നിങ്ങൾക്ക് മുൻകാലങ്ങളിൽ സമ്പാദ്യത്തിലോ ബജറ്റിംഗിലുമോ പണമുപയോഗിക്കുന്നതിലൊ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ, ഇപ്പോൾ വേണമെങ്കിലും പുതിയൊരു തുടക്കം കുറിക്കാനും മികച്ച സാമ്പത്തിക ശീലങ്ങൾ നിർമ്മിക്കാനും സാധിക്കും. ചെറിയ, സ്ഥിരതയുള്ള മാറ്റങ്ങൾ, ദീർഘകാല വിജയത്തിലേക്ക് നയിക്കും. പണം കൈകാര്യം ചെയ്യുകയെന്നത് നിങ്ങൾക്ക് ഉള്ളതിന്റെ പരമാവധി പ്രയോജനം നേടുന്നതായിരിക്കണം. ജീവിതച്ചെലവുകൾ ഉയരുന്നതും ഡിജിറ്റൽ ഇടപാടുകൾ വർദ്ധിക്കുന്നതും സാമ്പത്തിക രംഗം വേഗത്തിൽ മാറുന്നതുമായ സാഹചര്യത്തിൽ, നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രണത്തിൽ എടുക്കേണ്ട ഏറ്റവും നല്ല സമയമാണിത്.നിങ്ങൾ കൂടുതൽ സേവിങ്ങ്സ്സിനോ ഇൻവെസ്റ്റ് നടത്താനോ, അല്ലെങ്കിൽ പണം സംബന്ധിച്ച ആശങ്ക കുറയ്ക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, 2025ൽ മികച്ച സാമ്പത്തിക ശീലങ്ങൾ നിർമ്മിക്കാൻ ഇതാ ചില മാർഗങ്ങൾ.
1. വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിക്കുക
നിങ്ങൾ മാറ്റങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്, ആദ്യം നിങ്ങൾക്ക് എന്ത് നേടണമെന്നത് വ്യക്തമാക്കണം.നിങ്ങൾ എന്തിനുവേണ്ടിയാണ് പരിശ്രമിക്കുന്നത് എന്ന് വ്യക്തമാകുമ്പോൾ, അതിന് അനുയോജ്യമായ നല്ല ശീലങ്ങൾ വികസിപ്പിക്കാനും അത് പിന്തുടരാനുമുള്ള സാധ്യത കൂടുതലാകും.

നിങ്ങളുടെ ലക്ഷ്യങ്ങളെ കുറച്ച് ഘട്ടങ്ങളായിത്തിരിക്കുക:
ലക്ഷ്യങ്ങൾ
– മൂന്ന് മാസത്തിനുള്ളിൽ ₹10,000 സേവ് ചെയ്യുക
– ആറുമാസത്തെ അടിയന്തര നിധി ഉണ്ടാക്കുക
- വിരമിക്കൽനായി നിക്ഷേപം ആരംഭിക്കുക
2. നിങ്ങളുടെ ചെലവുകൾ നിരീക്ഷിക്കുക
നിങ്ങളുടെ പണം എവിടേക്കാണ് പോകുന്നത് എന്നത് അറിയാതെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാകില്ല. ബജറ്റിംഗ് ആപ്പുകൾ ഉപയോഗിച്ച് നിങ്ങളുടെ ചെലവുകൾ നിരീക്ഷിക്കുക. ഇത് അനാവശ്യ ചെലവുകൾ കുറയ്ക്കാൻ സഹായിക്കും.നിങ്ങളുടെ ഇടപാടുകൾ ആഴ്ചയിലൊരിക്കൽ പരിശോധിക്കുക, ബജറ്റിനുള്ളിൽ തുടരുന്നുണ്ടോ എന്നുറപ്പാക്കുക.
3. ബജറ്റ് തയ്യാറാക്കി അതിന് അനുസൃതമായി പ്രവര്‍ത്തിക്കുക
ബജറ്റിങ് എന്നത് നിങ്ങളുടെ പണം ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതും അതിന്റെ പരമാവധി പ്രയോജനം നേടുന്നതുമായിരിക്കണം. 50/30/20 നിയമം പോലെയുള്ള ലളിതമായ ബജറ്റിംഗ് രീതി പിന്തുടരുന്നത് നല്ലതാണ്.
50% – അനിവാര്യ ചെലവുകൾ (വാടക, ഭക്ഷണം, വൈദ്യുതി ബിൽ തുടങ്ങിയവ)
30% – ആഗ്രഹങ്ങൾ (ഹോട്ടൽ ഭക്ഷണം, ഷോപ്പിങ്, വിനോദം)
20% – സേവിംഗ്സ്, നിക്ഷേപങ്ങൾ
സേവ് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം നേരിട്ട് ഒരു സേവിംഗ് അക്കൗണ്ടിലോ നിക്ഷേപത്തിലോ ഓട്ടോമാറ്റികായിട്ട് പോവുന്ന രീതിയിലാക്കുക.
4. പണത്തെക്കുറിച്ച് പഠിക്കുക
സാമ്പത്തിക അറിവ് നേടുക ഒരു ജീവിതകാല പഠനയാത്രയാണ്.
വ്യക്തിഗത സാമ്പത്തിക ബ്ളോഗുകൾ, പോഡ്കാസ്റ്റുകൾ, യൂട്യൂബ് ചാനലുകൾ എന്നിവ പിന്തുടരുക. മോർഗൻ ഹൗസിൻ്റെ "സൈക്കോളജി ഓഫ് മണി , റോബർട്ട് കിയോസക്കിയുടെ "റിച്ച് ഡാഡ് പൂവർ ഡാഡ് "പോലെയുള്ള പുസ്തകങ്ങൾ വായിക്കുക.പുതിയ നിക്ഷേപ മാർഗങ്ങളും സാമ്പത്തിക തന്ത്രങ്ങളും അറിയുന്നതിന് വാർത്തകൾ വായിച്ച് അപ്ഡേറ്റ് ആയിരിക്കുക.
5. സ്ഥിരത പുലർത്തുക
ഒരു രാത്രി കൊണ്ട് വൻ മാറ്റങ്ങൾ വരുത്തിയതുകൊണ്ട് മികച്ച സാമ്പത്തിക ശീലങ്ങൾ വളർത്താൻ സാധിക്കില്ല. ചെറിയ, സ്ഥിരതയുള്ള ശ്രമങ്ങളാണ് ദീർഘകാലത്തേക്ക് വലിയ ഫലങ്ങൾ നൽകുന്നത്. അതിനാൽ, ധൈര്യത്തോടെ മുന്നോട്ട് പോകുക, നിങ്ങളുടെ പുരോഗതി നിരീക്ഷിക്കുക, ഒപ്പം ചെറിയ വിജയങ്ങൾ ആഘോഷിക്കുക.2025 നിങ്ങളുടെ സാമ്പത്തിക നിയന്ത്രണം ഏറ്റെടുക്കാനുള്ള വർഷമാണ്. ഇന്ന് തന്നെ തുടങ്ങൂ, നിങ്ങളുടെ ഭാവിക്കു നന്ദി പറയൂ.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
