മക്കളുടെ ശോഭനമായ ഭാവി എല്ലാ രക്ഷിതാക്കളുടേയും എറ്റവും വലിയ ലക്ഷ്യവും അതേ സമയം ആശങ്കയുമാണ്. ഏറിവരുന്ന പഠന ചിലവുകളും, മറ്റ് ചിലവുകളുമാണ് രക്ഷിതാക്കളുടെ ആശങ്കയ്ക്ക് കാരണം. അതുകൊണ്ട് തന്നെ ഭാവി ചിലവുകൾ കൂടി മുന്നിൽ കണ്ട് വേണം നിക്ഷേപം നടത്താൻ. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട്. മികച്ച വരുമാനം എന്നതിനൊപ്പം കേന്ദ്രസർക്കാർ ഗ്യാരണ്ടി കൂടി ലഭിക്കുന്നു എന്നതാണ് ഇത്തരം പദ്ധതികളുടെ ഏറ്റവും വലിയ പ്രയോജനം. സുകന്യ സമൃദ്ധി യോജന മക്കളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ഏറ്റവും മികച്ച നിക്ഷേപ മാർഗമാണ്. മാസം 5000 രൂപ മാറ്റിവച്ചാൽ 15 വർഷം കൊണ്ട് 17 ലക്ഷം രൂപയോളം നേടാം.
സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015 ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിയും ആരംഭിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കേന്ദ്രം ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതോടെ സുകന്യ സമൃദ്ധി യോജനയും കൂടുതല്‍ ആകര്‍ഷകമായി.

10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാവുന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അവള് ആയിരിക്കും അക്കൗണ്ട് ഉടമ. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളുടെ പേരില്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കൂ. ഇരട്ടകള്‍/മൂന്നു കുട്ടികള്‍ എന്നിങ്ങനെ ജനിച്ചാല്‍ രണ്ടില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കാം. പോസ്റ്റ് ഓഫീസുകളിലോ ബാങ്കുകളിലോ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാന്‍ കഴിയും. പിന്നീട് മറ്റ് ബാങ്കുകളുടെ ശാഖകളിലേക്കോ പോസ്റ്റ് ഓഫീസുകളിലേക്കോ എളുപ്പത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കും. പദ്ധതിയുടെ നിക്ഷേപ കാലയളവ് 15 വര്‍ഷവും മെച്യൂരിറ്റി കാലാവധി 21 വര്‍ഷവുമാണ്. പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ മെച്യൂരിറ്റി തുകയുടെ 50 ശതമാനവും ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്പോളും പിന്‍വലിക്കാവുന്നതാണ്.
250 രൂപ മുതൽ നിക്ഷേപിക്കാം
250 രൂപ പ്രാരംഭ നിക്ഷേപം നടത്തി സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാവുന്നതാണ്. അതിനുശേഷം ഓരോ സാമ്പത്തിക വര്‍ഷത്തിലും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപം നടത്താം. മൊത്തം തുക ഒരുമിച്ചോ അല്ലെങ്കില്‍ പ്രതിമാസ അടിസ്ഥാനത്തിലോ അടയ്ക്കാവുന്നതാണ്. എന്നാൽ അക്കൗണ്ടില്‍ മിനിമം തുക നിലനിര്‍ത്തിയില്ലെങ്കില്‍, 50 രൂപ പിഴ ഈടാക്കും. നിക്ഷേപത്തിൽ വീഴ്ച വരുത്തിയ ഓരോ വര്‍ഷത്തിനും കുറഞ്ഞത് 250 രൂപ + 50 രൂപ വീതം അടച്ച് അക്കൗണ്ട് തുറന്ന തീയതി മുതല്‍ 15 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് തിരിച്ചെടുക്കാവുന്നതാണ്.
പലിശ നിരക്കുകൾ
നിലവില്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകള്‍ക്ക് 8 ശതമാനം പലിശ ലഭിക്കുന്നുണ്ട്. ലഭിക്കുന്ന പലിശ എല്ലാ സാമ്പത്തിക വര്‍ഷാവസാനവും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവിന് അര്‍ഹതയുണ്ട്. നിക്ഷേപിച്ച തുകയ്ക്കും നികുതി നല്‍കേണ്ടതില്ല.
കാല്‍ക്കുലേറ്റര്‍
സുകന്യ സമൃദ്ധി യോജനയിൽ എല്ലാ മാസവും 5,000 രൂപ നിക്ഷേപിച്ചാൽ ആകെ വാർഷിക നിക്ഷേപം 60,000 രൂപ. അതായത് 15 വർഷം കൊണ്ട് 9,00,000 രൂപയുടെ നിക്ഷേപം. 8 ശതമാനം പലിശ നിരക്ക് കൂടി കൂട്ടുമ്പോൾ 15 വർഷം കൊണ്ട് ലഭിക്കുക 17,93,814 രൂപ. അതായത് നിക്ഷേപത്തിന്റെ ഇരട്ടിയോളം. മെച്യൂരിറ്റി കാലാവധിയായ 21 വർഷം പൂർത്തിയാകുമ്പോൾ 26,93,814 ലക്ഷം രൂപയാണ് ലഭിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
