സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) സുവർണ ജൂബിലി സ്കോളർഷിപ്പ് സ്കീം 2024 ആരംഭിച്ചത്. സർക്കാർ അല്ലെങ്കിൽ സ്വകാര്യ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് സ്കീമിന് അപേക്ഷിക്കാം. ഇൻഡസ്ട്രിയൽ ട്രെയിനിങ് സ്ഥാപനങ്ങളിലും നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്ങുമായി (എൻസിവിടി) അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഇൻഡസ്ട്രിയൽ ട്രെയിനിങ് കേന്ദ്രങ്ങളിലുമുള്ള ടെക്നിക്കൽ, വൊക്കേഷണൽ കോഴ്‌സുകളും 12-ാം ക്ലാസിനു ശേഷമുള്ള ഇന്റഗ്രേറ്റഡ് കോഴ്‌സുകളും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
ജനറൽ സ്കോളർഷിപ്പ്, പെൺകുട്ടികൾക്കുള്ള പ്രത്യേക സ്കോളർഷിപ്പ് എന്നിങ്ങനെ എൽഐസി ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ് സ്കീം രണ്ട് തരത്തിലാണുള്ളത്. സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 22 ആണ്.

സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യത
പന്ത്രണ്ടാം ക്ലാസ്
2021-22, 2022-23, അല്ലെങ്കിൽ 2023-24 അധ്യയന വർഷങ്ങളിൽ കുറഞ്ഞത് 60% മാർക്കോടെയോ തത്തുല്യമായ സിജിപിഎയോ ഉള്ള പന്ത്രണ്ടാം ക്ലാസ് (അല്ലെങ്കിൽ തത്തുല്യം) പാസായിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ വഴി മെഡിസിൻ, എഞ്ചിനീയറിംഗ്, അല്ലെങ്കിൽ ഏതെങ്കിലും ബിരുദം, ഡിപ്ലോമ അല്ലെങ്കിൽ വൊക്കേഷണൽ കോഴ്‌സ് തുടങ്ങിയ മേഖലകളിലെ ഒന്നാം വർഷ ബിരുദ കോഴ്‌സിന് 2024-25 അധ്യയന വർഷത്തിൽ പ്രവേശനം നേടിയിരിക്കണം. മാതാപിതാക്കളുടെ അല്ലെങ്കിൽ രക്ഷിതാക്കളുടെ വാർഷിക വരുമാനം 2,50,000 രൂപയിൽ കൂടരുത്.
10-ാം ക്ലാസ്
കുറഞ്ഞത് 60% മാർക്കോടെ പത്താം ക്ലാസ് (അല്ലെങ്കിൽ തത്തുല്യം) അല്ലെങ്കിൽ അതേ അധ്യയന വർഷങ്ങളിൽ തത്തുല്യമായ സിജിപിഎ പാസായിരിക്കണം. അംഗീകൃത സ്ഥാപനങ്ങൾ മുഖേന ഒന്നാം വർഷ വൊക്കേഷണൽ അല്ലെങ്കിൽ ഡിപ്ലോമ കോഴ്‌സുകൾക്ക് 2024-25 അധ്യയന വർഷത്തിൽ പ്രവേശനം നേടിയിരിക്കണം. മാതാപിതാക്കളുടെ അല്ലെങ്കിൽ രക്ഷിതാക്കളുടെ വാർഷിക വരുമാനം 2,50,000 രൂപയിൽ കൂടരുത്.
പെൺകുട്ടികൾക്കുള്ള പ്രത്യേക സ്കോളർഷിപ്പ്
നിശ്ചിത അധ്യയന വർഷങ്ങളിൽ കുറഞ്ഞത് 60% മാർക്കോടെയോ തത്തുല്യമായ സിജിപിഎയോടെയോ പത്താം ക്ലാസ് (അല്ലെങ്കിൽ തത്തുല്യം) പാസായിരിക്കണം. അംഗീകൃത സ്ഥാപനങ്ങൾ മുഖേന രണ്ട് വർഷത്തേക്ക് ഇന്റർമീഡിയറ്റ്/10+2 പാറ്റേൺ, വൊക്കേഷണൽ അല്ലെങ്കിൽ ഡിപ്ലോമ കോഴ്‌സുകളുടെ ഒന്നാം വർഷത്തിൽ ഉന്നത പഠനത്തിന് 2024-25 അധ്യയന വർഷത്തിൽ പ്രവേശനം നേടിയിരിക്കണം. മാതാപിതാക്കളുടെയോ അല്ലെങ്കിൽ രക്ഷിതാക്കളുടെയോ വാർഷിക വരുമാനം 2,50,000 രൂപയിൽ കവിയാൻ പാടില്ല.
