A Oneindia Venture

കീശയിലുള്ള കാശിൽ വ്യാജനുണ്ടോ? പേടിക്കേണ്ട! ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

കയ്യിൽ പത്ത് പുത്തൻ കാശു വരുമ്പോൾ ഇത് കള്ളനോട്ട് ആണോ എന്ന് ഒരിക്കലെങ്കിലും സംശയിക്കാത്ത ആരും ഉണ്ടാകില്ല. കാരണം രാജ്യത്ത് ഓരോ വർഷവും പിടിച്ചെടുക്കുന്ന കള്ളനോട്ടുകളുടെ എണ്ണം വർദ്ധിക്കുകയാണ്. ഓരോ വർഷവും പിടിച്ചെടുക്കുന്ന കള്ളനോട്ടുകളുടെ മൂല്യം കുത്തനെ ഉയരുന്നതായാണ് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക്. വാട്ടർമാർക്ക്, അശോക സ്തംഭ ചിഹ്നം, തുടങ്ങി ഒറിജിനലിനെ വെല്ലുന്ന വിധത്തിലാണ് പലപ്പോഴും വ്യാജനോട്ടുകളിലെ പ്രിന്‍റ് . പത്ത്, ഇരുപത്, അൻമ്പത്, നൂറ്, ഇരുന്നൂറ്, അഞ്ചൂറ് നോട്ട് ഏതായാലും കള്ളനുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് സാരം. ദിവസേന നമ്മുടെ കൈകളിലെത്തുന്ന പണം കള്ളനോട്ട് ആണോ എന്നതും നോക്കേണ്ടതുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കയ്യിലുള്ളത് കള്ളനോട്ടാണോ എന്ന് തിരിച്ചറിയാൻ കഴിയും.

1. ദേവനാഗിരി ലിപിയും പ്രാദേശിക ഭാഷകളും

കറൻസിയുടെ മൂല്യം എത്രയാണോ അത് ദേവനാഗിരി ലിപിയിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. നോട്ടിന്റെ മറുവശത്ത്, 15 വ്യത്യസ്ത ഇന്ത്യൻ ഭാഷകളിൽ മൂല്യം എഴുതിയിരിക്കും.

കീശയിലുള്ള കാശിൽ വ്യാജനുണ്ടോ? പേടിക്കേണ്ട! ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

2. സീരിയൽ നമ്പർ പരിശോധിക്കുക

ഓരോ ഇന്ത്യൻ കറൻസി നോട്ടിലും ഒരു തനത് സീരിയൽ നമ്പർ പ്രിന്‍റ് ചെയ്തിരിക്കും. നോട്ടിന്‍റെ ഇരുവശത്തും സീരിയൽ നമ്പർ ഒന്നുതന്നെയാണെന്നും സൈഡ് പാനലിൽ പ്രിന്റ് ചെയ്തിരിക്കുന്ന സീരിയൽ നമ്പറുമായി അത് പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുക.

3. വാട്ടർമാർക്ക് പരിശോധിക്കുക

എല്ലാ ഇന്ത്യൻ കറൻസി നോട്ടുകൾക്കും വാട്ടർമാർക്ക് ഉണ്ട്. വെളിച്ചത്തിന് നേരെ പിടിക്കുമ്പോൾ അത് കാണാൻ കഴിയും. മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന്റെ രൂപരേഖയും കറൻസിയുടെ മൂല്യവുമാണ് വാട്ടർമാർക്ക്. ഇത് നോട്ടിന്‍റെ ഇടതുവശത്ത് കാണാം. വ്യാജ നോട്ടിൽ വാട്ടർ മാർക്ക് ഉണ്ടാക്കാൻ സാധാരണ എണ്ണയോ ഗ്രീസോ ആണ് ഉപയോഗിക്കുന്നത്. അത് കൊണ്ടു തന്നെ വാട്ടർ മാർക്ക് കൃത്യമായിരിക്കില്ല.

4. സെക്യൂരിറ്റി ത്രെഡ്

ഇന്ത്യൻ കറൻസി നോട്ടുകളിൽ ലംബമായി ഒരു നൂൽ ഉണ്ട്. അതിൽ ആർ ബി ഐ എന്നും നോട്ടിന്‍റെ മൂല്യവും അച്ചടിച്ചിരിക്കുന്നത് കാണാം.

5. ബ്ലീഡ് ലൈനുകൾ

നോട്ടിന്റെ ഇരുവശത്തുമുള്ള കോണാകൃതിയിലുള്ള വരകളാണിത്. 100, 200 രൂപ നോട്ടുകൾക്ക് നാലെണ്ണം വീതമുണ്ട് (ഇവയ്ക്ക് ബ്ലീഡ് ലൈനുകൾക്കിടയിൽ രണ്ട് സർക്കിളുകളും ഉണ്ട്), 500 രൂപ നോട്ടിൽ അഞ്ച് ബ്ലീഡ് ലൈനുകളുമുണ്ട്.

