പര്യപ്പെടുന്നുണ്ടെങ്കിൽ, അക്കൗണ്ടിന്റെ കാലാവധി പൂർത്തിയായ തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ഫോം എച്ച് സമർപ്പിക്കേണ്ടതുണ്ട്.
ഇത് നൽകിയില്ലെങ്കിൽ പിപിഎഫ് അക്കൗണ്ടിലേക്കുള്ള പുതിയ നിക്ഷേപത്തിന് പലിശ ലഭിക്കില്ല. മാത്രമല്ല പിപിഎഫ് അക്കൗണ്ടിലെ പുതിയ നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതിയിളവിനും അർഹതയുണ്ടാവില്ല.
നിക്ഷേപ കാലാവധി നീട്ടാൻ താൽപ്പര്യപ്പെടുന്നവർ ഇത് സംബന്ധിച്ച ഒരു ഇമെയിൽ അയയ്‌ക്കുക;
പിപിഎഫ് നിക്ഷേപത്തിന്റെ കാലാവധി നീട്ടാൻ ആഗ്രഹിക്കുന്നവർ ജൂലൈ 31-ന് മുമ്പായി അവരുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ നിന്ന് ഇത് സംബന്ധിച്ച ഒരു ഇമെയിൽ അയച്ചാൽ മതിയാകും. ലോക്ക്‌ഡൗൺ പൂർണ്ണമായും അവസാനിച്ചാലുടൻ അതിന്റെ ഹാർഡ് കോപ്പി നിങ്ങളുടെ പോസ്റ്റ് ഓഫീസ് ബ്രാഞ്ചിൽ സമർപ്പിച്ചാൽ മതി. പിപിഎഫ് അക്കൗണ്ട് ഉടമകൾ കാലാവധി പൂർത്തിയായാൽ അക്കൗണ്ട് ക്ലോസ് ചെയ്യുകയോ ഫോം സമർപ്പിക്കുകയോ ചെയ്‌തില്ലെങ്കിൽ, പുതിയ സംഭാവനകൾ അനുവദിക്കുന്നതല്ല, എന്നാൽ മുൻപത്തെ നിക്ഷേപ തുകയ്‌ക്ക് പലിശ ലഭിക്കുന്നത് തുടരും.
അക്കൗണ്ട് ഉടമയ്‌ക്ക് ഒന്നുകിൽ 15 വർഷത്തെ കാലാവധി പൂർത്തിയായതിന് ശേഷവും സംഭാവന നൽകിക്കൊണ്ട് അക്കൗണ്ടിന്റെ കാലാവധി നീട്ടാം, അല്ലെങ്കിൽ പുതുതായി നിക്ഷേപിക്കാതെ തന്നെ ഇതുവരെയുള്ള നിക്ഷേപത്തിന്റെ പലിശ ലഭിച്ചുകൊണ്ട് തുടരാം. പുതിയ നിക്ഷേപത്തിന് പലിശ ലഭിക്കുന്നതിന് ഫോം എച്ച് സമർപ്പിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഈ ഫോം സമർപ്പിച്ചിട്ടില്ലെങ്കിലും, അക്കൗണ്ടിലെ പഴയ നിക്ഷേപത്തിന്റെ പലിശ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതുവരെ മുമ്പത്തെപ്പോലെ തുടരും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications