ചെലവാക്കിക്കൊണ്ട് പണം നേടാം; ഏറ്റവും മികച്ച ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡുകൾ

ദൈനംദിന ചെലവുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഈ ചെലവുകളിൽ നിന്ന് എങ്ങനെ പണം ലാഭിക്കമെന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ? ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡുകൾ നിങ്ങൾക്കുള്ള ശരിയായ തിരഞ്ഞെടുപ്പായിരിക്കുമെന്നുറപ്പാണ്. ഇതിനോടകം തന്നെ വിപണിയിൽ ശക്തമായ സാനിധ്യമായി മാറികഴിഞ്ഞ ഇത്തരം ക്രെഡിറ്റ് കാർഡുകളുടെ വിശ്വാസ്യതയിലും ഫലപ്രാപ്തിയിലും ആർക്കും സംശയമില്ല. ഇതുപയോഗിച്ചുള്ള ചെലവുകൾക്ക് കൃത്യമായ അനുപാതം ക്യാഷ്ബാക്കായി വാഗ്ദാനം ചെയ്യുന്നു. അതായത് നിങ്ങൾ ചെലവാക്കുന്ന തുകയിൽ നിന്ന് തന്നെ ഒരു ഭാഗം തിരികെ നൽകുന്നു.

എന്നാൽ എല്ലാ ക്യാഷ്ബാക്ക് കാർഡുകളും ഒരുപോലെയല്ല. ചിലർ നിങ്ങൾ വാങ്ങുന്ന എല്ലാത്തിനും ഒരു നിശ്ചിത ശതമാനം തിരികെ നൽകുന്നു, മറ്റുള്ളവർ ചില പ്രത്യേക വാങ്ങലുകൾക്കോ ചെലവുകൾക്കോ കൂടുതൽ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ശരിയായ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്, പലചരക്ക് സാധനങ്ങൾ അല്ലെങ്കിൽ ഓൺലൈൻ ഷോപ്പിംഗ് പോലെ നിങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്ന സാധനങ്ങളിൽ നിന്ന് നിങ്ങൾക്ക് പണം തിരികെ നേടാനാകും. ഇന്ത്യയിലെ മുൻനിര ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെയെന്ന് നോക്കാം.

ക്യാഷ്ബാക്ക് എസ്ബിഐ കാർഡ്: 999 രൂപയടച്ച് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്ന ക്രെഡിറ്റ് കാർഡാണിത്. വർഷാവർഷം പുതുക്കുന്നതിനും 999 രൂപ അടച്ചാൽ മതിയാകും. ഓൺലൈനിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ അഞ്ച് ശതമാനം ക്യാഷ്ബാക്കും കടകളിൽ നിന്ന് വാങ്ങുമ്പോൾ ഒരു ശതമാനം ക്യാഷ്ബാക്കും എസ്ബിഐ കാർഡുകൾ വാഗ്ദാനം ചെയ്യുന്നു.

ആക്സിസ് എയ്സ് ക്രെഡിറ്റ് കാർഡ്: 499 രൂപ മാത്രമടച്ച് ഉപഭോക്താക്കൾക്ക് നേടാൻ സാധിക്കുന്ന ക്രെഡിറ്റ് കാർഡിൽ ഉറപ്പായ ക്യാഷ്ബാക്കാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഗൂഗിൾ പേ ഉപയോഗിച്ച് യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുമ്പോഴും ഫോൺ, ഡിടിഎച്ച് എന്നിവ റീച്ചാർജ് ചെയ്യുമ്പോഴും അഞ്ച് ശതമാനം ക്യാഷ്ബാക്കാണ് ലഭിക്കുന്നത്. സ്വിഗ്ഗി, സൊമാറ്റോ, ഒല തുടങ്ങിയവയ്ക്ക് നാല് ശതമാനം ക്യാഷ്ബാക്കും ലഭിക്കും.

ചെലവാക്കിക്കൊണ്ട് പണം നേടാം; ഏറ്റവും മികച്ച ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡുകൾ

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്: പ്രതിവർഷം 500 മുതൽമുടക്കിൽ പുതുക്കാനും രജിസ്റ്റർ ചെയ്യാനും സാധിക്കുന്ന ക്രെഡിറ്റ് കാർഡാണിത്. ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങുമ്പോൾ അഞ്ച് ശതമാനം ക്യാഷ്ബാക്കും സ്വിഗ്ഗി, പിവിആർ എന്നിവയിൽ നാല് ശതമാനം ക്യാഷ്ബാക്കുമാണ് ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

ആമസോൺ പേ ഐസിഐസി ക്രെഡിറ്റ് കാർഡ് എടുക്കുന്നതിനോ നിലവിലുള്ള കാർഡ് പുതുക്കുന്നതിനോ യാതൊരുവിധ ചെലവുകളും ഇല്ലായെന്നതാണ് ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡിന്റെ പ്രധാന സവിശേഷത. ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ അഞ്ച് ശതമാനം ക്യാഷ്ബാക്കും മറ്റ് ഓഫ്ലൈൻ ചെലവുകൾക്ക് ഒരു ശതമാനം ക്യാഷ്ബാക്കും ഇതിലൂടെ ലഭിക്കുന്നു.

എച്ചിഡിഎഫ്സി മില്ലേനിയ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയും ഈ സേവനം ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്. 1000 രൂപയാണ് കാർഡ് എടുക്കുന്നതിനും പിന്നീട് പുതുക്കുന്നതിനും നൽകേണ്ടി വരുന്നത്. എല്ലാ പ്രമുഖ ഓൺലൈൻ ഇ-കൊമേഴ്സ് സൈറ്റുകളിലും അഞ്ച് ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്ന എച്ച്ഡിഎഫ്സി മില്ലേനിയ കടകളിൽ നിന്ന് നേരിട്ട് വാങ്ങുമ്പോൾ ഒരു ശതമാനം ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X