സ്കോളർഷിപ്പ് കാലാവധി
ജനറൽ സ്‌കോളർഷിപ്പ് കോഴ്‌സിന്റെ മുഴുവൻ കാലയളവിലും ലഭിക്കും. പെൺകുട്ടികൾക്കുള്ള പ്രത്യേക സ്കോളർഷിപ്പ് രണ്ട് വർഷത്തേക്കും ലഭിക്കും.
സ്കോളർഷിപ്പ് തുക
ജനറൽ സ്‌കോളർഷിപ്പ്: മെഡിസിൻ മേഖലയിൽ (എംബിബിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഡിഎസ്) ഉന്നത വിദ്യാഭ്യാസം നേടുന്ന തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രതിവർഷം 40,000 രൂപ നൽകും. എല്ലാ വർഷവും രണ്ട് തവണകളായി 20000 രൂപ വീതമാണ് നൽകുക. കോഴ്‌സിന്റെ കാലാവധി സ്കോളർഷിപ്പ് യോഗ്യതയ്ക്ക് വിധേയമാണ്.
എഞ്ചിനീയറിംഗ് മേഖലയിൽ (ബിഇ, ബിടെക്, ബിആർക്) ഉന്നത വിദ്യാഭ്യാസം നേടുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രതിവർഷം 30,000 രൂപ നൽകും. ഓരോ വർഷവും 15000 രൂപ വീതം രണ്ട് തവണകളായാണ് നൽകുക. കോഴ്‌സിന്റെ കാലാവധി സ്കോളർഷിപ്പ് യോഗ്യതയ്ക്ക് വിധേയമാണ്.
ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഇൻ്റഗ്രേറ്റഡ് കോഴ്‌സുകൾ, ഏതെങ്കിലും മേഖലയിലെ ഡിപ്ലോമ കോഴ്‌സ് അല്ലെങ്കിൽ മറ്റ് തത്തുല്യ കോഴ്‌സുകൾ, സർക്കാർ അംഗീകൃത കോളേജുകൾ / സ്ഥാപനങ്ങൾ വഴിയുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകൾ അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ (ഐടിഐ) കോഴ്‌സുകൾ എന്നിവയിൽ വിദ്യാഭ്യാസം നേടുന്ന തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രതിവർഷം 20,000 രൂപ നൽകും. എല്ലാ വർഷവും രണ്ട് ഗഡുക്കളായി 10000 രൂപ വീതം നൽകും.
പെൺകുട്ടികൾക്കുള്ള പ്രത്യേക സ്കോളർഷിപ്പ്: സർക്കാർ അംഗീകൃത കോളേജുകൾ/സ്ഥാപനങ്ങൾ അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ കോഴ്‌സുകൾ വഴി ഇന്റർമീഡിയറ്റ്/10 + 2 പാറ്റേൺ/ വൊക്കേഷണൽ അല്ലെങ്കിൽ ഡിപ്ലോമ കോഴ്‌സുകളിൽ ഉപരിപഠനത്തിന് അർഹത ലഭിച്ച പെൺകുട്ടികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രതിവർഷം 15,000 രൂപ നൽകും. രണ്ട് വർഷത്തേക്ക്, ഓരോ വർഷവും 7500 രൂപ വീതം രണ്ട് തവണകളായാണ് നൽകുക. കോഴ്‌സിന്റെ കാലാവധി സ്കോളർഷിപ്പ് യോഗ്യതയ്ക്ക് വിധേയമാണ്.
സ്കോളർഷിപ്പിന് എങ്ങനെ അപേക്ഷിക്കാം
https://licindia.in എന്ന ലിങ്ക് വഴി ഓൺലൈനിലൂടെ മാത്രമേ അപേക്ഷകർക്ക് അപേക്ഷകൾ സമർപ്പിക്കാൻ കഴിയൂ. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം, അപേക്ഷയിൽ നൽകിയിരിക്കുന്ന ഇ-മെയിൽ വിലാസത്തിൽ സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടാൽ മറുപടി ലഭിക്കും.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications