കഴിഞ്ഞ മൂന്ന് വർഷമായി നിക്ഷേപകരുടെ പ്രിയപ്പെട്ട തിരഞ്ഞെടുപ്പാണ് സ്‌മോൾ, മിഡ്‌ക്യാപ് ഫണ്ടുകൾ. മ്യൂച്വൽ ഫണ്ട് വിപണിയിലെ ട്രേഡ് ബോഡിയായ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യയുടെ (എഎംഎഫ്ഐ) റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ നാല് വർഷത്തിനിടെ മിഡ്‌ക്യാപ് ഫണ്ടുകളിലെ നിക്ഷേപക അക്കൗണ്ടുകളുടെ എണ്ണം ഇരട്ടിയായി. 1.4 കോടിയാണ് നിലവിലുള്ള അക്കൗണ്ടുകൾ. സ്മോൾ ക്യാപ് ഫണ്ടിൽ മൂന്നിരട്ടി വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1.9 സ്‌മോൾക്യാപ് ഫണ്ടുകളുടെ ഫോളിയോകൾ നിലവിലുണ്ട്. എന്നാൽ സ്‌മോൾ, മിഡ്‌ക്യാപ് ഫണ്ടുകൾ അപകട സാധ്യത, റിട്ടേൺസ്, വൈവിധ്യവൽക്കരണം എന്നിവയുടെ കാര്യത്തിൽ ലാർജ്‌ക്യാപ് ഫണ്ടുകളിൽ നിന്ന് വ്യത്യസ്തമാണ്. എന്തുകൊണ്ടാണ് ആളുകൾ കൂടുതലായും സ്മോൾ, മിഡ് ക്യാപ് പണ്ടുകൾ തിരഞ്ഞെടുക്കുന്നതെന്നും അതിൽ നിന്നും പരമാവധി നേട്ടമെങ്ങനെ ഉണ്ടാക്കമെന്നും നോക്കാം.
മിഡ്‌ക്യാപ് മ്യൂച്വൽ ഫണ്ട് സ്കീമുകൾ ആസ്തിയുടെ 65 ശതമാനമെങ്കിലും നിക്ഷേപിക്കുന്നത് 101 നും 250 നും ഇടയിലുള്ള ഇടത്തരം കമ്പനികളിൽ അവരുടെ മുഴുവൻ വിപണി മൂലധനത്തെ അടിസ്ഥാനമാക്കിയാണ്. അതേസമയം സ്മോൾക്യാപ് സ്കീമുകൾ 65 ശതമാനവും മുഴുവൻ വിപണി മൂലധനത്തെ അടിസ്ഥാനമാക്കി 250-ന് മുകളിലുള്ള ചെറുകിട കമ്പനികളിലും നിക്ഷേപം നടത്തുന്നു. മിഡ്, സ്മോൾക്യാപ് കമ്പനികൾക്ക് പലപ്പോഴും ഉയർന്ന വളർച്ചാ സാധ്യത കാണിക്കുന്നു. വളർച്ച ഘട്ടത്തിലാണെന്നതാണ് ഇതിനുള്ള അടിസ്ഥാന കാരണം. ലാർജ്‌ക്യാപ് സ്റ്റോക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സ്റ്റോക്കുകൾ വിശകലന വിദഗ്ധർ ട്രാക്ക് ചെയ്യുന്നത് കുറവാണ്.

മാറിക്കൊണ്ടിരിക്കുന്ന വിപണി സാധ്യതകളോട് മിഡ്, സ്മോൾക്യാപ് ഓഹരികൾ വേഗത്തിൽ പ്രതികരിക്കുന്നു. ഹ്രസ്വകാല അസ്ഥിരതയ്‌ക്ക് സാധ്യതയുണ്ടെങ്കിലും, ഈ ഫണ്ടുകൾ ദീർഘകാലാടിസ്ഥാനത്തിൽ കാര്യമായ വരുമാനം വാഗ്ദാനം ചെയ്യുന്നു. ഇവിടെ ചെറുകിട നിക്ഷേപകർ മിഡ്, സ്മോൾക്യാപ് ഫണ്ടുകളെ അവരുടെ അപകട സാധ്യതയുടെ സമഗ്രമായ വിലയിരുത്തലിനൊപ്പം ദീർഘകാല നിക്ഷേപ ചക്രവാളവും സംയോജിപ്പിക്കുന്ന തന്ത്രപരമായ മാനസികാവസ്ഥയോടെ സമീപിക്കുന്നത് മികച്ച തീരുമാനമായിരിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സ്മോൾക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ചെറുകിട നിക്ഷേപകർക്ക് വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യാനുള്ള ധൈര്യം ഉണ്ടായിരിക്കണം. സ്മോൾക്യാപ് ഫണ്ടുകൾ മൂന്നോ നാലോ വർഷം നീണ്ടുനിൽക്കുന്ന കാലയളവിൽ പൂജ്യം അല്ലെങ്കിൽ നെഗറ്റീവ് റിട്ടേൺ നൽകാനുള്ള സാധ്യത വളരെ കൂടുതലാണ്. അപകടസാധ്യതകൾ കുറയ്ക്കുന്നതിന്, സ്മോൾ ക്യാപ് ഫണ്ടുകൾ വൈവിധ്യവത്കരിക്കുന്നത് ഉചിതമായിരിക്കും.
വളരുന്ന കോർപ്പസ് ഒരു ഫണ്ടിന്റെ പ്രകടനത്തെ മന്ദഗതിയിലാക്കിയേക്കാം. ഒരു കേന്ദ്രീകൃത പോർട്ട്‌ഫോളിയോ കൈവശം വെക്കുന്നത് വഴി ഫണ്ടിനെ അപകടകരമാക്കാനും ഇതിന് കഴിയും. പോർട്ട്‌ഫോളിയോയിലെ സ്റ്റോക്കുകളുടെ എണ്ണം വർധിപ്പിക്കുക എന്നതാണ് ഫണ്ട് മാനേജർമാർക്ക് ഈ പ്രശ്‌നത്തെ നേരിടാനുള്ള ഒരു മാർഗം. സ്‌മോൾ, മിഡ്‌ക്യാപ് വിഭാഗങ്ങളിലെ പല ഫണ്ടുകളും അവരുടെ പോർട്ട്‌ഫോളിയോയിലെ ഹോൾഡിംഗുകളുടെ എണ്ണം വർധിപ്പിച്ചതായും പഠനങ്ങൾ വ്യക്തമാക്കുന്നു. പോർട്ട്‌ഫോളിയോയിൽ വളരെയധികം സ്റ്റോക്കുകൾ കൈവശം വയ്ക്കുന്നതിറെ ഒരു പോരായ്മ, പോർട്ട്‌ഫോളിയോ വളരെ സാധാരണമായ ഒരു പോർട്ട്‌ഫോളിയോ ആയി മാറും, അത് ബെഞ്ച്മാർക്കിനെ മറികടക്കാൻ പ്രയാസമാണ്.
ലാർജ്‌ക്യാപ്‌സ്, മിഡ്‌ക്യാപ്‌സ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ പണലഭ്യത കുറവുള്ളതും ആഘാത ചെലവ് കൂടുതലുള്ളതുമായ ഒരു വിഭാഗമാണ് സ്‌മോൾക്യാപ്. അതിനാൽ, ഈ സ്കീമുകളിലേക്കുള്ള പുതിയ നിക്ഷേപം വെട്ടിക്കുറയ്ക്കാൻ ചില മ്യൂച്വൽ ഫണ്ടുകളെ നിർബന്ധിതരാക്കി. വലിയ അസറ്റ് വലുപ്പമുള്ള അഞ്ചോളം സ്മോൾക്യാപ് ഫണ്ടുകൾ പുതിയ സബ്‌സ്‌ക്രിപ്‌ഷനുകൾ സ്വീകരിക്കുന്നത് നിർത്തി. സ്റ്റോക്ക് വിലയിലെ കുത്തനെയുള്ള റൺ-അപ്പ് കാരണം സ്മോൾക്യാപ് സ്പേസിലെ പരിമിതമായ അവസരങ്ങളാണ് ഇതിന് പ്രധാനമായും കാരണം. നിപ്പോൺ ഇന്ത്യ സ്‌മോൾക്യാപ്, ടാറ്റ സ്‌മോൾക്യാപ്, എസ്‌ബിഐ സ്‌മോൾക്യാപ്, കൊട്ടക് സ്‌മോൾക്യാപ്, ഐസിഐസിഐ പ്രുഡൻഷ്യൽ സ്‌മോൾക്യാപ് ഫണ്ട് എന്നിവ ഒറ്റത്തവണയായോ വ്യവസ്ഥാപിതമായ രീതിയിലോ പുതിയ സബ്‌സ്‌ക്രിപ്‌ഷനുകൾ നിർത്തി/പരിമിതപ്പെടുത്തിയ ഫണ്ടുകളിൽ ഉൾപ്പെടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
