ആഗോള വിപണികള്‍ ചാഞ്ചാട്ടത്തില്‍ പാതയിലാണെങ്കിലും ആഭ്യന്തര വിപണി താരതമ്യേന ശക്തമായ നിലയിലാണുള്ളത്. ഇതിനിടെ കോര്‍പ്പറേറ്റ് കമ്പനികളുടെ രണ്ടാം പാദഫലങ്ങളും പുറത്തുവരുന്നു. അതിനാല്‍ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമാണ്. ഇത്തരത്തില്‍ മികച്ച സെപ്റ്റംബര്‍ പാദഫലം പ്രസിദ്ധീകരിച്ചതും ടെക്നിക്കലായും അടിസ്ഥാനപരമായും അനുകൂല ഘടകങ്ങളുള്ള 2 മള്‍ട്ടിബാഗര്‍ ഓഹരിയിലെ ഹ്രസ്വകാല നിക്ഷേപത്തിനുള്ള വിശദാംശങ്ങളാണ് താഴെ കൊടുക്കുന്നത്.
ഇന്ത്യന്‍ ഹോട്ടല്‍സ്
115 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ളതും ദക്ഷിണേഷ്യയിലെ ഏറ്റലവും വലിയ ഹോട്ടല്‍ ശൃംഖലയാണ് ഇന്ത്യന്‍ ഹോട്ടല്‍സ് (BSE: 500850, NSE : INDHOTEL). താജ്, വിവാന്ത, ജിഞ്ചര്‍, ദി ഗേറ്റ് വേ തുടങ്ങിയ ബ്രാന്‍ഡുകളില്‍ ആഡംബരത്തിന്റെ വിവിധ ശ്രേണിയിലുള്ള ഹോട്ടലുകള്‍ നടത്തുന്നു. 4 ഭൂഖണ്ഡങ്ങളിലെ 12 രാജ്യങ്ങളിലായി 80 ഇടങ്ങളില്‍ 200-ഓളം ഹോട്ടലുകളും 20,000-ലധികം മുറികളും ഈ ടാറ്റ ഗ്രൂപ്പ് കമ്പനിക്ക് സ്വന്തമായുണ്ട്. മുംബൈയിലെ താജ് മഹല്‍ പാലസ് ചരിത്രത്തില്‍ ഇടംപിടിച്ചതാണ്.
എന്തുകൊണ്ട് വാങ്ങാം ?
2 വര്‍ഷത്തോളം നീണ്ട കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ വിനോദ സഞ്ചാര മേഖല ഉണര്‍ന്നത് ഹോട്ടല്‍ വ്യവസായത്തിന് തുണയാകുന്നു. ഇതില്‍ ഏറ്റവും നേട്ടം കൊയ്യാവുന്ന കമ്പനിയാണ് ഇന്ത്യന്‍ ഹോട്ടല്‍സ്. അധിക ബാധ്യതകളില്ലാതെ കരാര്‍ അടിസ്ഥാനത്തില്‍ റൂമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നോക്കുന്നതും അവകാശ ഓഹരിയിലൂടെയും യോഗ്യതയുള്ള വമ്പന്‍ നിക്ഷേപകരില്‍ നിന്നും 4,000 കോടിയുടെ ഫണ്ട് സമാഹരിക്കുന്നതും അടിസ്ഥാനപരമായി ഈ ടാറ്റ ഗ്രൂപ്പ് കമ്പനിക്ക് അനുകൂല ഘടകങ്ങളാണ്.
അതുപോലെ കഴിഞ്ഞ ഒരു മാസക്കാലയളവിലെ ഉയര്‍ന്ന നിലവാരം ഭേദിച്ച് ബ്രേക്കൗട്ട് കുതിപ്പിനുള്ള സൂചനയും ഇന്ത്യന്‍ ഹോട്ടല്‍സ് ഓഹരിയുടെ ചാര്‍ട്ടില്‍ തെളിയുന്നു.
ലക്ഷ്യവില 388 രൂപ
കഴിഞ്ഞ ദിവസം 335 രൂപയിലായിരുന്നു ഇന്ത്യന്‍ ഹോട്ടല്‍സ് ഓഹരിയുടെ ക്ലോസിങ്. 335- 341 രൂപ നിലവാരത്തിനിടയില്‍ നില്ക്കുമ്പോള് ഈ ടാറ്റ ഗ്രൂപ്പ് ഓഹരി വാങ്ങാമെന്ന് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചു. ഇവിടെ നിന്നും 3 മാസത്തിനുള്ളില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് ഓഹരിയുടെ വില 388 രൂപയിലേക്ക് മുന്നേറാമെന്നാണ് നിഗമനം.
