പ്രതികൂല ആഗോള ഘടകങ്ങളുടെ സ്വാധീനമാണ് ഒരിടവേളയ്ക്കു ശേഷം ആഭ്യന്തര വിപണിയേയും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് തള്ളിവിട്ടത്. ഇതിനോടൊപ്പം യുഎസ് ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ റെക്കോഡ് മൂല്യശോഷണവും വിദേശ നിക്ഷേപകരുടെ വില്പനയും തിരിച്ചടിയേകുന്നു.
ഇതോടെ മുന്നേറ്റത്തിന്റെ പാതയിലായിരുന്ന ഓഹരികളില്‍ ലാഭമെടുപ്പും തിരുത്തലും പ്രകടമാകുന്നുണ്ട്. സമാനമായി കഴിഞ്ഞ മൂന്ന് മാസത്തിനിടെ വമ്പന്‍ മുന്നേറ്റം കാഴ്ചവെച്ച മിഡ് കാപ് ഓഹരിക്ക് സെല്‍ (SELL) റേറ്റിങ് നല്കി മുന്‍നിര ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി രംഗത്തെത്തിയത്.
ഫൈന്‍ ഓര്‍ഗാനിക്സ്
വിവിധതരം കെമിക്കലുകളുടെ ഉത്പദാന/ വിതരണ/ കയറ്റുമതിയുടേയും എല്ലാവിധ മൂല്യവര്‍ധിത ശ്രേണിയിലും നിര്‍മാണ പങ്കാളിത്തം വഹിക്കാന്‍ ശേഷിയുള്ള മുന്‍നിര കമ്പനിയാണ് ഫൈന്‍ ഓര്‍ഗാനിക്സ്. 1973-ലാണ് തുടക്കം. പ്ലാസ്റ്റിക്സ്, കോസ്മെറ്റിക്സ്, കോട്ടിങ്സ്, ഫൂഡ് തുടങ്ങിയവ ഉള്‍പ്പെടെ വിവിധ വ്യാവസായിക മേഖലകളിലേക്ക് ആവശ്യമായ 400-ലധികം ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി കമ്പനിക്ക് സ്വന്തമാണ്. കൊക്കോ കോള, ബെര്‍ജര്‍ പെയിന്റ്സ്, ഏഷ്യന്‍ പെയിന്റ്സ്, ബ്രിട്ടാണിയ, പാര്‍ലെ തുടങ്ങിയ വന്‍കിട കമ്പനികള്‍ ഫൈന്‍ ഓര്‍ഗാനിക്സിന്റെ ഉപഭോക്താക്കളാണ്.
നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 21,200 കോടിയാണ്. ഫൈന്‍ ഓര്‍ഗാനിക്സിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 313 രൂപ നിരക്കിലും പിഇ അനുപാതം 55 മടങ്ങിലുമാണ്. മൂല്യമതിപ്പിന്റെ അടിസ്ഥാനത്തില്‍ ഈ രണ്ട് ഘടകങ്ങളും മെച്ചപ്പെടാനുണ്ട്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.13 ശതമാനമാണ്.
അതേസമയം ഫൈന്‍ ഓര്‍ഗാനിക്സിന്റെ ഓഹരിയിന്മേലുള്ള ആദായം (ROE) 30.7 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) 38.8 ശതമാനം നിരക്കിലുമാണുള്ളത്. ഈ രണ്ട് ഘടകങ്ങളും മികച്ച നിലവാരത്തിലാണെന്നതും ശ്രദ്ധേയം. കഴിഞ്ഞ 3 വര്‍ഷമായി ഫൈന്‍ ഓര്‍ഗാനിക്സിന്റെ അറ്റാദായത്തില്‍ 24 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ലക്ഷ്യവില 5,145 രൂപ
കഴിഞ്ഞ ദിവസം രാവിലെ 7,200 രൂപ നിലവാരത്തിലായിരുന്നു ഫൈന്‍ ഓര്‍ഗാനിക്സ് ഓഹരിയിലെ വ്യാപാരം നടന്നിരുന്നത്. ഈ സമയത്താണ് ആനന്ദ് രാത്തി, ഈ മിഡ് കാപ് ഓഹരിക്ക് സെല്‍ റേറ്റിങ് നല്‍കിയത്. സമീപ ഭാവിയില്‍ ഫൈന്‍ ഓര്‍ഗാനിക്സ് ഓഹരിയുടെ വില 5,145 രൂപയിലേക്ക് ഇടിയാമെന്നാണ് ആനന്ദ് രാത്തി സൂചിപ്പിച്ചത്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 28 ശതമാനം താഴെയാണ്. കഴിഞ്ഞ ദിവസം 3 ശതമാനത്തിലധികം ഇടിഞ്ഞ് 6,891 രൂപയിലായിരുന്നു ഫൈന്‍ ഓര്‍ഗാനിക്സ് ഓഹരിയുടെ ക്ലോസിങ്.
അതേസമയം ഫൈന്‍ ഓര്‍ഗാനിക്സ് (BSE: 541557, NSE : FINEORG) ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം സെപ്റ്റംബര്‍ പകുതിയോടെ രേഖപ്പെടുത്തിയ 7,329 രൂപയും താഴ്ന്ന വില 2,984 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ മിഡ് കാപ് ഓഹരി 4,800 രൂപ നിലവാരത്തില്‍ നിന്നും 7,300 നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നത്. 50 ശതമാനം നേട്ടം.
സമാനമായി ഒരു വര്‍ഷ കാലയളവില്‍ 130 ശതമാനവും മൂന്ന് വര്‍ഷത്തിനിടെ 320 ശതമാനത്തോളം മള്‍ട്ടിബാഗര്‍ നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ ആധാരമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications