പ്രതീക്ഷച്ചതിലും ഉയര്‍ന്ന തോതില്‍ പണപ്പെരുപ്പ നിരക്ക് പുറത്തു വന്നതിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 20, 21 തീയതികളില്‍ ചേരുന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ യോഗം ആഗോള വിപണികള്‍ക്ക് നിര്‍ണായകമാണ്. ഇത്തരത്തിലുള്ള ആഗോള ഘടകങ്ങള്‍ പ്രതികൂലമാകുന്നതാണ് ആഭ്യന്തര വിപണിയിലും ഇപ്പോള്‍ വെല്ലുവിളി ഉയര്‍ത്തുന്നത്.
എന്നിരുന്നാലും ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും പ്രകടമാണ്. വിപണിയില്‍ വമ്പന്‍ തകര്‍ച്ച നേരിടുന്നതിനിടയിലും ബ്രേക്കൗട്ട് കുതിപ്പില്‍ മുന്നേറുന്ന 2 മിഡ് കാപ് ഓഹരികളുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
ഭാരത് ഡൈനാമിക്സ്
രാജ്യത്ത് പൊതുമേഖലയിലുള്ള പ്രശസ്ത പ്രതിരോധ സ്ഥാപനമാണ് ഭാരത് ഡൈനാമിക്സ്. ഇന്ത്യന്‍ സായുധ സേനകള്‍ക്ക് ആവശ്യമായ ഗൈഡഡ് മിസൈലുകളും മൈനുകളും ജലത്തിനടിയില്‍ ഉപയോഗിക്കാവുന്ന ആയുധങ്ങളും വിവധ റൈഫിളുകളും അനുബന്ധ ഘടകങ്ങളും നിര്‍മിക്കുന്നു. ഇതിനായി ഡിആര്‍ഡിഒ-യുമായും വിദേശ ആയുധ നിര്‍മാതാക്കളുമായും കരാറുകളുണ്ട്. അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ഭാരത് ഡൈനാമിക്സ് ഓഹരികള്‍ 136 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച 6 ശതമാനം കുതിച്ചുയര്‍ന്ന് 921 രൂപയിലാണ് ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 960/ 1,010 രൂപ നിലവാരത്തിലേക്ക് ഭാരത് ഡൈനാമിക്സ് (BSE: 541143, NSE : BDL) ഓഹരിയുടെ വില മുന്നേറാമെന്ന് ഷേര്ഖാന് ബിഎന്‍പി പരിബാസ് സൂചിപ്പിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 880 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
നീണ്ട ഇടവേളയിലെ സ്ഥിരതയാര്‍ജിക്കലിനു ശേഷം കഴിഞ്ഞയാഴ്ചയോടെ ഭാരത് ഡൈനാമിക്സ് ഓഹരിയുടെ ചാര്‍ട്ടില്‍ ബ്രേക്കൗട്ട് പ്രകടമായിട്ടുണ്ട്. ഇതിനോടൊപ്പം ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിച്ചതും ശുഭസൂചനയാണ്.
തെര്‍മാക്സ്
കെമിക്കല്‍ വ്യവസായ മേഖലകളിലേക്ക് വേണ്ട പരിസ്ഥിതി സൗഹൃദ, ഊര്‍ജ സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് തെര്‍മാക്സ്. വെള്ളിയാഴ്ച 4 ശതമാനം കുതിച്ചുയര്‍ന്ന് 2,561 രൂപ നിലവാരത്തിലാണ് ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 2,660/ 2,760 രൂപയിലേക്ക് തെര്‍മാക്സ് ഓഹരിയുടെ വില ഉയരാമെന്ന് ഷേര്ഖാന് ബിഎന്‍പി പരിബാസ് സൂചിപ്പിച്ചു.
ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,465 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. വെള്ളിയാഴ്ച തെര്‍മാക്സ് (BSE: 500411, NSE : THERMAX) ഓഹരിയുടെ ചാര്‍ട്ടില്‍ ട്രയാംഗുലര് പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് പ്രകടമാണ്. കൂടാതെ ദിവസ ചാര്‍ട്ടില്‍ 'ബുള്ളിഷ് ബെല്‍റ്റ് ഹോള്‍ഡ്' കാന്‍ഡിലും രേഖപ്പെടുത്തിയിട്ടുണ്ട്.
വരുന്നയാഴ്ച നിഫ്റ്റി എങ്ങനെ ?
നിഫ്റ്റി സൂചികയുടെ ദിവസ/ മണിക്കൂര്‍ ചാര്‍ട്ടുകളില്‍ ബെയറിഷ് സൂചനയായ 'ഡബിള്‍ ടോപ്' പാറ്റേണും ആഴ്ച കാലയളവിലുള്ള ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡിലും പ്രകടമായത് വിപണിയില്‍ കൂടുതല്‍ തിരിച്ചടിക്കുള്ള സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നു. എന്നിരുന്നാലും നിഫ്റ്റിക്ക് 'ഡബിള്‍ ബോട്ടം' സപ്പോര്‍ട്ട് മേഖല കൂടിയായ 17,450 നിലവാരം കാത്തുസൂക്ഷിക്കാനായാല്‍ 17,700/ 17,900 നിലവാരത്തിലേക്ക് അതിശക്തമായി തിരികെ കയറാന്‍ ശ്രമിച്ചേക്കാം.
അതിനാല്‍ ഹ്രസ്വകാല ട്രേഡര്‍മാര്‍ക്ക് 17,450 ആണ് നിര്‍ണായക നിലവാരം. ഇവിടം തകര്‍ന്നാല്‍ നിഫ്റ്റി സൂചിക 17,300/ 17,200 നിലവാരത്തിലേക്ക് തിരുത്തപ്പെടാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഷേര്ഖാന് ബിഎന്‍പി പരിബാസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
