ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലേക്ക് നീങ്ങുന്ന വേളയിലാണ് കൊവിഡ് 19 മഹാമാരി ഇന്ത്യയിലെത്തുന്നത്. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, വ്യാവസായിക ഉല്പാദനത്തിലെ കുറവ്, തകര്‍ന്ന അസംഘടിത മേഖല, ഇതിനെല്ലാമുപരി ഇന്ത്യക്കാരല്ലാത്തയാളുകളെ രാജ്യത്തേക്ക് കുടിയേറാന്‍ അനുവദിക്കുന്ന നടപടി എന്നിവയെല്ലാം കൊണ്ട് സമ്പദ്വ്യവസ്ഥ നിശ്ചലമായിരുന്നു. ഇക്കാലയളവിലാണ് കൂനിന്മേല് കുരു എന്ന നിലയില്‍ കൊവിഡ് 19 മഹാമാരിയും എത്തുന്നത്. പല സംരംഭങ്ങളെയും നഷ്ടത്തിലേക്ക് നയിക്കുന്നതില്‍ മോശം സാമ്പത്തിക സ്ഥിതി കാരണമായി. ഇവരുടെ മന്ദഗതിയുള്ള വളര്‍ച്ചയും ഉല്പാദനക്കുറവും ത്രൈമാസ ഫലങ്ങളില്‍ പ്രകടമാണ്. ശരാശരി എട്ട് ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍, 2020 ഏപ്രിലില്‍ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 24 ശതമാനമായി ഉയര്‍ന്നു. ഇത് ലോക്ക്ഡൗണിന്റെ തുടക്കിത്തില്‍ മാത്രമായിരുന്നുവെന്നും അസംഘടിത മേഖലയിലെ തൊഴില്‍ നഷ്ടങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ഓര്‍ക്കുക.
മീഡിയ ഹൗസുകളും ചില്ലറ വ്യാപാരികളും വേതനമോ 90 ദിവസത്തെ അറിയിപ്പോ ഇല്ലാതെ പിരിച്ചുവിടലുകള്‍ ആരംഭിച്ചു. മാധ്യമ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം നിലവില്‍ അച്ചടി മാധ്യമ വായനാശീലം ജനങ്ങള്ക്കിടയിലുണ്ടെങ്കിലും ഒട്ടും വൈകാതെ തന്നെ ഇവ പൂര്‍ണമായി ഡിജിറ്റല്‍ മോഡിലേക്ക് മാറുമെന്നത് ഉറപ്പാണ്. എന്നാല്‍, എല്ലാ തൊഴില്‍ നഷ്ടങ്ങളും മഹാമാരി മൂലം ഉണ്ടായതാണെന്ന് ഉറപ്പ് പറയാനാവില്ല. കമ്പനികളുടെ വരുമാനം കുറഞ്ഞു എന്നത് ശരിയാണ്. എന്നാല്‍, കമ്പനികളുടെ ഇതുവരെയുള്ള എല്ലാ നേട്ടങ്ങളിലും ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരുടെ അധ്വാനമുണ്ടായിരുന്നുവെന്നതും ഓര്‍ക്കേണ്ടതാണ്.
ഈ കമ്പനികളില്‍ ചിലര്‍ക്കെങ്കിലും ഒരു വലിയ ബാലന്‍സ് ഷീറ്റിലും പ്രതിഫലിക്കാത്ത വലിയൊരു കരുതല്‍ ശേഖരം പ്രതിസന്ധി ഘട്ടങ്ങളില്‍ ജീവനക്കാരെ സഹായിക്കുന്നതിനായി ഉപയോഗിക്കാമായിരുന്നു. എന്നാലിതിന് പകരം ജീവനക്കാരെ പിരിച്ചുവിടുന്നതിലാണ് മിക്കവരും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിനിടയില്‍ ജോലി നഷ്ടപ്പെട്ടവരാണ് നിങ്ങളെങ്കില്‍, ഒട്ടും പരിഭ്രാന്തരാകേണ്ട. പകരം, തൊഴില്‍ വിപണിയില്‍ സാധ്യതകള്‍ വിലയിരുത്തി ഇതെങ്ങനെ മറികടക്കാം എന്ന് ചിന്തിക്കുക. തൊഴില്‍ മേഖലയിലെ ചില വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ താഴെ നല്കുന്നു;
1. നിങ്ങളുടെ സ്വകാര്യ ബ്രാന്‍ഡ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം എന്നാണ് ആദ്യമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഉദഹാരണമായി, മഹാമാരിയ്ക്ക് തൊട്ടുമുമ്പ് ജോലി നഷ്ടപ്പെട്ട ഒരു ബിസിനസ് എഡിറ്റര്‍, ബിസിനസിനെ കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍, അഭിപ്രായങ്ങള്‍ എന്നിവ പങ്കുവെക്കുന്നതിനായി ഒരു ബ്ലോഗ് ആരംഭിച്ചു. ഇത്തരത്തില്‍ നിങ്ങളുടെ വൈദഗ്ധ്യത്തിന്റെ മേഖല തിരഞ്ഞെടുത്ത് നിങ്ങള്‍ക്കും പുതിയ സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്. നാമെല്ലാവരും ഒരു ഡിജിറ്റല്‍ യുഗത്തിലാണ് ജീവിക്കുന്നതെന്ന് ചിന്ത എപ്പോഴും മനസില്‍ കരുതുക.
2. ട്വിറ്ററിലുള്ള നിങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുക: ലിങ്ക്ഡ്ഇനെക്കാളും ഏറ്റവും വലിയ സോഷ്യല്‍ മീഡിയ സഖ്യമാണ് ട്വിറ്റര്‍. ട്വിറ്ററില്‍ നിങ്ങളുടെ ഉദ്ദ്യേശ പ്രസ്താവനകള്‍ നിര്‍മ്മിക്കുക. നിങ്ങളുടെ പാഷനുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ ആരംഭിക്കുക. നിങ്ങളൊരു സംരംഭകനാവാന്‍ തീരുമാനിക്കുകയാണെങ്കില്‍ വ്യവസായ മേഖലയിലെ പ്രമുഖരെയും തൊഴിലുടമകളെയും ക്ലയന്റുകളെയും പിന്തുടരുക, ടാഗ് ചെയ്യുക. സമാനമായി രീതിയില്‍ ജോലി നഷ്ടപ്പെട്ടവരുമായി കൂടുതല്‍ സംവദിക്കാന്‍ ശ്രമിക്കുക.
3. മീറ്റിംഗ് ഗ്രൗണ്ടായി സൂം വെബിനാര്‍ ആരംഭിക്കുക. നിരവധി ആളുകള്‍ ഇത്തരത്തില്‍ ഗ്രൂപ്പുകളും മറ്റും ഉപയോഗിച്ച് ചെയ്തിട്ടുണ്ട്. മേഖലയില്‍ നിങ്ങള്‍ക്കുള്ള ബന്ധങ്ങള്‍ ശക്തമാക്കുകയും പഴയ ബന്ധങ്ങളെ പാനലിന്റെ ഭാഗമാക്കുകയെ അല്ലെങ്കില്‍ നിങ്ങളുടെ പുതിയ ആശയങ്ങളുടെ പങ്കാളികളോ ആക്കുക. യഥാസമയം ഒരു ചെറിയ ഫീസ് ഈടാക്കുന്ന പരീക്ഷണം. ടാര്‍ഗെറ്റ് പ്രേക്ഷകര്‍ക്കായി വെബിനാര്‍ ഒരു യഥാര്‍ഥ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
