ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം ഇന്ന് വ്യാപകമായി മാറിയിട്ടുണ്ട്. വളരെ എളുപ്പത്തിൽ ഇടപാടുകൾ നടത്താനാകും എന്നതിനാൽ ക്രെഡിറ്റ് കാർഡുകളോടുള്ള പ്രിയം പലർക്കും കൂടിയിട്ടുണ്ട്. ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരും നിരവധിയാണ്. എന്നാൽ, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനൊപ്പം ക്രെഡിറ്റ് കാർഡ് കടം ഉയരുന്നതിലും ശ്രദ്ധ വേണം. ക്രെഡിറ്റ് കാർഡ് കടം ഉയരുന്നത് ഒഴിവാക്കാൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഇങ്ങനെ ക്രെഡിറ്റ് കാർഡ് കടത്തെക്കുറിച്ച് മനസിലാക്കാൻ 72 റൂൾ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കടം യഥാർത്ഥ കടത്തിന്റെ 100 ശതമാനം വർധിക്കാൻ കഴിയുന്ന കാലയളവ് ഇതിലൂടെ മനസിലാക്കാൻ സാധിക്കും. ഉദാഹരണത്തിന്, ബാങ്ക് ഈടാക്കുന്ന 2 ശതമാനം പ്രതിമാസ പലിശയുടെ അടിസ്ഥാനത്തിൽ ക്രെഡിറ്റ് കാർഡിന്റെ APR (വാർഷിക ശതമാനം നിരക്ക്) 24 ശതമാനമാണെങ്കിൽ. ക്രെഡിറ്റ് കാർഡ് ബാധ്യത ഇരട്ടിയാക്കാൻ എടുക്കുന്ന വർഷം 72-ലെ നിയമം അനുസരിച്ച് 72/24 = 3 (വർഷം) ആയിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ക്രെഡിറ്റ് കാർഡ് കടം ഇരട്ടിയാകാൻ മൂന്ന് വർഷമെടുക്കും.

വർധിച്ചുവരുന്ന ക്രെഡിറ്റ് കാർഡ് കടത്തെക്കുറിച്ച് നിങ്ങൾക്കും ആശങ്കയുണ്ടെങ്കിൽ, ക്രമേണ കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇനി പറയുന്ന നടപടികൾ സ്വീകരിക്കാവുന്നതാണ്.
1. മിനിമം കുടിശ്ശിക അടയ്ക്കുന്നത് ഒഴിവാക്കുക: മിനിമം കുടിശ്ശിക അടയ്ക്കുമ്പോൾ, പലിശ നിരക്ക് കൂടിച്ചേരുകയും അതുവഴി നിങ്ങളുടെ കടബാധ്യത വർധിക്കുകയും ചെയ്യും.
2. ഉയർന്ന പ്രോസസിംഗ് ഫീസ്: ഉയർന്ന പ്രോസസിംഗ് ഫീസ് ഉള്ള നിരവധി ക്രെഡിറ്റ് കാർഡുകൾ നിങ്ങളുടെ പക്കലുണ്ടെങ്കിൽ, വാല്യൂ അഡീഷൻ നൽകാത്തവ റദ്ദാക്കുക.
3. തവണകളായി തിരിച്ചടയ്ക്കുക: ക്രെഡിറ്റ് കാർഡ് കടം ഒറ്റയടിക്ക് വീട്ടാൻ പണമില്ലെങ്കിൽ, ഗഡുക്കളായി വായ്പ തിരിച്ചടയ്ക്കാം.
4. റിവാർഡുകളും ക്യാഷ്ബാക്കുകളും: കാർഡ് ഉപയോഗിക്കുമ്പോൾ ക്യാഷ്ബാക്കുകളും റിവാർഡുകളും പ്രയോജനപ്പെടുത്തുക, അതുവഴി മൊത്തത്തിലുള്ള ക്രെഡിറ്റ് കാർഡ് കടബാധ്യത കുറയ്ക്കാം.
5. അനാവശ്യ ചെലവുകൾ ഒഴിവാക്കുക: അനാവശ്യ ചെലവുകൾ ഒഴിവാക്കുക. പണം ഉടനടി പോക്കറ്റിൽ നിന്ന് പോകുന്നില്ലെന്നു കരുതി, ചില ഉപയോക്താക്കൾ ക്രെഡിറ്റ് കാർഡുകൾ വഴി അമിതമായി ചെലവഴിക്കുന്നു.
6. കാർഡ് ഉപയോഗത്തിൽ നിയന്ത്രണം: നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗം നിരീക്ഷിക്കാൻ സഹായിക്കുന്ന നിരവധി മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ട്. മൊത്തത്തിലുള്ള കാർഡ് കടം ഒരു ചെറിയ പരിധിക്കുള്ളിൽ നിലനിർത്താൻ ചെലവുകൾ പതിവായി നിരീക്ഷിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
