ചെറിയ പ്രായത്തില്‍ തന്നെ സാമ്പത്തിക സാക്ഷരതയെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് ഭാവിയില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനും പണം വിവേകത്തോടെ ചെലവഴിക്കുന്നതിനും സഹായിക്കുന്നു. സാമ്പത്തികപരമായ അടിസ്ഥാന ആശയങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതിനായി മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എട്ട് കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
എന്താണ് പണം?
ഭക്ഷണം, വസ്ത്രം തുടങ്ങിയ ആവശ്യവസ്തുക്കള്‍ വാങ്ങുന്നതിനും കളിപ്പാട്ടങ്ങള്‍ പോലുള്ള ആഗ്രഹിക്കുന്ന സാധനങ്ങള്‍ വാങ്ങുന്നതിനും പണം ഉപയോഗിക്കുന്നു എന്ന് വിശദീകരിക്കാം. അതേപോലെ തന്നെ പണം എളുപ്പത്തില്‍ ഉണ്ടാവുന്ന ഒന്നല്ലെന്നും അതിന് കഠിനാധ്വാനം ആവശ്യമാണെന്നും ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്.

എന്തിന് സമ്പാദിക്കണം?
സമ്പാദ്യത്തിന്റെ പ്രാധാന്യം കുട്ടികള്‍ മനസിലാക്കേണ്ടതുണ്ട്. അവര്‍ക്ക് ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം ഭാവിയില്‍ അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കായി മാറ്റിവെക്കാന്‍ അവരെ പഠിപ്പിക്കുക. ഇത് അവരെ ക്ഷമ പഠിപ്പിക്കുകയും അവരുടെ ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്യുന്നതിനായും പ്രേരിപ്പിക്കുന്നു.
ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം
കുട്ടികളെ അവരുടെ ആഗ്രഹങ്ങളും (രസകരമായ എന്നാല്‍ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍) ആവശ്യങ്ങളും(ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം) തമ്മിലുള്ള വ്യത്യാസം പഠിപ്പിക്കുക. പണം ചെലവാക്കുന്ന കാര്യത്തില്‍ വിവേകപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഇതവരെ സഹായിക്കും.
ബജറ്റിംഗ് അടിസ്ഥാനങ്ങൾ
നിങ്ങളുടെ കുട്ടികളെ അവരുടെ പണം ലാഭിക്കലും ചെലവിടലും പോലുള്ള വിഭാഗങ്ങളായി വിഭജിക്കാൻ സഹായിക്കുന്നതിലൂടെ ബജറ്റ് ആശയത്തിലേക്ക് അവരെ പരിചയപ്പെടുത്താം. പോക്കറ്റ് മണിയുടെ ഒരു ചെറിയ തുക അവരെ ബജറ്റിനെക്കുറിച്ച് പഠിപ്പിക്കാൻ ഉപയോഗിക്കാം.
പണത്തിന്റെ മൂല്യം
വീട് വൃത്തിയാക്കുക, വസ്ത്രം മടക്കുക തുടങ്ങിയ പ്രായത്തിനനുസരിച്ചുള്ള ജോലികൾ നൽകി സ്വന്തം പണം സമ്പാദിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക. കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് മനസിലാക്കിയാൽ കുട്ടികൾ പണത്തെ വിലമതിക്കാനും വിവേകപൂർണ്ണമായ തീരുമാനങ്ങള്‍ എടുക്കാനും സഹായിക്കുന്നു
സ്മാർട്ടായ ചെലവിടൽ ശീലങ്ങൾ
ചെലവഴിക്കുന്നതിനുമുമ്പ് ചിന്തിക്കാൻ കുട്ടികളെ നയിക്കുക. എനിക്ക് ഇത് ശരിക്കും ആവശ്യമുണ്ടോ അല്ലെങ്കിൽ ഒരാഴ്ചയ്ക്ക് ശേഷവും എനിയ്ക്കിത് ആവശ്യമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കാൻ അവരെ പഠിപ്പിക്കുക. ഇത് ചിന്താപൂർവ്വമായ ചെലവ് ശീലങ്ങൾ കെട്ടിപ്പടുക്കാനും അനാവശ്യ വാങ്ങലുകൾ ഒഴിവാക്കാനും അവരെ സഹായിക്കുന്നു.
പങ്കുവെക്കല്‍ ശീലിപ്പിക്കുക
നിങ്ങളുടെ കുട്ടികളെ അവരുടെ പണം ആവശ്യമുള്ളവരുമായി പങ്കിടാൻ പഠിപ്പിക്കുന്നത് അവരിൽ സ്നേഹവും സഹാനുഭൂതിയും വളർത്തിയെടുക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്. സ്വന്തം ആഗ്രഹങ്ങളും മറ്റുള്ളവരുടെ ആഗ്രഹങ്ങളും നിറവേറ്റാൻ ഒരാൾക്ക് പണം ഉപയോഗിക്കാമെന്ന് മനസ്സിലാക്കാന്‍ ഇതവരെ സഹായിക്കുന്നു
നിക്ഷേപം എന്ന ആശയം
നിക്ഷേപം കുട്ടികള്‍ ചെറിയ പ്രായത്തില്‍ തന്നെ മനസ്സിലാക്കേണ്ടതും വളര്‍ത്തിയെടുക്കേണ്ടതും അനിവാര്യമാണ്. ചെറിയ നിക്ഷേപങ്ങള്‍ ഭാവിയില്‍ വലിയ സമ്പാദ്യത്തിന് വഴിവെക്കുന്നു എന്നവര്‍ക്ക് മനസ്സിലാക്കി കൊടുക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