6. മഷിയും വലിപ്പവും

നോട്ടിന്റെ മുകളിലും ഇടതുവശത്തും താഴെ വലതുവശത്തും അക്കങ്ങളുണ്ട്. അവ ഇടത്തുനിന്ന് വലത്തോട്ട് ആരോഹണക്രമത്തിലായിരിക്കണം. അവയ്ക്കിടയിൽ തുല്യ അകലമുണ്ട്. വിന്യാസത്തിലോ വലുപ്പത്തിലോ വിടവുകളിലോ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കിൽ, അത് വ്യാജ നോട്ടാണ്.

കള്ളനോട്ട് കണ്ടെത്തിയാൽ എന്ത് ചെയ്യണം?

1. എടിഎമ്മിൽ നിന്ന് കള്ളനോട്ട് നോട്ടിന്റെ മുൻഭാഗവും പിൻഭാഗവും സിസിടിവി ക്യാമറയിൽ കാണിക്കുകയും എടിഎമ്മിലെ സെക്യൂരിറ്റി ജീവനക്കാരനെ അറിയിക്കുകയും ചെയ്യുക.

2. എടിഎം ഇടപാടിന്റെ രസീത് എടുക്കുക.

3. വ്യാജ നോട്ടും ഇടപാട് രസീതും ബാങ്കിൽ നൽകുക. ഫോം പൂരിപ്പിച്ച് നൽകിയാൽ വ്യാജ നോട്ടിന് പകരമായി ഒരു യഥാർത്ഥ നോട്ട് നൽകും

4. ആർബിഐ മാർഗനിർദേശങ്ങൾ അനുസരിച്ച്, എടിഎമ്മിൽ നിന്ന് വ്യാജ നോട്ടുകൾ ലഭിച്ചാൽ ബാങ്കുകൾ ഉപഭോക്താവിന് പണം തിരികെ നൽകണം.

5. വ്യക്തിഗത ഇടപാടിനിടെ കള്ളനോട്ട് ലഭിച്ചാൽ, വ്യക്തമായ തെളിവുകൾ ഇല്ലെങ്കിൽ നോട്ട് മാറി ലഭിക്കാനുള്ള സാധ്യത കുറവാണ്.

6. ഒന്നിലധികം കള്ളനോട്ടുകൾ ലഭിക്കുകയാണെങ്കിൽ, അത് കൈമാറ്റം ചെയ്യാനോ മറയ്ക്കാനോ ശ്രമിക്കുന്നതിനുപകരം ആർബിഐയുടെ ഏറ്റവും അടുത്തുള്ള ഇഷ്യൂ ഓഫീസിനെയോ അടുത്തുള്ള പോലീസ് സ്റ്റേഷനെയോ അറിയിക്കുക. കാരണം, കറൻസി വ്യാജമാണെന്ന അറിവോടെ അത് പ്രചരിപ്പിക്കാനുള്ള ഏതൊരു ശ്രമവും IPC സെക്ഷൻ 489 C പ്രകാരം ശിക്ഷാർഹമാണ്. ഏഴ് വർഷം മുതൽ ജീവപര്യന്തം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

കീറിയതോ മുഷിഞ്ഞതോ ആയ നോട്ടുകൾ എങ്ങനെ മാറാം

മുഷിഞ്ഞതോ കീറിയതോ ആയ നോട്ടുകൾ ബാങ്ക് ബ്രാഞ്ചുകളിലോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇഷ്യൂ ഓഫീസുകളിലോ നല്‍കി മാറ്റിയെടുക്കാം. 20 രൂപയോ അതിൽ താഴെയോ മൂല്യമുള്ള നോട്ടുകളുടെ കാര്യത്തിൽ, മുഴുവൻ റീഫണ്ട് ലഭിക്കുന്നതിന് നോട്ടിന്റെ 50%-ൽ കൂടുതൽ ഉണ്ടായിരിക്കണം. 50 രൂപയോ അതിൽ കൂടുതലോ ഉള്ള നോട്ടുകൾക്ക്, മുഴുവൻ തുകയും ലഭിക്കണമെങ്കിൽ 80% ത്തിൽ കൂടുതലും നോട്ടിന്റെ മൂല്യത്തിന്റെ പകുതിക്ക് 40-80% നും ഇടയിൽ ഉണ്ടായിരിക്കണം. കേടുവന്ന 20-ലധികം നോട്ടുകളോ അല്ലെങ്കിൽ നോട്ടുകളുടെ മൂല്യം 5,000 രൂപയ്ക്ക് മുകളിലോ ആണെങ്കിൽ അവ മാറ്റുമ്പോൾ ബാങ്ക് ഫീസ് ഈടാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X