പിഒഎസ് ടെര്‍മിനലുകളില്‍ സൈ്വപ്പു ചെയ്ത കൊട്ടക് ഡെബിറ്റ് കാര്‍ഡുകളില്‍ ബില്ലിംഗ് ഓപ്ഷനുകള്‍ പ്രതിമാസ തവണകളായി (എഎംഐ) വാഗ്ദാനം ചെയ്യുന്നതില്‍ സഹകരിച്ചതായി കൊട്ടക് മഹീന്ദ്ര ബാങ്കും ഇന്നോവിറ്റി പേയ്മെന്റ് സൊല്യഷന്സും അടുത്തിടെ പ്രഖ്യാപിച്ചു. ഇതോടെ, 10 ലക്ഷത്തിലധികം കൊട്ടക് ബാങ്ക് ഉപഭോക്താക്കള്‍ക്ക്, ആയിരത്തിലധികം നഗരങ്ങളിലായി 70,000 ഇന്നോവിറ്റി പിഒഎസ് ടെര്‍മിനലുകളില്‍ ഇഎംഐ ഓണ്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് തങ്ങളുടെ പര്‍ച്ചേസിംഗ് തവണകളായി തിരിച്ചടയ്ക്കാന്‍ അവസരമുണ്ട്. ഇന്നോവിറ്റിയുടെ പിഒഎസ് ടെര്‍മിനലുകളില്‍ പകതിയും, രണ്ട് ദശലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള 350 ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്നതിനാല്‍, ഈ ക്രമീകരണം പ്രത്യേകിച്ച് ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വായ്പ ആക്സസ് ചെയ്യാന്‍ സഹായിക്കും.
ഇഎംഐ സൗകര്യം എങ്ങനെ ലഭിക്കും?
ഡെബിറ്റ് കാര്‍ഡുകളിലെ ഇഎംഐകള്‍ വളരെ ലളിതവും എളുപ്പവും സൗകര്യപ്രദവുമാണ്. ആദ്യം കൊട്ടക് ഡെബിറ്റ് കാര്‍ഡ് ഇഎംഐ സൗകര്യത്തിനായി കാഷ്യറോട് ആവശ്യപ്പെടുക. ശേഷം ഇഷ്ടപ്പെട്ട ഇഎംഐ കാലാവധി തിരഞ്ഞെടുത്ത് ഇന്നോവിറ്റിയുടെ പിഒഎസ് ടെര്‍മിനലില്‍ കൊട്ടക് ഡെബിറ്റ് കാര്‍ഡ് സൈ്വപ്പ് ചെയ്യുക. നിങ്ങളുടെ പര്‍ച്ചേസ് പൂര്‍ത്തിയാക്കിയ ശേഷം തല്‍ക്ഷണ വായ്പ വിതരണം പ്രാപ്തമാക്കുക. ആര്‍ബിഐയുടെ കണക്കനുസരിച്ച്, ഇന്ത്യയിലുടനീളമുള്ള ഇന്നോവിറ്റി ടെര്‍മിനലുകളില്‍ പ്രതിമാസം 7,000 യുഎസ് ഡോളറിന്റെ ഇടപാടുകള്‍ നടക്കുന്നുണ്ട്. മറ്റു പേയ്മെന്റ് ദാതാക്കളുടെ ശരാശരിയെക്കാള്‍ ഇരട്ടിയാണിത്.

'ഈ ഉടമ്പടിയില്‍ ഒപ്പുവച്ച കൊട്ടക്കിന്റെയും ഇന്നോവിറ്റിയുടെയും മുഖ്യ ലക്ഷ്യമാണ് ഉപഭോക്തൃസൗകര്യവും താങ്ങാനാവുന്ന വായ്പയുമെന്നത്. ഞങ്ങളുടെ ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ പ്രയോജനത്തിനായി ഡെബിറ്റ് കാര്‍ഡ് ഓഫറിലെ ഞങ്ങളുടെ ഇഎംഐകള്‍ വിശാലമായ വ്യാപാരികളുടെ ശൃംഖലയിലേക്ക് വ്യാപിപ്പിക്കുന്നത് വളരെയധികം സന്തോഷം നല്കുന്നു. നിലവിലെ അനിശ്ചിതത്വം നിറഞ്ഞ കാലഘട്ടത്തില്‍ വായ്പ തിരിച്ചടവിനുള്ള വഴക്കം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു,' കോട്ടക് മഹീന്ദ്ര ബാങ്ക് കണ്‍സ്യൂമര്‍ അസറ്റ്സ് വിഭാഗം പ്രസിഡന്റ് അംബുജ് ചന്ദ്ന വ്യക്തമാക്കി. ഇത് വലിയൊരു കൂട്ടം ഉപയോക്താക്കള്‍ക്ക് എളുപ്പവും താങ്ങാനാവുന്നതുമായി തിരിച്ചടവ് ഓപ്ഷനും നല്കുന്നു. വെറുമൊരു സൈ്വപ്പിലൂടെ അവരുടെ ഉയര്‍ന്ന മൂല്യമുള്ള പര്‍ച്ചേസുകള്‍ തവണകളായി തിരിച്ചടയ്ക്കാനുള്ള അവസരം കൂടിയാണ് നല്‍കുന്നതെന്നും അംബുജ് ചന്ദ്ന കൂട്ടിച്ചേര്‍ത്തു.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം



Click it and Unblock the Notifications