ഇന്ത്യൻ നിക്ഷേപകരുടെ പരമ്പരാഗത നിക്ഷേപ മാർഗമാണ് സ്വർണ്ണത്തിലുള്ള നിക്ഷേപം. അതിനാൽ തന്നെ രാജ്യത്ത് സ്വർണം വാങ്ങുന്നതും വിൽക്കുന്നതും വളരെ സാധാരണമായൊരു പ്രക്രീയയാണ്. ആഭരണങ്ങൾ വാങ്ങാനും വിൽക്കാനും ഇന്ത്യൻ വിപണികളിൽ നിരവധി ഓപ്ഷനുകൾ ഉണ്ട്. ബാങ്കുകളും മറ്റും വിൽക്കുന്ന ആഭരണങ്ങളും സ്വർണ്ണ ബിസ്‌ക്കറ്റുകളും നാണയങ്ങളും അവർ സാധാരണയായി ഉപഭോക്താക്കളിൽ നിന്ന് തിരിച്ച് വാങ്ങി മൂല്യം പണമായി നൽകണമെന്നില്ല.
അതിനാൽ ആത്യന്തികമായി ഉപഭോക്താക്കൾക്ക് സ്വർണം പണമാക്കി മാറ്റാൻ സ്വർണ്ണാഭരണ നിർമ്മാതാക്കൾക്കോ മറ്റ് ഏജന്റുമാർക്കോ വിൽക്കേണ്ടതായി വരും. ഇത്തരം സാഹചര്യങ്ങൾ മുതലെടുത്ത് അവർ വെയ്‌സ്റ്റേജ് ചാർജ് മെൽറ്റിംഗ് ചാർജ്ജ് തുടങ്ങി പല കാര്യങ്ങൾ പറഞ്ഞ് സ്വർണ്ണത്തിന്റെ മൂല്യം കുറയ്‌ക്കാറുണ്ട്. അവസാനും ഒരു ഉപഭോക്താവിന് യഥാർത്ഥ സ്വർണ്ണ മൂല്യത്തിന്റെ 60-65 ശതമാനമാണ് ലഭിക്കുക. പലപ്പോഴും ഉപഭോക്താക്കൾ ഇത് അത്ര കാര്യമായി എടുത്തെന്നുവരില്ല. സ്വർണ്ണം വിൽക്കുന്നതിന് മുമ്പ് വിൽപ്പനയെക്കുറിച്ചുള്ള കൃത്യമായ കാര്യങ്ങൾ മൻസ്സിലാക്കിയില്ലെങ്കിൽ പലപ്പോഴും നഷ്‌ടം സംഭവിക്കാം. സ്വർണ്ണാഭരണങ്ങൾ വിൽക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക;
1. ബിൽ
നിങ്ങൾ സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന ബില്ല് സൂക്ഷിച്ചുവെയ്‌ക്കുക. കാരണം അത് വിൽക്കേണ്ട അവസ്ഥയുണ്ടാവുമ്പോൾ കടക്കാരന് ആഭരങ്ങളുടെ യഥർത്ഥ ബില്ല് കാണിക്കുക. അതിൽ നിങ്ങളുടെ സ്വർണ്ണത്തിന്റെ കൃത്യമായ പരിശുദ്ധിയും തൂക്കവും തുടങ്ങി എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിയുട്ടുണ്ടാവും. അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ പറഞ്ഞ് നിങ്ങളുടെ സ്വർണ്ണത്തിന്റെ മൂല്യം കുറയ്‌ക്കാൻ അവർക്ക് കഴിയില്ല.
2. സ്വർണ്ണത്തിന്റെ മൂല്യം
നിങ്ങൾ സ്വർണ്ണം വിൽക്കുന്നതിന് മുമ്പ് ഒന്നിൽ കൂടുതൽ വിൽപ്പനക്കാരെയോ ജ്വല്ലറികളിലേ കാണിച്ച് അതിന്റെ കൃത്യമായ മൂല്യം കണക്കാക്കുക.
3. സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുക
സ്വർണ്ണം വാങ്ങുമ്പോൾ അതിന്റെ പരിശുദ്ധി അറിയാനുള്ള മാർഗങ്ങളായ ഹോൾമാർക്ക് ചിഹ്നം അല്ലെങ്കിൽ 24 കാരറ്റ് സ്വർണ്ണമാണോ എന്ന് പരിശോധിക്കുക. നിങ്ങളുടെ സ്വർണ്ണത്തിൽ 916 ഹോൾമാർക്ക് ചിഹ്നം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിൽ 91.6 ശതമാനം സ്വർണമുണ്ടെന്ന് ഉറപ്പാണ്.
4. സ്വർണ്ണത്തിന്റെ അന്തിമ വില തീർച്ചപ്പെടുത്തുക
സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കാൻ ആസിഡ് പരിശോധന, ഇലക്‌ട്രിക്കൽ കൺഡക്റ്റിവിറ്റി പരിശോധന, എക്സ്ആർഎഫ് പരിശോധ തുടങ്ങി വ്യത്യസ്ത പരിശോധാന മർഗങ്ങളുണ്ട്. ഇത്തരം പരിശോധനകൾ നടത്തിയും നിങ്ങളുടെ സ്വർണ്ണത്തിന്റെ പരിശുദ്ധി നിർണ്ണയിക്കാവുന്നതാണ്.
5. വാങ്ങിയ ഷോപ്പിൽ തന്നെ വിൽക്കുക
ഏറ്റവും നല്ല ഒരു ഓപ്‌ഷനാണ് നിങ്ങൾ സ്വർണ്ണം വാങ്ങിയ കടയിൽ തന്നെ തിരിച്ചുകൊടുക്കുകയെന്നത്. ഇവിടെ പരിശുദ്ധിയും മറ്റ് പരിശോധനകളൊന്നും തന്നെ വിഷയമാവുന്നില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications