റിട്ടയർമെന്റ് സമയത്ത് നല്ലൊരു സമ്പാദ്യം നേടിയെടുക്കാൻ സ്വകാര്യ മേഖലയിലെ ജീവനക്കാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്). ജീവനക്കാരനും തൊഴിൽദാതാവും ഇപിഎഫ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നു. ഒരാൾക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും (ഡിഎ) കുറഞ്ഞത് 1,800 രൂപയും പരമാവധി 12 ശതമാനവും സംഭാവന ചെയ്യാം. തൊഴിലുടമയും അതേ തുക ജീവനക്കാരന്റെ ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നു.
തൊഴിലുടമയുടെ 12 ശതമാനം വിഹിതം രണ്ട് തരത്തിലാണ് നിക്ഷേപിക്കുന്നത്. 8.33 ശതമാനം ഇപിഎഫിലേക്കും 3.67 ശതമാനം ജീവനക്കാരുടെ പെൻഷൻ പദ്ധതിയിലേക്കുമാണ് പോവുക. ഇപിഎസ് നിക്ഷേപം ജീവനക്കാരനെ വിരമിച്ച ശേഷം പ്രതിമാസ പെൻഷൻ നേടാൻ സഹായിക്കും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഇപിഎഫ് സംഭാവനകൾക്ക് 8.25 ശതമാനമാണ് പലിശ നൽകുന്നത്. ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെയുള്ള ഇപിഎഫ് നിക്ഷേപങ്ങൾക്ക് നികുതി ഇളവുണ്ട്. കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുന്ന തുകയ്ക്കും നികുതി ഇല്ല.

25,000 പ്രതിമാസ ശമ്പളമുള്ളവരുടെ ഇപിഎഫ് തുക
ഒരാൾ 25-ാം വയസിൽ ഇപിഎഫ് നിക്ഷേപം തുടങ്ങുന്നുവെന്ന് കരുതുക. ജീവനക്കാരൻ 60 വയസുവരെ അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും 12 ശതമാനം ഇപിഎഫ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുന്നു. തൊഴിലുടമ 3.67 ശതമാനം സംഭാവന നൽകുന്നു. അങ്ങനെയെങ്കിൽ 35 വയസാകുമ്പോൾ നിങ്ങളുടെ ഇപിഎഫ് നിക്ഷേപം 45,05,360 രൂപയായിരിക്കും. പലിശയായി കിട്ടുക 1,35,99,128 രൂപയാണ്. അങ്ങനെയെങ്കിൽ നിങ്ങളുടെ മൊത്ത നിക്ഷേപം 1,81,04,488 രൂപയാണ്.
30,000 പ്രതിമാസ ശമ്പളമുള്ളവരുടെ ഇപിഎഫ് തുക
മുകളിൽ പറഞ്ഞ കണക്കുകൾ പ്രകാരമാണെങ്കിൽ നിങ്ങളുടെ ഇപിഎഫ് സംഭാവന 54,06,168 രൂപയാണ്. പലിശ ഇനത്തിൽ കിട്ടുന്ന 1,63,18,569 രൂപ കൂടി കണക്കാക്കിയാൽ മൊത്ത നിക്ഷേപ തുക 2,17,24,737 രൂപയാണ്.
35,000 പ്രതിമാസ ശമ്പളമുള്ളവരുടെ ഇപിഎഫ് തുക
ഇവരുടെ റിട്ടയർമെന്റ് സമയത്തെ മൊത്ത നിക്ഷേപം 63,07,473 രൂപയാണ്. പലിശ ഇനത്തിൽ കിട്ടുന്ന 1,90,38,937 രൂപ കൂടി കണക്കാക്കിയാൽ കിട്ടുന്ന മൊത്ത തുക 2,53,46,410 രൂപയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
