ഒരു ബാങ്കിലോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തിലോ തുറക്കാവുന്ന നിക്ഷേപ അക്കൗണ്ടാണ് സേവിംഗ്സ് അക്കൗണ്ട്. ഒരു സേവിംഗ്‌സ് അക്കൗണ്ടിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന് വ്യക്തികൾക്കിടയിൽ സമ്പാദ്യം വളർത്തുക എന്നതാണ്. രാജ്യത്തെ മിക്കവാറും എല്ലാ ബാങ്കുകളും ഉപഭോക്താക്കൾക്ക് സേവിംഗ്‌സ് അക്കൗണ്ട് സൗകര്യം നൽകുന്നുണ്ട്. പലപ്പോഴും ഒരോ ബാങ്കും വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങൾ മറ്റ് ബാങ്കുകളുമായി വ്യത്യാസപ്പെട്ടിരിക്കാം. ഇന്നത്തെ കാലത്ത് സേവിംഗ്‌സ് അക്കൗണ്ട് എന്ന ആശയം അത്ര സങ്കീർണ്ണമായ കാര്യമൊന്നുമല്ല. ഏതൊരു സാധാരണക്കാരനും ഏതെങ്കിലും ബാങ്കിൽ ഒരു സേവിംഗ്‌സ് അക്കൗണ്ടെങ്കിലും ഉണ്ടാകും.
സേവിംഗ്സ് അക്കൗണ്ടിന്റെ സവിശേഷതകൾ എന്തൊക്കെയാണ്?
എളുപ്പത്തിൽ ഇടപാടുകൾ നടത്താം: സേവിംഗ്‌സ് അക്കൗണ്ട് വഴി പേയ്‌മെന്റുകൾ സ്വീകരിക്കുന്നതും അയയ്‌ക്കുന്നതും എളുപ്പമാണ്. ഡെബിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി ഇത് ചെയ്യാം.
സുരക്ഷ, സുതാര്യത: സേവിംഗ്‌സ് അക്കൗണ്ടിൽ ഉപഭോക്താക്കൾക്ക് പണം സുരക്ഷിതമായി നിക്ഷേപിക്കാം. മറ്റ് നിക്ഷേപങ്ങൾ പോലെ അപകട സാധ്യതകൾ ഒട്ടും തന്നെ ഇല്ല. ഒപ്പം നിക്ഷേപിച്ച പണം ആവശ്യാനുസരണം അക്കൗണ്ട് ഉടമയ്‌ക്ക് എപ്പോൾ വേണമെങ്കിലും പിൻവലിക്കുകയും ചെയ്യാം.
എടിഎം സൗകര്യം: സേവിംഗ്‌സ് അക്കൗണ്ടിൽ നിക്ഷേപിച്ച നിങ്ങളുടെ പണം എടിഎമ്മുകൾ വഴി എളുപ്പത്തിൽ പിൻവലിക്കാൻ കഴിയും. മിക്ക ബാങ്കുകൾക്കും രാജ്യത്തിന്റെ ഏത് കോണിലും എടിഎമ്മുകളുണ്ട്.
ബിൽ പേയ്‌മെന്റുകൾ: ഒരു സേവിംഗ്‌സ് അക്കൗണ്ട് ഉള്ളത് നിങ്ങളുടെ ബിൽ പേയ്‌മെന്റ് പ്രക്രിയയെ സുഗമമാക്കും. വാട്ടർ ബിൽ, വൈദ്യുതി ബിൽ, ഫോൺ റീചാർജ് മുതലായവ ഒരു സേവിംഗ്‌സ് അക്കൗണ്ട് വഴി നേരിട്ട് അടയ്‌ക്കാം.
ഡെബിറ്റ് കാർഡ്, മൊബൈൽ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്: എല്ലാ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾക്കും ഡെബിറ്റ് കാർഡുകൾ ലഭ്യമാണ്. മിക്ക ബാങ്കുകളും മൊബൈൽ ബാങ്കിംഗ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ സാധാരണയായി നൽകാറുണ്ട്. ഇത് പണമിടപാടുകൾ നടത്തുന്നത് കൂടുതൽ സുഗമമാക്കും.
പലിശ നിരക്കുകൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം സേവിംഗ്‌സ് അക്കൗണ്ടിലെ തുകയ്‌ക്ക് ബാങ്ക് നിശ്ചിത തുക പലിശയായി നൽകുന്നുണ്ട്. നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ ദിവസേനയാണ് കണക്കാക്കുന്നത്. ഒരോ ബാങ്കും വ്യത്യസ്തമായ പലിശ നിരക്കാണ് വാഗ്‌ദാനം ചെയ്യുന്നത്. ഒരു ലക്ഷം രൂപ വരെ നിക്ഷേപമുള്ള സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന് പൊതുമേഖലാ ബാങ്കായ എസ്‌ബിഐ നിലവിൽ പ്രതിവർഷം 3.25 ശതമാനം വരെ പലിശ നൽകുന്നുണ്ട്. എച്ച്‌ഡിഎഫ്‌സി പ്രതിവർഷം നൽകുന്ന പലിശ നിരക്ക് 4.00 ശതമാനമാണ്.
മിനിമം ബാലൻസ്
സേവന ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഉപയോക്താക്കൾ അവരുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് തുക നിലനിർത്തേണ്ടതുണ്ട്. പൊതുമേഖലാ ബാങ്കുകളിൽ നിലനിർത്തേണ്ട മിനിമം ബാലൻസ് തുക സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് കുറവാണ്. എസ്‌ബിഐയുടെ മെട്രോ അല്ലെങ്കിൽ നഗര പ്രദേശത്തെ ബ്രാഞ്ചുകളിലെ സേവിംഗ്സ് അക്കൗണ്ടിൽ ഏറ്റവും കുറഞ്ഞത് 3,000 രൂപ നിലനിർത്തേണ്ടതുണ്ട്, ഗ്രാമപ്രദേശങ്ങളിലാണെങ്കിൽ ശരാശരി പ്രതിമാസ ബാലൻസ് (എഎംബി) 1,000 രൂപയും സെമി-അർബൻ ബ്രാഞ്ചുകളിൽ 2,000 രൂപയുമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ കാര്യത്തിലാണെങ്കിൽ, മെട്രോ നഗരങ്ങളിലെ പതിവ് സേവിംഗ്സ് അക്കൗണ്ടിൽ 10,000 രൂപയും സെമി അർബൻ ബ്രാഞ്ചുകളിൽ 5,000 രൂപയും ഗ്രാമീണ ബ്രാഞ്ചുകളിൽ 2,500 രൂപയും നിലനിർത്തേണ്ടതുണ്ട്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications