മൊബൈൽ ഫോണിനും ഇൻഷുറൻസ് എടുക്കാം, അപ്രതീക്ഷിത നഷ്ടങ്ങളിൽ നിന്നും സംരക്ഷണം, വിശദമായി അറിയാം

സ്മാർട്ട് ഫോൺ കയ്യിലില്ലാത്ത നിമിഷത്തെപ്പറ്റി ചിന്തിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യവും സ്മാർട്ട് ഫോണുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന് പറയുന്നതാവും ശരി. നമ്മുടെ ദൈനംദിന ജീവിതത്തിൽ സ്മാർട്ട്ഫോണുകൾ വഹിക്കുന്ന നിർണായക പങ്ക് കണക്കിലെടുക്കുമ്പോൾ മൊബൈൽ ഫോണുകൾക്കും ഒരു ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത് നല്ലതായിരിക്കില്ലേ.

ആശയവിനിമയം, ജോലി, വിനോദം, സാമ്പത്തിക ഇടപാടുകൾ എന്നിവയ്‌ക്കായി വളരെയധികം ആശ്രയിക്കുന്നതിനാൽ, ഒരു സ്‌മാർട്ട്‌ഫോൺ നഷ്‌ടപ്പെടുകയോ കേടുവരികയോ ചെയ്താൽ പ്രശ്നമാകും. അതോടൊപ്പം സാമ്പത്തിക നഷ്ടവും ഉണ്ടായേക്കാം. ഈ സാഹചര്യത്തിലാണ് മൊബൈൽ ഇൻഷുറൻസ് ഉപകാരപ്പെടുക.

എന്താണ് മൊബൈൽ ഇൻഷുറൻസ്..?

മൊബൈൽ ഫോണുകൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഇൻഷുറൻസ് പോളിസിയാണ് മൊബൈൽ ഇൻഷുറൻസ്. ഫോണിൻ്റെ നഷ്‌ടമോ കേടുപാടുകളോ പോലുള്ള സംഭവങ്ങൾക്ക് ഈ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു . ഇത് നിങ്ങളുടെ മൊബൈൽ ഉപകരണത്തിൽ നേരിട്ട് വാങ്ങാം, സാധ്യമായ നാശനഷ്ടങ്ങളിൽ നിന്ന് പരിരക്ഷിക്കുന്നതിന് സൗകര്യപ്രദമായ മാർഗം വാഗ്ദാനം ചെയ്യുന്നു.

കയ്യിൽ ലക്ഷങ്ങളുടെ ഫോണാണോ, ഇൻഷുറൻസ് ചെയ്യുന്നത് നല്ലതാണ്

എന്തൊക്കെ പരിരക്ഷകൾ

മൊബൈൽ ഇൻഷുറൻസ് നിർബന്ധമായിരിക്കണമെന്നില്ല, എന്നാൽ ഇത് നിങ്ങളുടെ മൊബൈലിനോ സ്‌മാർട്ട്‌ഫോണിനോ നിർണായകമായ ഒരു സാമ്പത്തിക സംരക്ഷണമായിരിക്കും. മൊബൈൽ ഇൻഷുറൻസ് എന്തൊക്കെ തരത്തിലുള്ള പരിരക്ഷകൾ നൽകുന്നു എന്ന് നോക്കാം.

1. നഷ്ടപ്പെട്ടാൽ സാമ്പത്തിക സഹായം- ഫോൺ ഏതെങ്കിലും അവസരത്തിൽ മോഷ്ടിക്കപ്പെടുകയോ, നഷ്ടപ്പെടുകയോ ചെയ്താൽ വീണ്ടെടുക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. അതോടൊപ്പമുണ്ടാകുന്ന സാമ്പത്തിക നഷ്ടവും വലുതായിരിക്കും. മൊബൈൽ ഇൻഷുറൻസ് അത്തരം സന്ദർഭങ്ങളിൽ ഇൻഷ്വർ ചെയ്ത തുക വരെ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നു.

2. ആക്സിഡൻ്റൽ ബ്രേക്കേജ് പ്രൊട്ടക്ഷൻ - മൊബൈൽ ഫോണുകൾ ചെലവേറിയതാണ്. അതുകൊണ്ട് തന്നെ എന്തെങ്കിലും കേട് പാടുകൾ സംഭവിച്ചാൽ അവ നന്നാക്കുന്നത് ചെലവേറിയതാണ്. മൊബൈൽ ഇൻഷുറൻസ് ഇത്തരത്തിലുള്ള സമയങ്ങളിൽ സാമ്പത്തിക സാഹായം വാഗ്ധാനം ചെയ്യുന്നു.

3. വാട്ടർ അല്ലെങ്കിൽ ഈർപ്പം കാരണമുള്ള കേടുപാടുകൾ- മൊബൈൽ ഇൻഷുറൻസ് സാധാരണയായി വെള്ളം, ഈർപ്പം എന്നിവ മൂലമുണ്ടാകുന്ന ആകസ്മികമായ കേടുപാടുകൾക്ക് ഇൻഷുറൻസ് വാഗ്ധാനം ചെയ്യുന്നു.

4. സാങ്കേതിക തകരാറുകൾ - ഇയർ ജാക്കുകൾ, ചാർജിംഗ് പോർട്ടുകൾ, ടച്ച് സ്ക്രീനുകൾ എന്നിവയിലെ പ്രശ്നങ്ങൾ പോലുള്ള സാങ്കേതിക തകരാറുകൾക്കുള്ള കവറേജ്.

5. നോ ക്ലെയിം ബോണസ് - മുൻ പോളിസി കാലയളവിൽ ക്ലെയിമുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ പോളിസി പുതുക്കുന്ന സമയത്ത് പോളിസി ഉടമകൾക്ക് ചില ഇൻഷുറൻസ് കമ്പനികൾ നോ ക്ലെയിം ബോണസ് വാഗ്ദാനം ചെയ്യുന്നു.

കയ്യിൽ ലക്ഷങ്ങളുടെ ഫോണാണോ, ഇൻഷുറൻസ് ചെയ്യുന്നത് നല്ലതാണ്

എല്ലാ നാശനഷ്ടങ്ങൾക്കും പരിരക്ഷയില്ല

ഫോൺ ഇൻഷുറൻസ് പോളിസികൾ വൈവിധ്യമാർന്ന നാശനഷ്ടങ്ങൾ കവർ ചെയ്യുമെങ്കിലും താഴെ പറയുന്നവയ്ക്ക് പരിരക്ഷ ലഭിക്കില്ല.

1. ഫോണിൻ്റെ ദുരൂഹമായ നഷ്ടം

2. ഉടമയല്ലാത്ത മറ്റൊരാൾ ഫോൺ ഉപയോഗിക്കുന്നത് മൂലമുള്ള കേടുപാടുകൾ

3. ഫോണിൽ നേരത്തെയുള്ള തകരാറുകൾ

4. ഫോണിന് ബോധപൂർവമായ കേടുപാടുകൾ

വാറന്‍റി അല്ല ഇൻഷുറൻസ്

തങ്ങളുടെ മൊബൈൽ ഫോണുകൾക്കായി വിപുലീകൃത വാറൻ്റി ലഭിക്കുമ്പോൾ എന്തിനാണ് ഇൻഷുറൻസ് എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എന്നാൽ രണ്ടും രണ്ടാണ്. സാധാരണയായി മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ തകരാറുകൾക്ക് മാത്രമാണ് വാറന്‍റിയുടെ പരിരക്ഷ. എന്നാൽ മൊബൈൽ ഇൻഷുറൻസ് മെക്കാനിക്കൽ, ഇലക്ട്രിക്കൽ പ്രശ്നങ്ങൾക്ക് പുറമെ മോഷണം, ആകസ്മികമായ കേടുപാടുകൾ, ലിക്വിഡ് കേടുപാടുകൾ തുടങ്ങിയ അവസരങ്ങളിലും കവറേജ് നൽകുന്നു.

മൊബൈൽ ഇൻഷുറൻസിൻ്റെ വില എത്രയാണ്?

ഇന്ത്യയിൽ, സാധാരണയായി പ്രതിമാസം 67 രൂപയിൽ നിന്ന് ആരംഭിക്കുന്ന മൊബൈൽ ഇൻഷുറൻസുകളുണ്ട്. ഇൻഷുറൻസ് കമ്പനിയെയും മൊബൈൽ വിലയെയും ആശ്രയിച്ച് അത് 6000 രൂപ മുതൽ 7000 രൂപ വരെയാകാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X