ഈ ട്രേഡ് എടുക്കുന്നവര്‍ 308 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. അതേസമയം കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ പെര്‍സിസ്റ്റന്റ് സിസ്റ്റംസ് ഓഹരികള്‍ 209 ശതമാനം നേട്ടമാണ് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
പെര്‍സിസ്റ്റന്റ് സിസ്റ്റംസ്
ഡിജിറ്റല്‍ എന്‍ജിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയാണ് പെര്‍സിസ്റ്റന്റ് സിസ്റ്റംസ്. ബിസിന്സ് സ്ഥാപനങ്ങളുടെ ആധുനികവത്കരണത്തിനും ഡിജിറ്റല്‍വത്കരണത്തിനും ആവശ്യമായ സഹായങ്ങളും മാര്‍ഗോപദേശങ്ങളും സംബന്ധിച്ച സേവനങ്ങളാണ് പ്രധാനമായും നല്‍കുന്നത്. സ്ഥാപനങ്ങളുടെ ഉത്പാദന പ്രക്രിയയെ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സോഫ്റ്റ്വെയര് സംവിധാനങ്ങള്‍, പ്രയോഗക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. ടെലികോം, അടിസ്ഥാന സൗകര്യ വികസനം, ലൈഫ് സയന്‍സ്, ഹെല്‍ത്ത്കെയര്‍ മേഖലകളിലാണ് പെര്‍സിസ്റ്റന്റ് സിസ്റ്റംസിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.
എന്തുകൊണ്ട് വാങ്ങാം ?
2022-ല്‍ ഇതിനകം ഐടി ഓഹരികള്‍ ശക്തമായ തിരുത്തല്‍ നേരിട്ടുകഴിഞ്ഞു. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട മിക്ക നെഗറ്റീവ് ഘടകങ്ങളും ഉള്‍ക്കൊണ്ടിട്ടുണ്ട്. ഇതുകൊണ്ടുതന്നെ താഴ്ന്ന നിലവാരത്തില്‍ നിന്നും പിന്തുണയാര്ജിക്കുന്നതായി കാണാം. ഇതിനിടെ പുറത്തുവന്ന സെപ്റ്റംബര്‍ പാദഫലം ചില കമ്പനികളില്‍ ശുഭാപ്തി വിശ്വാസം നിറയ്ക്കുന്നതാണ്. ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഐടി മിഡ് കാപ് ഓഹരിയാണ് പെര്‍സിസ്റ്റന്റ് സിസ്റ്റംസ്.
നിക്ഷേപത്തിനുള്ള റിസ്ക്കില്‍ നിന്നും നേടാവുന്ന ആദായത്തിന്റെ അനുപാതത്തിലും പെര്‍സിസ്റ്റന്റ് സിസ്റ്റംസ് ഓഹരികള്‍ ഇപ്പോള്‍ ആകര്‍ഷകമായ നിലവാരത്തിലാണുള്ളത്. കൂടാതെ ഓഹരിയുടെ ചാര്‍ട്ടില്‍ ബുള്ളിഷ് സൂചനയായ 'ഡബിള്‍ ബോട്ടം' പാറ്റേണും പ്രകടമാണ്.
ലക്ഷ്യവില 4,240 രൂപ
കഴിഞ്ഞ ദിവസം 3,698 രൂപയിലായിരുന്നു പെര്‍സിസ്റ്റന്റ് സിസ്റ്റംസ് (BSE: 533179, NSE : PERSISTENT) ഓഹരിയുടെ ക്ലോസിങ്. 3,715- 3,767 രൂപ നിലവാരത്തിനിടയില്‍ നില്ക്കുമ്പോള് ഈ ഓഹരി വാങ്ങാമെന്ന് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചു. ഇവിടെ നിന്നും 3 മാസത്തിനുള്ളില്‍ പെര്‍സിസ്റ്റന്റ് സിസ്റ്റംസ് ഓഹരിയുടെ വില 4,240 രൂപയിലേക്ക് മുന്നേറാമെന്നാണ് നിഗമനം.
ഈ ട്രേഡ് എടുക്കുന്നവര്‍ 3,390 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. അതേസമയം കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ പെര്‍സിസ്റ്റന്റ് സിസ്റ്റംസ് ഓഹരികള്‍ 472 ശതമാനം നേട്ടമാണ് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications