നിങ്ങളുടെ കയ്യിൽ ഇപ്പോഴും 2000 രൂപ നോട്ടുകളുണ്ടോ? അവ എങ്ങനെ മാറ്റിയെടുക്കുമെന്ന് ചിന്തിക്കുകയാണോ?. 2,000 രൂപ നോട്ടുകൾ കൈവശമുള്ള പൗരന്മാരെ സഹായിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മുന്നോട്ടുവന്നിട്ടുണ്ട്. ഈ നോട്ടുകൾ മാറ്റി വാങ്ങാനോ നിക്ഷേപിക്കാനോ ഉള്ള നിരവധി ഓപ്ഷനുകൾ സെൻട്രൽ ബാങ്ക് വിശദമാക്കിയിട്ടുണ്ട്.
ഏതെങ്കിലും ആർബിഐ ശാഖയിലോ പോസ്റ്റ് ഓഫീസുകളിലോ നേരിട്ടെത്തി നോട്ടുകൾ മാറ്റി വാങ്ങാനോ നിക്ഷേപിക്കാനോ സാധിക്കുമെന്ന് ആർബിഐ പറയുന്നു. നിലവിൽ രാജ്യത്തുടനീളമുള്ള 19 ആർബിഐ ഓഫീസുകളിൽ ആളുകൾക്ക് 2000 രൂപ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ ഉള്ള സൗകര്യം ഉണ്ട്. ഇന്ത്യയിലെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ക്രെഡിറ്റ് ചെയ്യുന്നതിനായി ആളുകൾക്ക് ഈ നോട്ടുകൾ തപാൽ ഓഫീസിൽ നിന്ന് ഏത് ആർബിഐ ഇഷ്യൂ ഓഫീസിലേക്കും ഇന്ത്യ പോസ്റ്റ് വഴി അയയ്‌ക്കാനുള്ള സൗകര്യവും ലഭ്യമാണ്.
പോസ്റ്റ് ഓഫീസുകൾ വഴി 2000 രൂപ നോട്ടുകൾ എങ്ങനെ മാറ്റി വാങ്ങാം
2023 മേയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ, വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ 2000 രൂപ നോട്ടുകൾ ഏത് തപാൽ ഓഫീസ് വഴിയും മാറ്റിയെടുക്കാമെന്ന് ആർബിഐ അടുത്തിടെ വ്യക്തമാക്കി.

1. അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക: ആർബിഐ വെബ്സൈറ്റ് സന്ദർശിച്ച് ഹോംപേജിലെ 'Forms-Others' എന്ന സെഷൻ കണ്ടെത്തുക. 2000 രൂപ നോട്ടുകൾ മാറ്റുന്നതിനുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക.
2. ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്യുക: അപേക്ഷാ ഫോമിനൊപ്പം, ഒഫീഷ്യലി വാലിഡ് ഡോക്യുമെന്റിന്ഖെ (OVD) പകർപ്പും സമർപ്പിക്കണം. ആധാർ കാർഡ്, പാസ്‌പോർട്ട്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, NREGA കാർഡ്, പാൻ കാർഡ്, സർക്കാർ വകുപ്പോ പൊതുമേഖലാ യൂണിറ്റോ നൽകുന്ന തിരിച്ചറിയൽ കാർഡ് എന്നിവ ഒവിഡികളിൽ ഉൾപ്പെടുന്നു. കൂടാതെ, ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ ഒരു കോപ്പി ഉൾപ്പെടുത്തുക, സമീപകാല ബാങ്ക് സ്റ്റേറ്റ്‌മെന്റ് അല്ലെങ്കിൽ നിങ്ങളുടെ പാസ്‌ബുക്കിന്റെ ആദ്യ പേജ് ആകാം.
3. ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ രേഖകൾ സമർപ്പിക്കുക: രേഖകൾ തയ്യാറായിക്കഴിഞ്ഞാൽ, 2,000 രൂപ നോട്ടുകൾക്കൊപ്പം രാജ്യത്തെ ഏത് തപാൽ ഓഫീസിലും സമർപ്പിക്കുക. പോസ്റ്റ് ഓഫീസുകൾ ഇത് 19 നിയുക്ത ആർബിഐ ഇഷ്യൂ ഓഫീസുകളിൽ ഒന്നിലേക്ക് അയയ്ക്കും.
4. ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും: ആർബിഐ നടപടിക്രമങ്ങൾ പൂർത്തിയായശേഷം തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
