റിസർവ് ബാങ്കിന്റെ (ആർബിഐ) നിർദേശപ്രകാരം ബാങ്കുകളും ഹൗസിംഗ് ഫിനാൻസ് കമ്പനികളും ടേം ലോണുകളെടുത്ത വായ്‌പക്കാർക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം നൽകുമെന്ന് അറിയിച്ചിരുന്നു. കോവിഡ്-19 രാജ്യവ്യാപകമായി ഉണ്ടാക്കിയ പ്രതിസന്ധിയിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായാണ് മാർച്ച് 27-ന് ടേം ലോണുകൾ തിരിച്ചടയ്ക്കുന്നതിനായി മൂന്ന് മാസത്തെ മൊറട്ടോറിയം നൽകാൻ ആർബിഐ എല്ലാ ബാങ്കുകളോടും നിർദ്ദേശിച്ചത്.
ഇത് പ്രകാരം മോറട്ടോറിയം ആവശ്യമുണ്ടോ ഇല്ലയോ എന്ന് ബാങ്കുകളും ധനകാര്യസ്ഥാനങ്ങളും വായ്പയെടുത്തവരോട് ചോദിച്ചുതുടങ്ങി. മൊറട്ടോറിയം ആവശ്യമുള്ള വായ്‌പക്കാർ അത് ബാങ്കിനെ അറിയിക്കണമെന്ന് മിക്ക ബാങ്കുകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റുചില ബാങ്കുകളാകട്ടെ അറിയിച്ചില്ലെങ്കിലും ആനുകൂല്യം നല്‍കാന്‍ സന്നദ്ധരുമാണ്.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മൊറട്ടോറിയവുമായി ബന്ധപ്പെട്ട് ബാങ്ക് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദാംശങ്ങൾ നോക്കാം;
മൊറട്ടോറിയവുമായി ബന്ധപ്പെട്ടുള്ള ബാങ്കിന്റെ നയം
കൊട്ടക് മഹീന്ദ്ര ബാങ്ക് നിർദ്ദേശിക്കുന്നത് പ്രകാരം മൊറട്ടോറിയം ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ വായ്‌പക്കാർ അത് ബാങ്കിനെ അറിയിക്കേണ്ടതാണ്. അതിനായി pay.laterkotak.com വഴി ആവശ്യപ്പെടേണ്ടതുണ്ട്. ഓരോതരം വായ്പകൾക്കുമായി ബാങ്ക് പ്രത്യേക നിബന്ധനകളും വ്യവസ്ഥകളും ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല നിങ്ങളുടെ ലോൺ അനുമതി ലെറ്ററിൽ പറഞ്ഞിരിക്കുന്ന മറ്റ് ക്രെഡിറ്റ് വ്യവസ്ഥകൾ മാറ്റമില്ലാതെ തുടരുന്നതുമാണ്.
മൊറട്ടോറിയം ആവശ്യമുള്ള എല്ലാ വായ്‌പക്കാർക്കും 2020 മാർച്ച് 1 മുതൽ മെയ് 31 വരെയുള്ള മൂന്ന് മാസ കാലം എല്ലാ ടേം ലോൺ തവണകൾക്കും ക്രെഡിറ്റ് കാർഡ് കുടിശ്ശികയ്‌ക്കും ബാങ്ക് ഈ സൗകര്യം അനുവദിക്കുന്നതാണ്. എന്നാൽ ഈ കാലയളവിൽ പലിശ ഈടാക്കുന്നതായിരിക്കുമെന്ന് കോട്ടക് മഹീന്ദ്ര ബാങ്ക് അധികൃതർ അറിയിച്ചു. അതായത് ബാങ്കിന്റെ യഥാർത്ഥ പോളിസിയിൽ നിർദ്ദേശിച്ചിരിക്കുന്നത് പ്രകാരം ഉപഭോക്താക്കൾ പലിശ നൽകണം.
ടേം ലോണുകൾക്കുള്ള മൊറട്ടോറിയം
ടേം ലോണുകളുടെ ഇഎംഐക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം ലഭിക്കുന്നതാണ്. അതിനു ശേഷം മുമ്പത്തെപ്പോലെ ഈ ലോണുകളുടെ തിരിച്ചടവ് പുനരാംരഭിക്കുന്നതുമാണ്. വായ്പക്കാർ ഇതിനകം തന്നെ അവരുടെ മാർച്ച് മാസത്തെ തവണകൾ അടച്ചിട്ടുണ്ടെങ്കിലും, അവർ ആവശ്യപ്പെടുകയാണെങ്കിൽ അത്തരം വായ്‌പക്കാർക്ക് ബാക്കിയുള്ള 2 മാസത്തേക്ക് അതായത് 2020 ഏപ്രിൽ, മെയ് മാസങ്ങളിൽ കുടിശ്ശിക വരുന്ന തുകയ്‌ക്ക് മൊറട്ടോറിയം ലഭിക്കുന്നതാണ്.
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കും റിസർവ് ബാങ്കിന്റെ സർക്കുലർ പ്രകാരമുള്ള മൊറട്ടോറിയം ലഭിക്കുന്നതാണ്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ അടയ്‌ക്കേണ്ട കുടിശ്ശിക തുക അടയ്‌ക്കാത്ത ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ ബാങ്ക് തന്നെ മൊറട്ടോറിയത്തിലേക്ക് എൻറോൾ ചെയ്യും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications